Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പൻ ട്വിസ്റ്റ്; റിനോഷ് ബിഗ് ബോസിൽ നിന്ന് പിൻമാറി? അനിയൻ മിഥുനും പുറത്തേക്ക്?

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വീണ്ടുമൊരു വീക്കെന്റ് എപ്പിസോഡ് എത്തിയിരിക്കുകയാണ്. 18 പേരുമായി തുടങ്ങിയ ബിഗ് ബോസ് ഷോയിൽ ഇനി 9 പേരാണ് അവശേഷിക്കുന്നത്. ഫൈനൽ ഫൈവിൽ ആരൊക്കെ ഉണ്ടാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഈ വീക്കിൽ രണ്ട് പേരാണ് ഹൗസിൽ നിന്നും പുറത്ത് പോകേണ്ടത്. റിനോഷ് ജോർജും അനിയൻ മിഥുനുമാണ് ഇക്കുറി ഹൗ സിനോട് വിടപറഞ്ഞിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 rinosh7-

റിനോഷ് ബിഗ് ബോസിൽ നിന്നും സ്വയം പിൻമാറിയെന്നാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിൽ റിനോഷ് ഇല്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബിഗ് ബോസ് അണിയറ പ്രവർത്തകർ റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിന്റെ ഭാഗമായുള്ള കാർ ടാസ്കിന് പിന്നാലെ ചർമ്മത്തിൽ അലർജി പ്രശ്നം അനുഭവിക്കുന്നതായി റിനോഷ് ഷോ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഉടൻ തന്നെ റിനോഷ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ റിനോഷിനെ കുറിച്ച് ഇതുവരേയും യാതൊരു വിവരവും പങ്കുവെയ്ക്കാൻ ബിഗ് ബോസ് തയ്യാറായിട്ടില്ല. കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ മത്സരരാർത്ഥികൾ റിനോഷിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ചികിത്സ തുടരുകയാണെന്ന് മാത്രമാണ് അവതാരകമായ മോഹൻലാൽ പറഞ്ഞത്. എന്നാൽ പിന്നീട് ഒരിക്കൽ പോലും റിനോഷിനെ കുറിച്ചുള്ള യാതൊരു അപ്ഡേറ്റുകളും ബിഗ് ബോസ് നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം സെറീന റിനോഷിനെ കുറിച്ച് ബിഗ് ബോസിനോട് തിരക്കിയപ്പോൾ വിവരം അറിയിക്കാം എന്നായിരുന്നു ബിഗ് ബോസ് നൽകിയ മറുപടി.

3 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ തുടരുന്നവരെ ബിഗ് ബോസിൽ പിന്നീട് തുടരാൻ അനുവദിക്കുകയില്ലെന്നാണ് നിയമം. അങ്ങനെയെങ്കിൽ ഇനി റിനോഷിന് ഹൗസിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ യാഥാർത്ഥ്യമാകാനാണ് സാധ്യതയെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എന്നാൽ അഭ്യൂഹങ്ങളെ ചിലർ തള്ളുന്നുണ്ട്. നിയമം അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് റിനോഷിനെ ഹോട്ട് സ്റ്റാർ വോട്ടെടുപ്പിൽ ഉൾപ്പെടുത്തിയതെന്നാണ് ഇവർ ചോദിക്കുന്നത്.

തിരിച്ച് വരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമായിരിക്കും വോട്ടിംഗ് ഉൾപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു. മറിച്ചാണെങ്കിൽ പ്രേക്ഷകരെ മണ്ടൻമാരാക്കാനുളള ശ്രമമാണോ ബിഗ് ബോസ് നടത്തുന്നതെന്നും രോഷത്തോടെ ഇക്കൂട്ടർ ചോദിക്കുന്നു. റിനോഷിന് തിരികെ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിൽ വോട്ടിംഗിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയാൽ മറ്റ് പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് വോട്ട് നൽകാൻ അത് പ്രേക്ഷകരെ സഹായിച്ചേനെയെന്നും ഇവർ പറയുന്നു.

എന്തായാലും ഔദ്യോഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതിനിടെ റിനോഷിനെ കൂടാതെ ഇന്ന് അനിയൻ മിഥുനും ബിഗ് ബോസിൽ നിന്നും പുറത്ത് പോയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരുവരും കൂടാതെ നാളെ മറ്റൊരാൾ കൂടി പുറത്താകുമെന്നും ഇത് സെറീന ആണെന്നുമാണ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+