ദില്‍ഷയുടെ ഈച്ചക്കോപ്പിയോ റെനീഷ: കാരണങ്ങള്‍ എന്ത്, ഡ്രസ്സും കമ്മലും ഒന്ന് ആയാല്‍ ദില്‍ഷയാകുമോ
സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് വന്ന താരമാണ് റെനീഷ റഹ്മാന്‍. സീതാ കല്യാണം, സീതാരാം, ഭയംമനസ്സിനക്കരെ തുടങ്ങി വിവിധ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലേക്ക് എത്തി ആദ്യ ആഴ്ചയില്‍ തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച താരം കൂടിയാണ് റെനീഷ. മികച്ച രീതിയിലുള്ള ഗെയിം പ്ലാനുമായാണ് റെനീഷ മുന്നേറുന്നത്.
പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച രീതിയിലുള്ള അഭിപ്രായം നേടിയെടുക്കാനും ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം തന്നെ വിമർശകരും കുറവല്ല. റെനീഷ മറ്റൊരു ദില്‍ഷയാവാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. വസ്ത്രം ഉള്‍പ്പടെ ദില്‍ഷയുടേതിന് സമാനമായ രീതിയില്‍ ധരിക്കുന്നു, എന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിന് മറുപടിയായി വന്നിരിക്കുന്ന ഒരു കമന്റാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്.

ഡ്രസ്സ് കോപ്പി അടിച്ചു, സൗണ്ട് സെയിം ആണേ... കാണാൻ ഒരുപോലെ ആണേ എന്നൊക്കെ പറഞ്ഞു കരയുന്നത് എന്ത് കഷ്ടം ആണെന്നാണ് വരുണ്‍ രവീന്ദ്രന്‍ എന്നയാള്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്. ദില്‍ഷയേക്കാള്‍ നേരോ ഓപ്പോസിറ്റ് ആയ വ്യക്തിയാണ് റെനീഷയെന്നും വരുണ്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
ദിൽഷയും റെനീഷയും ഒരേപോലെ ആണെനൊക്കെ പറഞ്ഞു കുറെ പേര് കമന്റും പോസ്റ്റും ഇട്ട് നടക്കുന്നത് കണ്ട്. ഡ്രസ്സ് കോപ്പി അടിച്ചു സൗണ്ട് സെയിം ആണേ... കാണാൻ ഒരുപോലെ ആണേ എന്നൊക്കെ പറഞ്ഞു കരയുന്നത് എന്ത് കഷ്ടം ആണ്.. റെനീഷ എന്തായാലും ബിഗ്ഗ് ബോസിൽ വരാൻ വേണ്ടി സർജറി ചെയ്തു ദിൽഷ ആയി മാറിയത് ഒന്നും അല്ലാലോ
പിന്നെ കോപ്പി അടിക്കാൻ വേറെ ആരും ഇല്ലാലോ.. ദിൽഷ ജയിച്ചത് എങ്ങനെ ആണെന്ന് എല്ലാവർക്കും അറിയാം.. സ്വന്തം ആയി ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയാത്ത ഒരു വ്യക്തിയെ അനുകരിക്കണ്ട കാര്യം ആർക്കുമില്ല. പിന്നെ കാണാനും സൗണ്ടിലും അല്ലാതെ സ്വഭാവത്തിൽ ഇവർ തമ്മിൽ ഒരു സാമ്യവും തോന്നിയിട്ടില്ല... ദിൽഷയുടെ ശബ്ദം കേട്ടു തുടങ്ങിയത് തന്നെ 70 ഡേയ്‌സ് കഴിഞ്ഞാണ്. അന്നുവരെയും വീക്ക് ആയ ഒരു പ്ലെയർ എന്നാണ് എല്ലാരും ദിൽഷയെ പറ്റി പറഞ്ഞിരുന്നത്.

എന്നാൽ റെനീഷ ഇതിന്റെ നേരെ ഓപ്പോസിറ്റ് ആണ്.. എന്തും വെട്ടി തുറന്നു പറയും.. ആളുകളെ പ്ലീസ് ചെയ്തു നില്കാൻ ശ്രമിക്കാർ ഇല്ല..സ്ട്രെയിറ്റ് ഫോർവേഡ് ആണ്, എന്ത് കാര്യത്തിലും ഒപ്പീനിയന്‍ ഉള്ള വ്യക്തി ആണ്.. ദിൽഷയെ അനുകരിക്കുന്ന ഒരാൾ എങ്ങനെ അവളുടെ ഓപ്പോസിറ്റ് വ്യക്തിത്വം കാണിക്കും? ബോധം ഉള്ളവർ ചിന്തിച്ചു നോക്കു... അല്ലാതെ ഡ്രസ്സ് സെയിം ഇട്ടേ കമ്മൽ സെയിം ഇട്ടേ... റെനീഷ് ആണേ എന്നൊക്കെ കരഞ്ഞു കൂവി നടക്കാതെ- കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. റെനീഷയെ ഒരിക്കലും ദില്‍ഷയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. വരുണ്‍ എന്നയാള്‍ ദില്‍ഷയെ തെറ്റായ രീതിയിലാണ് മനസ്സിലാക്കിയിരിക്കുന്നതെന്നും അതുകൊണ്ട് ഇത്തരമൊരു കുറിപ്പെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ കുറിപ്പിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ദില്‍ഷയെപ്പോലെ ഒരു ക്യൂട്ട്നെസ് ഭാവം കൊണ്ടുവരാന്‍ റെനീഷ ശ്രമിക്കുന്നുവെന്നാണ് ഇവർ പറയുന്നത്.












Click it and Unblock the Notifications