Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീന പുറത്താകുമെന്ന് കരുതി: അഞ്ജൂസ് ഉമ്മ വെച്ചത് പ്രശ്നമാണോ; ശ്രുതി ലക്ഷ്മി തുറന്ന് പറയുന്നു

പിആർ വർക്കിന്റെ മാത്രം ബലത്തിലാണ് അർഹരല്ലാത്ത ചിലർ ബിഗ് ബോസ് സീസണ്‍ ഫൈവില്‍ ഇപ്പോഴും തുടരുന്നതെന്ന് ശ്രുതി ലക്ഷ്മി. ഒരു കാലാകാരി ആയതുകൊണ്ട് തന്നെ എനിക്കേ വേണ്ടി പുറത്ത് പിആർ ഉണ്ടാവുമെന്ന് അവിടെ ഉള്ളവർ കരുതിയിരുന്നു. അതുപോലെ തന്നെ ഞാന്‍ ആദ്യം പുറത്തേക്ക് പോവണം എന്നായിരുന്നു ചിലരുടെയെങ്കിലും ആഗ്രഹമെന്നും താരം തുറന്ന് പറയുന്നു. ഏഷ്യാനെറ്റിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.

പിആർ വർക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കുറച്ചുകൂടെയെങ്കിലും മുന്നോട്ട് പോയേനെ. അവിടെ ഇപ്പോള്‍ നില്‍ക്കുന്ന ചിലരെങ്കിലും പിആർ വർക്കിന്റെ സഹായത്തോടെ നില്‍ക്കുന്നുവരാണ്. ആളുടെ പേര് ഞാന്‍ എടുത്ത് പറയുന്നില്ല. അവർക്ക് ചെയ്യാനാവുന്നത് ചെയ്യട്ടെ. ബിഗ് ബോസില്‍ പോവുന്നതിന് മുമ്പ് ഞാന്‍ പിആർ വർക്കിനെക്കുറിച്ച് ആ തരത്തില്‍ മനസ്സിലാക്കിയിരുന്നില്ല.

 sruthi bigg boss

പത്തുപേർ ഒരാളെക്കുറിച്ച് നല്ലത് പറയുമ്പോള്‍ അതിന്റെ കൂടെ നൂറ് ആളുകള്‍ വരും. നൂറ് ആളുകള്‍ പറയുമ്പോള്‍ ആയിരം ആളുകള്‍ വരും, അങ്ങനെയാണ് പിആർ വർക്ക് നടക്കുന്നത്. അവിടെ ഞാന്‍ ഒരാളുമായി വഴക്ക് ഉണ്ടാക്കുകയാണെങ്കില്‍ എന്റെ എതിർ നില്‍ക്കുന്ന ആളെ പിആർ വർക്കിന് ഏല്‍പ്പിച്ച ആളുകള്‍ മോശമായി ചിത്രീകരിക്കും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥനാത്തിലാണ് ഞാന്‍ പിആർ വർക്ക് വേണ്ടെന്ന് വെച്ചതെന്നും ശ്രുതി പറയുന്നു.

ഇത് നൂറ് ദിവസത്തേക്ക് മാത്രം നീണ്ട് നില്‍ക്കുന്ന ഒരു പരിപാടിയാണ്. അതിന്റെ പേരില്‍ മറ്റൊരാളുടെ കുടുംബത്തേയും സുഹൃത്തുകളെയൊന്നും വിഷമിപ്പിക്കേണ്ടതില്ലാല്ലോ. ഇന്‍സ്റ്റഗ്രാം ഭർത്താവിനെ ഏല്‍പ്പിച്ചിട്ടാണ് പോയത്. എന്നാല്‍ പുള്ളിയുടെ മേഖല ഇതായിരുന്നില്ല. അതുകൊണ്ട് തന്നെ പഴയ കുറച്ച് ഫോട്ടോ എടുത്തിട്ട് ഗുഡ് ഈവനിങ്, ഗുഡ് മോണിങ് മെസേജുകളായിരുന്നു പുള്ളി ഇട്ടിരുന്നത്.

പുറത്ത് വന്നപ്പോഴാണ് ഞാന്‍ ഇതൊക്കെ കണ്ടത്. ഇങ്ങനെയൊന്നും അല്ല പിആർ വർക്കെന്നും പറഞ്ഞ് ഞാന്‍ കളിയാക്കുമായിരുന്നു. അതുപോലെ തന്നെ അവിടെയുള്ള ചില മത്സരാർത്ഥികളുടെ പിആറിന്റെ ഭാഗത്ത് നിന്നും തിരിച്ച് ഇങ്ങോട്ട് ആക്രമണങ്ങള്‍ വന്നുകൊണ്ടിരുന്നത്. അതില്‍ ഒന്നും പറയാനില്ല. അവിടുന്ന് ഇറങ്ങുമ്പോള്‍ മാനസികമായി വലിയ തോതില്‍ മടുത്തിരുന്നു. എന്നെ പോലുള്ള ഒരാള്‍ക്ക് പറ്റിയ സ്ഥലം അല്ല ഇതെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലായെന്നും ശ്രുതി പറയുന്നു.

 biggboss

എനിക്ക് പകരം അന്ന് സെറീന പുറത്തേക്ക് പോവുമെന്നായിരുന്നു കരുതിയിരുന്നത്. തുറന്ന് പറയാലോ ആ എപ്പിസോഡില്‍ ഞാന്‍ പുറത്താവുമെന്ന് കരുതിയിരുന്നില്ല. ഇപ്പുറത്തേക്ക് മാറിയിരുന്നപ്പോഴും അത് വീട്ടുകാരുടെ അഭിപ്രായമാണെന്ന് ലാലേട്ടന്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ പ്രേക്ഷകർ പറഞ്ഞ് ഞാന്‍ പുറത്തേക്കെന്നായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ അഞ്ജൂസ് റോഷുമായി ബന്ധപ്പെട്ട ഒരു വിവാദത്തിലും താരം മറുപടി പറയുന്നു. ശ്രുതി ലക്ഷ്‍മിയെ ഉമ്മവച്ചു എന്നുപോലത്തെ ട്രോള്‍ വന്നതില്‍ അഞ്‍ജൂസ് വിഷമത്തിലായിരുന്നു. എന്നാല്‍ 'എന്റെ അഞ്‍ജു മോളേ നീ പേടിക്കേണ്ടേ ഒന്നിനും. നീ എങ്ങനെയാണ് ചെയ്‍തതെന്നും അല്ലെങ്കില്‍ നമ്മള്‍ വളരെ കാഷ്വല്‍ ആയി എടുത്ത സംഭവമാണ് എന്നും നമുക്ക് അറിയാം.'- എന്നാണ് ശ്രുതി ലക്ഷ്മി പറയുന്നത്.

ഞാൻ അഞ്‍ജുവിനെ എന്റെ സ്വന്തം പെങ്ങളെ പോലെയാണ് കണ്ടത്. അവിടെ ചെന്നപ്പോള്‍ അഞ്ജുവായിരുന്നു ബെഡ്മേറ്റ്. അപ്പോള്‍ അവള്‍ എത്ര ടോം ബോയി ആണ് എന്ന് പറഞ്ഞാലും എനിക്ക് പെങ്ങള് കുട്ടിയായിട്ടാണ് ഞാൻ പരിഗണിച്ചിരുന്നത്. അഞ്‍ജൂസ് ഒരിക്കലും വിഷിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ അഞ്‍ജുവിന് വേണ്ടപ്പെട്ടവരുടെ അടുത്ത് വേണേല്‍ താൻ സംസാരിക്കാം. നമ്മള്‍ എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചാല്‍ അത്രയും പരിശുദ്ധമാണ്. അതില്‍ വേറെ ഒന്നും ഇല്ല. നീ എന്താണ് ചെയ്‍തത് എന്ന് നിനക്കറിയാം, ഞാൻ എന്തെന്ന് ചെയ്‍തതെന്ന് എനിക്കും അറിയാമെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+