ഏയ്ഞ്ചലീനിലൂടെ കളിക്കുന്നത് ബിഗ് ബോസോ?'ഇറിറ്റേറ്റിംഗ് ഫെയ്സ്, ഗെയിമറമല്ല'; സായ് കൃഷ്ണ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികളുടെ യഥാർത്ഥ ഗെയിം സ്ട്രാറ്റജി എന്താണെന്നത് സംബന്ധിച്ചൊരു വ്യക്തമായ ചിത്രം പുറത്ത് വരാൻ സമയമായിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഒരുമാസം കഴിയുമ്പോൾ പലരുടേയും യഥാർത്ഥ സ്വഭാവം പുറത്ത് വരുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അതിനിടയിൽ ആദ്യ ടാസ്കിനിടയിലെ ചില മത്സരാർത്ഥികളുടെ പ്രകടനങ്ങളിൽ പ്രതികരിക്കുകയാണ് വ്ലോഗർ സായ് കൃഷ്ണ. നടി കൂടിയായ ഏയഞ്ചലീനെതിരെയാണ് സായിയുടെ പ്രധാന വിമർശനം. വായിക്കാം

ഏയ്ഞ്ജലീനും മനീഷയും തമ്മിലുള്ള തക്കാളി കേസോട് കൂടിയായിരുന്ന ഇന്നലത്തെ എപ്പിസോഡ് തുടങ്ങിയത്. വളരെ കൃത്യമായിട്ടായിരുന്നു മനീഷ കാര്യം പറഞ്ഞത്. പല സാഹചര്യങ്ങളിലായിട്ട് ഏയ്ഞ്ചലീൻ പറഞ്ഞിട്ടുണ്ട് എനിക്ക് അസുഖമുണ്ട് , മരുന്ന് കഴിക്കുന്നതാണെന്ന് എന്നൊക്കെ. അതൊക്കെ ബഹുമാനിക്കുന്നു. പക്ഷേ അഖിൽ അടക്കം പലരും ചോദിക്കുന്നുണ്ട് കിച്ചൺ ഡ്യൂട്ടിയാണെങ്കിൽ നിങ്ങൾക്ക് കുറഞ്ഞപക്ഷം അവിടെ വന്ന് ഇരുന്നൂടെയെന്നാണ്.
ഇരുന്ന് കഴിഞ്ഞാൽ തന്നെ ആരും ഒന്നും പറയില്ല. മനീഷ പറഞ്ഞിട്ടുണ്ട് നീ കിച്ചണിൽ വന്നിരുന്ന് പിന്നെ ബാത്ത്റൂമിലേക്ക് എന്ന് പറഞ്ഞ് പോയാൽ പിന്നെ കാണില്ല, എന്നാലും കിച്ചണിൽ വന്നിരുന്നിട്ടാണല്ലോ പോയതെന്ന്. എനിക്ക് തോന്നുന്നത് ബിഗ് ബോസ് കളിക്കുന്നത് ഏയ്ഞ്ചലീനിലൂടെയാണോയെന്നാണ്. കാരണം ബാക്കിയുള്ളവരെ ഇറിറ്റേറ്റ് ചെയ്യാനായി ഏയ്ഞ്ചലീനെ ബിഗ് ബോസ് കൊണ്ട് ഇട്ടപോലെയാണ് തോന്നുന്നത്.
കാരണം ഏയ്ഞ്ചലീനോട് ഒരു 100 കാര്യം പറഞ്ഞാൽ അതിൽ 99 നല്ലതാണെങ്കിലും മോശം പറയുന്ന ഒറ്റകാര്യത്തിൽ പിടിച്ച് അതിനെ കുറിച്ച് ആലോചിച്ച് കരഞ്ഞ് ബഹളം വെച്ച് വിഷമിക്കുന്ന ആളാണ് ഏയ്ഞ്ചലീൻ. അവർ ഒരു കൊതുകിനെ പോലെയാണ്. എല്ലാവരുടേയും ചെവിയിൽ പോയി മൂളി ഇറിറ്റേറ്റ് ചെയ്യുകയാണ്. അങ്ങനെയുള്ള വ്യക്തി ഉണ്ടാകുമ്പോൾ മനീഷയെ പോലെ പലരും പൊട്ടിത്തെറിച്ച് പോകും.

റിനോഷും അഞ്ജൂസും ഗോപികയും മാത്രമാണ് ഏയ്ഞ്ചലീനെ അൽപമെങ്കിലും സോഫ്റ്റ് കോർണർ കാണിക്കുന്നത്. ബാക്കിയെല്ലാവരും തിരിഞ്ഞ് കഴിഞ്ഞു. എല്ലാവരും പറയുന്നത് അവൾ ഫേക്കായി പോകുകയാണ്. പലരും അതിനകത്ത് മരുന്ന് കഴിക്കുന്നുണ്ട്. ഇറിറ്റേറ്റിംഗ് ഫേയ്സ് ആണ് അവരെ കൊണ്ട് ബിഗ് ബോസ് ഉദ്ദേശിക്കുന്നതെന്നാണ് തോന്നുന്നത്. അല്ലാതെ വലിയ ഗെയിമറാണെന്നൊന്നും തോന്നുന്നില്ല.
കഴിഞ്ഞ ദിവസം ടാസ്കിനിടയിൽ ഗോൾഡൻ കട്ടയെടുത്ത് പെർഫോം ചെയ്യുന്നതിൽ മിഥുൻ കിടിലെ പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. ടാസ്കുകളിൽ മിഥുന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. പക്ഷേ ഫിസിക്കൽ ടാസ്കുകളിൽ ഡോമിനൻസ് ഉണ്ടെങ്കിൽ പോലും ബുദ്ധിയുടെ കാര്യത്തിൽ മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.
അനിയൻ മിഥുന് കുരുട്ട് ഫാക്ടർഇല്ല, പക്ഷേ വൈബർ ദേവുവിന് അത് കൂടുതലായി ഉള്ളത് കൊണ്ട് അവർ ആ ഗെയിം അടിപൊളിയായി കളിച്ചു. മാരാർ ചുമ്മാ റെനീഷയെ പോയി ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണ്. റെനീഷയാണെങ്കിൽ മാരറെ പോടാ എന്ന മട്ടിലൊരു ഭാവമാണ് റെനീഷ പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിഷ്ണു എന്ന ഗെയിമറുടെ മെന്റൽ ഗെയിം കണ്ടതെന്ന നിലക്കുള്ള ചർച്ചകൾ കണ്ടു. പക്ഷേ വൈബർ ദേവുവിനോട് വിഷ്ണു പോയി സംസാരിച്ചത് കരുതിക്കൂട്ടിയൊരു ഗെയിം പ്ലാനാണെന്ന് തോന്നിയില്ല. വിഷ്ണുവും മിഥുനും തമ്മിൽ നല്ലൊരു ബോണ്ടും സൗഹൃദവും ഉണ്ട്. അനിയൻ കട്ട പോയിട്ട് കരഞ്ഞോണ്ടിരിക്കുകയാണ്. മിഥുന് വേണ്ടി ചൊറിഞ്ഞതാണ് വിഷ്ണു, അത് ഏറ്റു ദേവു കട്ട വലിച്ചെറിഞ്ഞു.












Click it and Unblock the Notifications