Get Updates
Get notified of breaking news, exclusive insights, and must-see stories!

സന കഥ സത്യമോ? മിഥുന്റെ മാതാപിതാക്കളുടെ പ്രതികരണം ഇങ്ങനെ..ഹൗസിൽ വെച്ച് അമ്മയോട് മിഥുൻ പറഞ്ഞത്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ജീവിത കഥ ടാസ്കിനിടയിൽ മത്സരാർത്ഥിയായ അനിയൻ മിഥുൻ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമായിരുന്നു വഴിവെച്ചത്. ടാസ്കിനിടയിൽ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് മിഥുൻ പറഞ്ഞ കഥയായിരുന്നു വിമർശനത്തിന് കാരണമായത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ സുരക്ഷാസേന അംഗമായ സനയെന്ന ഓഫീസര്‍ റാങ്കിലുള്ള വനിതയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ അവർ ആക്രമണത്തിൽ വെടിയേറ്റു മരിച്ചുവെന്നുമായിരുന്നു അനിയൻ പറഞ്ഞത്.

ഇന്ത്യയുടെ പതാക പൊതിഞ്ഞ മൃതശരീരത്തെ കെട്ടിപിടിച്ച് താൻ കരഞ്ഞുവെന്നും ആ സംഭവത്തിന് ശേഷം താൻ കാശ്മീർ വിട്ടുവെന്നും മിഥുൻ പറഞ്ഞിരുന്നു. എന്നാൽ മിഥുന്റെ കഥയെ ചോദ്യം ചെയ്ത് ബിഗ് ബോസ് അണിയറപ്രവർത്തകർ തന്നെ രംഗത്തെത്തുകയായിരുന്നു. കഥയിലെ കള്ളത്തരം അവതാരകനായ മോഹൻലാൽ അടക്കം തുറന്ന് കാട്ടിയിരുന്നു.

ഇതുവരെ സ്ത്രീകളെ യുദ്ധമുഖത്തേക്ക് ഇന്ത്യന്‍ സൈന്യം അയച്ചിട്ടില്ലെന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു കഥ മെനഞ്ഞതെന്നായിരുന്നു മോഹൻലാൽ ഉയർത്തിയ ചോദ്യം. എന്നാൽ ഇത് സമ്മതിക്കാൻ മിഥുൻ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല താൻ പറഞ്ഞത് സത്യമാണെന്ന് മിഥുൻ ആവർത്തിക്കുകയും ചെയ്തു. പിന്നീട് മേജർ രവി അടക്കമുള്ള നിരവധി പ്രമുഖരും മിഥുന്റെ കഥയെ തള്ളി രംഗത്തെത്തിയിരുന്നു.

midhun-

അതേസമയം വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും ഒരിക്കൽ പോലും വിഷയത്തിൽ മിഥുന്റ കുടുംബം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മിഥുന്റെ മാതാപിതാക്കൾ. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ മിഥുനെ സന്ദർശിച്ച് മടങ്ങിവരവേയാണ് ഓൺലൈൻ മാധ്യമങ്ങൾ ചോദ്യം ഉയർത്തിയത്. സന കഥ സത്യമാണോയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും അവൻ വന്നിട്ട് വിവാദങ്ങൾക്ക് മറുപടി നൽകും എന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോഴും പുറത്തെ വിവാദങ്ങളെ കുറിച്ച് ഇരുവരും മിഥുനോട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല. മിഥുന്റെ ഗെയിമിനെ കുറിച്ചായിരുന്നു മാതാപിതാക്കൾ സംസാരിച്ചത്. ഇപ്പോൾ കുറച്ച് ദിവസമായി മിഥുൻ നല്ല രീതിയിൽ ഗെയിം കളിക്കുന്നുണ്ടെന്നൊരു അഭിപ്രായം ആളുകൾക്ക് ഉണ്ട് എന്നും ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നുമായിരുന്നു മാതപിതാക്കൾ വ്യക്തമാക്കിയത്.

അതേസമയം ടാസ്കിനിടയിൽ മിഥുൻ തലകറങ്ങി വീണത് കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നുവെന്ന് സംസാരത്തിനിടയിൽ അമ്മ മിഥുനോട് പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ഒരു വിഷയമല്ല, അതൊന്നും നോക്കേണ്ടതില്ല എന്നായിരുന്നു മിഥുന്റെ മറുപടി. 'ഇവിടെ ഇത്രയൊക്കെ ഉള്ളൂ പരിപാടി, ബാക്കി ചേട്ടൻ വന്നാൽ മുണ്ടും മടക്കിക്കുത്തി പരിപാടി തീർക്കും. അമ്മ അമ്മയുടെ ആരോഗ്യം മാത്രം നോക്കിയാൽ മതി', എന്നും മിഥുൻ പറഞ്ഞു. ഇതോടെ ഞങ്ങൾക്ക് യാതൊരു ടെൻഷനും ഇല്ലെന്നും ഞങ്ങൾ നിന്റെ ഒപ്പം തന്നെ ഉണ്ടെന്നുമായിരുന്നു അമ്മ പ്രതികരിച്ചത്.

അതിനിടെ ബിഗ് ബോസ് ഹൗസിൽ തന്റെ പ്രിയപ്പെട്ട മത്സരാർത്ഥി ആരെന്നതിനെ കുറിച്ചും മിഥുന്റെ അമ്മ പ്രതികരിച്ചിരുന്നു. മിഥുൻ തന്റെ മകനാണ്, എന്നാൽ ഗെയിമർ എന്ന നിലയിൽ തനിക്ക് മിഥുനയല്ല ഇഷ്ടം എന്നും മറിച്ച് അഖിൽ മാരാരിനെ ആണ് ഇഷ്ടമെന്നായിരുന്നു അമ്മ പറഞ്ഞത്. നാദിറ മികച്ച നിലയിൽ ഗെയിം കളിക്കുന്നുണ്ടെന്നും മിഥുന്റെ അമ്മ പറഞ്ഞു. 'നാദിറ ഇപ്പോള്‍ കയറിക്കയറി പോകുന്നു, ചിലപ്പോള്‍ കപ്പടിച്ചേക്കുമോ?' എന്നും മിഥുന്റെ അമ്മ പറഞ്ഞിരുന്നു. മറ്റ് മത്സരാർത്ഥികളുടെ മാതാപിതാക്കളും നാദിറയെ പ്രശംസിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+