Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ മദ്യം കിട്ടുമോ: ജാസ്മിന്‍ പറഞ്ഞതെന്ത്, 'റോബിന്റെ വെളിപ്പെടുത്തലിലും കാര്യമുണ്ട്'-വൈറല്‍ കുറിപ്പ്

ബിഗ് ബോസില്‍ മദ്യം കിട്ടുമോ? പലരും പലകാലത്തായി ചോദിച്ചിട്ടുള്ള കാര്യമാണിത്. ആവശ്യമുള്ളവർക്ക് സിഗരറ്റ് കൊടുക്കുന്നത് തുടക്കം മുതലുണ്ടെങ്കിലും ബിഗ് ബോസില്‍ പോയ പല താരങ്ങളും പറയുന്നത് ഒരിക്കല്‍ പോലും മദ്യം ലഭ്യമാവില്ലെന്നാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ 'ബിഗ് ബോസിലെ മദ്യം' സംബന്ധിച്ച ചർച്ചകള്‍ സജീവമായി തുടരുന്നു. ഇതിനിടയില്‍ തന്നെയാണ് സീസണ്‍ 4 താരം ജാസ്മിന്‍ കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ചോദ്യത്തിന് നല്‍കിയ കമന്റും ശ്രദ്ധേയമായി മാറിയത്.

'നമ്മള്‍ ഓരോരുത്തരും കയറുന്നതിന് മുമ്പ് ഏതാണ് ബ്രാന്റ്, എത്ര പെഗ്ഗ് അടിക്കും ഒരു ദിവസം എന്നൊക്കെ ഒരു ഫോമില്‍ എഴുതി കൊടുക്കും. ഇപ്പോള്‍ 24 മണിക്കൂറും ലൈവുണ്ട്. നൂറ് ക്യാമറയുണ്ട്. നാട്ടുകാര്‍ വിചാരിക്കുന്നത് 24 മണിക്കൂറും അവരെ കണ്ടു കൊണ്ടിരിക്കുകയാണെന്നാണ്. പക്ഷെ അല്ല. ഒരേസമയം ഒരു ക്യാമറയിലല്ലേ കാണിക്കൂ. ബാക്കി 99 ക്യാമറയിലും വേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിലൊരു ക്യാമറയുടെ സൈഡില്‍ കുപ്പി വയ്ക്കും. ആവശ്യമുള്ളപ്പോള്‍ പോയി എടുത്തടിക്കും' - എന്നായിരുന്നു സർക്കാസം രൂപത്തിലുള്ള ജാസ്മിന്റെ മറുപടി.

bigg-boss

എന്നാല്‍ ചില വ്യക്തികളാവട്ടെ ജാസ്മിന്റെ സർക്കാസം രൂപത്തിലുള്ള കമന്റ് കാര്യമായി എടുത്തുകൊണ്ടുള്ള രീതിയിലാണ് ചർച്ച നടത്തുന്നത്. അക്കൂട്ടത്തില്‍ മാർട്ടിന്‍ മണ്ണലയെന്നയാള്‍ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ബിഗ് ബോസില്‍ മദ്യം കൊടുക്കുന്നുവെന്ന് സംശയിക്കുന്ന ഇയാള്‍ റോബിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന വിലയിരുത്തലും നടത്തുന്നു. ബിഗ് ബോസ് പ്രേക്ഷകരില്‍ നിന്നും വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലെ വിഷ്ണുവിൻറെ അപ്രതീക്ഷിത പുറത്താകലിന് ശേഷം യൂട്യൂബിൽ നിന്ന് ഡോക്ടർ റോബിന്റെ എയർപോർട്ടിലെ വീഡിയോ ഒന്നുകൂടി കണ്ടു. അന്നു കേട്ടപ്പോൾ വലിയ കാര്യമാക്കാതിരുന്ന പലകാര്യങ്ങളും ഇന്ന് വീണ്ടും കേട്ടപ്പോൾ സത്യമാണെന്ന് തോന്നുന്നു. ടൈറ്റിൽ വിന്നറിനെക്കാൾ താര പദവിയും പ്രേക്ഷക പ്രീതിയും റോബിന് ഉണ്ടെന്ന് അറിയാവുന്ന ബിഗ്‌ബോസ് ഒരു അവസരത്തിൽ സീസണ്‍ 5 ന് റേറ്റിംഗ് കൂട്ടാൻ അദ്ദേഹത്തെ തന്നെ വീണ്ടും വിളിക്കുന്നു. റേറ്റിംഗ് കൂട്ടുന്നതിന്റെ കൂടെ സംഭവം മൊത്തത്തിൽ ഒന്ന് പൊലിപ്പിക്കാൻ ഒരു പണി കൂടി കൊടുക്കാം എന്നും ചിലപ്പോ കരുതി കാണും..

ആദ്യം വിളിച്ചപ്പോൾ വരാൻ പറ്റില്ല എന്ന് റോബിന്‍ പറഞ്ഞു. വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഞാൻ എപ്പിസോഡ് ഒന്നും കണ്ടിട്ടില്ല ആകെ രണ്ടു മൂന്നു പ്രമോ‌യെ കണ്ടിട്ടുള്ളുവെന്നും റോബിന്‍ വ്യക്തമാക്കി. എന്നാല്‍ അവർ അപ്പോഴും പറഞ്ഞത് നീ ഒന്ന് വാ, നിന്നെ പ്രേക്ഷകർക്ക് ഇഷ്ടമാണെന്നായിരുന്നു. അങ്ങനെ ഏഷ്യാനെറ്റിന്റെ ഒരു വല്യ ട്രാപ്പിലേക്ക് റോബിൻ തന്റെ പ്രേക്ഷക പിന്തുണയുടെ ആഴം അളക്കാൻ സ്വയം കേറി കൊടുക്കുന്നു.

robin

റോബിൻ പറയുന്നത് അഖിൽ മാരാരേയും സാഗറിനെയും പ്രകോപിപ്പിക്കാനും ടാർഗറ്റ് ചെയ്യാനും അവർ ആവശ്യപ്പെട്ടുവെന്നാണ്. വിഡ്ഢിയായ റോബിൻ ബോസിനെയും വിശ്വസിച്ച് വീടിന്റെ അകത്തേക്ക് കയറിയപ്പോഴാണ് വേറൊരു ഗസ്റ്റ് കൂടി ഉണ്ടെന്ന് അറിയുന്നത്. മനഃപൂർവം ബിഗ് ബോസ് അത് മറച്ചു വെക്കുന്നു, രജിത് കുമാറിനോടും പറയുന്നില്ല. 120 ക്യാമറയുടെ നടുവിൽ വച്ച് പരസ്പരം കാണുമ്പോൾ ഇത് പുറത്ത് ടെലികാസ്റ് ചെയ്യും എന്ന് ഉറപ്പ് ഉള്ളത്കൊണ്ടും 2 പേരും പരസ്പരം നന്നായി അഭിനയിക്കുന്നു.

റോബിൻ ഏഷ്യാനെറ്റ് പറഞ്ഞത്പ്രകാരം അവസരം കിട്ടിയപ്പോൾ മാരാരെ പുറത്താക്കാൻ നോക്കുന്നു. റോബിൻ വിചാരിച്ചത് ബിഗ് ബോസ് തന്നെ സപ്പോർട്ട് ചെയ്യുമെന്നാണ്. രണ്ട് ദിവസം കഴിഞ്ഞതുകൊണ്ട് ഇനി റോബിന്റെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ ബിഗ് ബോസ് ഷോയ്ക്ക് റേറ്റിംഗ് കൂട്ടാൻ റോബിനെ വീണ്ടും ഒന്നുകൂടി അപമാനിച്ചു വിടുന്ന രീതിയിൽ പുറത്താക്കുന്നു. അതോടെ സോഷ്യൽ മീഡിയയിൽ അത് വലിയ ആഘോഷമാവുന്നു. റേറ്റിങ്ങും കൂടുന്നു.

ബിഗ്‌ ബോസ് തന്നോട് ചെയ്ത ചതിയിൽ പ്രകോപിതനായ റോബിൻ എയർപോർട്ടിൽ ചെന്ന് വികാരാതള്ളിച്ചയില്‍ എന്തൊക്കെയോ പറയുന്നു. അന്ന് ആ അഭിമുഖം കണ്ടപ്പോൾ റോബിൻ പറഞ്ഞതിലൊന്നും വലിയ കാര്യമൊന്നും തോന്നിയില്ല. പുറത്തിറങ്ങിയ റോബിന് പണ്ട് കോൺട്രാക്ട് ഉണ്ടായിരുന്നു, ഇപ്പോൾ ഇല്ല. അതിനാല്‍ തന്നെ ഉള്ള കാര്യങ്ങള്‍ ബിഗ് ബോസിനെതിരെ പറയുന്നു. ചിലപ്പോൾ കോൺട്രാക്ട് ഉള്ളത്കൊണ്ടായിരിക്കും ഔട്ട്‌ ആയിട്ടും പലരും ഒന്നും പ്രതികരിക്കാത്തതെന്ന് തോന്നുന്നു.

ബിഗ് ബോസ് നിങ്ങളുടെ ഇമോഷനെ വെച്ചാണ് കളിക്കുന്നതെന്ന് റോബിൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ്. അയാൾ പറഞ്ഞത് അവിടെ വീടിനകത്ത് നടക്കുന്നതൊന്നും പ്രേക്ഷകർ മൊത്തത്തിൽ കാണുന്നില്ല. ഒരു ദിവസം മുമ്പത്തെ എഡിറ്റഡ് വീഡിയോ ആണ് ലൈവ് ആക്കി നമ്മളെ കാണിക്കുന്നത്. ഇന്നലെ ഫേസ്ബുക്കിൽ ജാസ്മിൻ മൂസയുടെ ഒരു വീഡിയോ കാണാനിടയായി, ബിഗ് ബോസ്സ് ഹൗസിലേക്ക് കയറുന്നതിനു മുൻപേ മദ്യപിക്കുമോ ഏതാണ് ബ്രാൻഡ്, എത്ര കോട്ട എന്ന് ചോദിക്കുന്നുണ്ട്.. ജാസ്മിൻ തന്നെ പറയുന്നുണ്ട് ഒരു ക്യാമറ മാത്രമാണ് നിങ്ങൾ കാണുന്നത്.. അടിക്കേണ്ടവർക്ക് അടിക്കാമെന്ന്.

jasmin-moosa

സത്യം പറഞ്ഞാൽ രണ്ട് മൂന്നാഴ്ചയ്ക്കു മുമ്പ് ഒരുദിവസം രാത്രിയിൽ ലൈവിൽ റിനോഷും ഷിജുവുമൊക്കെ സംസാരിക്കുമ്പോൾ നാവു കുഴയുന്നത് പോലെ എനിക്ക് തോന്നി. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നത് പോലെ. ഇത് ഞാൻ അന്ന് രാത്രി തന്നെ ഒരു സുഹൃത്തിനോട് സംശയമായി ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞത് ബിഗ്ബോസിൽ അങ്ങനെ മദ്യം ഒന്നും കൊടുക്കില്ല നിന്റെ തോന്നലാണ് എന്നൊക്കെയാണ്. പക്ഷേ ഇന്നലെ ജാസ്മിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ സംശയിച്ചത് എല്ലാം സത്യമായിരുന്നുവെന്ന് എനിക്ക് വീണ്ടും തോന്നുന്നു.

റോബിനോട്‌ വലിയ താൽപര്യമൊന്നുമില്ല, എങ്കിലും റോബിൻ പറഞ്ഞ കാര്യങ്ങളിലെ വസ്തുത മിക്കതും സത്യമാണ്. ശരിക്കും ഇതൊരു സ്ക്രിപ്റ്റഡ് ഷോ തന്നെയാണ്. പ്രേക്ഷകരുടെ വോട്ടിംഗ്, പ്രേക്ഷക വിധി എന്നൊക്കെ പറയുമെങ്കിലും മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റിങ്ങിൽ ആണ് മുന്നോട്ടുപോകുന്നത്. ഇതിലെ ഒരു എഡിറ്റർ വിചാരിച്ചാൽ ഒരാളെ മോശമാക്കാനും വിശുദ്ധനാക്കാനും പറ്റും.

എന്താണ് ബിഗ്‌ബോസ് വോട്ടിങ്ന്റെ അടിസ്ഥാനം? വോട്ടിങ് ഓഡിറ്റ് ചെയുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ ശരിക്കും ഉള്ളതാണോ. വോട്ടിങ് എവിടേലും പബ്ലിഷ് ചെയ്യുന്നുണ്ടോ? വോട്ടിങ് സ്റ്റാറ്റസ് പോലും കാണുന്നില്ല.. ശരിക്കും ബിഗ്‌ബോസ് ജനങ്ങളെ കബളിപ്പിക്കുവല്ലേ. ഒന്നുകിൽ ഓഡിറ്റ് ചെയ്ത വോട്ടിംഗ് സ്റ്റാറ്റസ് ആഴ്ച അവസാനം പുറത്ത് വിടണം. റോബിൻ പറഞ്ഞപോലെ ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഉഡായിപ്പ് ഷോ തന്നെ അല്ലെ ബിഗ് ബോസെന്ന് തോന്നുന്നു.

ബിഗ്‌ബോസ് പ്രേക്ഷകരുടെ വികാരങ്ങളെ വെച്ചാണ് കളിക്കുന്നത്. അവിടെ മത്സരാർത്ഥികള്‍ അംഗനവാടി കുട്ടികളുടെ നിലവാരമുള്ള ഗെയിംസ് കളിക്കുമ്പോൾ പുറത്ത് പ്രേക്ഷകരുടെ വികാരത്തെ ചരട് വലിച്ചു ബിഗ്‌ബോസ് അതിലും വലിയ കളി കളിക്കുന്നു. മുകളിൽ പറഞ്ഞത് എല്ലാം തികച്ചും വ്യക്തിപരമാണ്. യോജിക്കാം, വിയോജിക്കാം. പക്ഷെ അകത്തുള്ള മത്സരാർഥികളുടെ പേരിൽ പുറത്ത് വലിയൊരു വിഭാഗം ചേരി തിരിഞ്ഞ് പരസ്പരം കലഹിച്ചു ശത്രുത പടർത്തുന്നത് ദിവസവും നമ്മൾ കാണുന്നു. നമ്മൾ പോലും അറിയാതെ നമ്മളും അതിന്റെ ഒരു ഭാഗമാകുന്നു..

നിങ്ങൾ ഏത് മത്സരാർത്ഥിയുടെ ആരാധകനുമായിക്കൊള്ളട്ടെ. മുൻകൂട്ടി തയ്യാറാാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് അവരും ചിലപ്പോൾ വരും ദിവസങ്ങളിൽ ഇതുപോലെ പുറത്താക്കപ്പെട്ടേക്കാം. ഇന്നത്തെ പഴുത്തില വീണപ്പോൾ സന്തോഷിക്കുന്ന പച്ചിലകൾ മാത്രമായിഅവരും നമ്മളും മാറാതെ ഇരിക്കട്ടെ.. വോട്ടിങ് മാനദണ്ഡം ആഴ്ച അവസാനം പരസ്യപ്പെടുത്തി, വോട്ട് ചെയ്ത പ്രേക്ഷകരെ മണ്ടന്മാരാക്കാതെയെങ്കിലും നോക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+