സ്പോട്ട് എവിക്ഷനെന്ന് ബിഗ്‌ബോസ്; ഭൂരിഭാഗം പറഞ്ഞത് ശോഭയുടെ പേര്; പുറത്തായോ?
ബിഗ്‌ബോസ് മലയാളം സീസൺ 5 ആവേശത്തിന്റെ കൊടുമുടിയിലാണ്. പരസ്പരം വിട്ടുകൊടുക്കാത്ത പോരാട്ടം, വാശിയും വെല്ലുവിളിയും, ബിഗ്‌ബോസ് വീട്ടിൽ ഇപ്പോൾ പോർവിളി മുഴങ്ങുകയാണ്. 10 മത്സരാർത്ഥികളിൽ ആരായിരിക്കും ഫൈനൽ 5ൽ എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. സോഷ്യൽമീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അഖിൽ മാരാരും ശോഭയും തീർച്ചയായും ഫൈനൽ 5 ൽ ഉണ്ടാവുമെന്നാണ് പ്രേക്ഷകർ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോ കണ്ട ഞെട്ടലിലാണ് സോഷ്യൽമീഡിയ. ശോഭ ബിഗ്ബോസിന് പുറത്തേക്കോ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ഏഷ്യാനെറ്റ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങളിൽ നിന്ന് ഒരാൾ ഇപ്പോൾ ഈ വീടിനോട് വിടപറയും എന്ന് ബിഗ്ബോസിന്റെ നിർദ്ദേശം ഷിജു വായിക്കുന്നതായി കാണാം. ഇത് കേട്ടയുടൻ മത്സരാർത്ഥികൾ ഞെട്ടുന്നതായും കാണാം. തൊട്ടുപിന്നാലെ റിനോഷ് അഖിലിന്റെ പേര് പറയുകയാണ്. അഖിൽ ഫേയ്ക്കാണെന്നും പറയുന്നു. അതുകൊണ്ട് അഖിൽ പുറത്തുപോകണമെന്നാണ് റിനോഷ് പറഞ്ഞത്.
എന്നാൽ അഖിൽ ശോഭയുടെ പേരാണ് പറയുന്നത്. ശോഭ ഫേയ്ക്കായി നിൽക്കാനാണ് ശ്രമിക്കുന്നതെന്ന് അഖിൽ പറയുന്നു. തൊട്ടുപിന്നാലെ ഞാൻ തന്ന പിച്ചയാണ് താൻ ഇപ്പോൾ ഇവിടെ ഇരിക്കാൻ കാരണമെന്ന് ശോഭ അഖിലിനോട് പറയുന്നത് കാണാം. നാദിറയും ശോഭയെ ആണ് നോമിനേറ്റ് ചെയ്യുന്നത്. എന്നാൽ ശോഭയെ അങ്ങനങ്ങ് പുറത്താക്കേണ്ട എന്ന് ജുനൈസ് പറയുന്നതും കാണാം.
ശോഭയെ എവിക്ട് ചെയ്യാമെന്നാണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത് എന്ന് ഷിജു ബിഗ്ബോസിനോട് പറയുന്നു. ഇതിനിടിയിൽ ഒരാളെ നോക്കി യൂ ടൂ ബ്രൂട്ടസ് എന്ന് ശോഭ പറയുന്നുണ്ട്. ഇതിന് പിന്നാലെ ശോഭയ്ക്കരികിലേക്ക് ചിരിച്ചുകൊണ്ടുപോകുന്ന അഖിലിനോട് ഡോണ്ട് എന്ന് ശോഭ പറയുന്നതും കാണാം. എന്നാൽ ഇത് സ്പോട്ട് എവിക്ഷിനാണോ അതോ പ്രാങ്ക് ആണോ എന്ന സംശയം പ്രേക്ഷകർക്കുണ്ട്. എന്തായാലും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ഇന്നത്തെ എപ്പിസോഡിൽ സംപ്രേക്ഷണം ചെയ്യും.
അതേസമയം, ഇപ്പോൾ പുതിയ പ്രൊമോ സോഷ്യൽമീഡിയിൽ ചർച്ചയാണ്. ശോഭയെ പുറത്താക്കി എന്ന കാര്യം ശരിയാണെങ്കിൽ ഇനി ബിഗ്‌ബോസ് കാണില്ലെന്നാണ് ചിലർ പറയുന്നത്. ഫൈനൽ 5 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ശോഭയെന്നും അതുകൊണ്ട് ഇപ്പോൾ ശോഭ പുറത്തുപോകാൻ സാധ്യതയില്ലെന്നും ചിലർ പറയുന്നു.
കഴിഞ്ഞ എവിക്ഷനിൽ അനു ജോസഫ് ആയിരുന്നു ബിഗ്ബോസിൽ നിന്നും പുറത്തുപോയത്. വൈൽഡ് കാർഡ് എന്ട‍്രിയായി എത്തിയതായിരുന്നു അനു. ഇനി 10 പേരാണ് ബിഗ്‌ബോസ് വീടിനകത്ത് ബാക്കിയുള്ളത്. ഇനി കുറച്ച് ആഴ്ചകൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിൽ ബാക്കിയുള്ളത്. അതുകൊണ്ട് ഗ്രൂപ്പുകളും ഗ്രൂപ്പുകളികളും നിർത്തി അവരവരുടെ മുന്നോട്ടുപോക്കാലാണ് എല്ലാവരും ശ്രദ്ധ കൊടുത്തിരിക്കുന്നത്.












Click it and Unblock the Notifications