ആ 'ദുബായ് ചോക്ലേറ്റ്' ആര്, സെറീനയോ മുന്‍ കാമുകനോ?: റെനീഷയുടെ സഹോദരന്‍ നല്‍കിയ ഉപദേശം ഫലിക്കുമോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും മികച്ച സൗഹൃദങ്ങളിലൊന്നാണ് റെനീഷയുടേയും സെറീനയുടേയും. തുടക്കത്തില്‍ അഞ്ജൂസ് കൂടി ഈ സംഘത്തിന്റെ ഭാഗമായിരുന്നെങ്കിലും താരം പാതിവഴിയില്‍ പുറത്തായി. നല്ല കൂട്ടുകെട്ടാണെങ്കിലും ഇടക്ക് ചില പ്രശ്നങ്ങളും റെനീഷയ്ക്കും സെറീനയ്ക്കും ഇടയില്‍ ഉണ്ടായിട്ടുമുണ്ട്. ഹോട്ടല്‍ ടാസ്കിനിടയിലെ 'ബിബി ക്യാഷ് മിസ്സിങ്' ആണ് ഇരുവർക്കും ഇടയിലെ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയ പ്രധാന സംഭവവികാസങ്ങളിലൊന്ന്.
അഭിപ്രായ വ്യത്യാസങ്ങള്‍ ഇടയ്ക്കുണ്ടായെങ്കിലും ഇരുവരും സൗഹൃദപരമായിട്ട് തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോവുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം റെനീഷയുടെ കുടുംബം വീട്ടിലേക്ക് വന്നപ്പോള്‍ സഹോദരന്‍ നല്‍കിയ ഒരു ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. 'ദുബൈയില്‍ നിന്ന് കൊണ്ടു വന്ന ചോക്ലേറ്റ് അധികം കഴിക്കേണ്ട' എന്ന നിർദേശമായിരുന്നു സഹോദരന്‍ റെനീഷയ്ക്ക് നല്‍കിയത്.

ഇതോടെയാണ് സഹോദരന്‍ ഉദ്ദേശിച്ചത് സെറീനയെയാണെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ സജീവമായി ഉയർന്ന് വന്നത്. സെറീനയുമായുള്ള കൂട്ടുകെട്ട് മുന്നോട്ടുള്ള പോക്കില്‍ അധികം ഗുണം ചെയ്തേക്കില്ലെന്ന കൃത്യമായ സൂചനയാണ് സഹോദരന്‍ നല്‍കിയെന്നും ആരാധകർ വിലയിരുത്തുന്നു. നേരെ മറുവശത്ത് സഹോദരന്‍ പറഞ്ഞത് റെനീഷയുടെ മുന്‍കാമുകനെ കുറിച്ചാണെന്ന് നിരീക്ഷണവും ചിലർ നടത്തുന്നുണ്ട്. അദ്ദേഹവും റെനീഷയ്ക്കായി വീട്ടിലേക്ക് ചോക്ലേറ്റ് കൊടുത്തു വിട്ടിരുന്നു.
അതേസമയം ഇരുതാരങ്ങളേയും വിലയിരുത്തിക്കൊണ്ട് ഒരു റെനീഷ ആരാധകന്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൂർണ്ണമായും റെനീഷയുടെ ഭാഗത്ത് നിന്നും ചിന്തിക്കുന്ന ഈ കുറിപ്പ് സെറീനയെ വലിയ രീതിയില്‍ വിമർശിക്കുകയും ചെയ്യുന്നു. റെനീഷയുടെ ആത്മാർത്ഥ സൗഹൃദമാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം സുഹൃത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കുകയും കരയുമ്പോൾ കൂടെ കരയുകയും ചെയ്യുന്നവളാണ് താരമെന്നും അഭിപ്രായപ്പെടുന്നു.
പുറത്തു പോയി തനിക്ക് മാത്രം നിലനിൽക്കണം എന്ന് റെനീഷ ആഗ്രഹിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. സെറീനയെക്കുറിച്ച് മോശമായി മറ്റാരോടും സംസാരിക്കാറുമില്ല. എന്നാല്‍ സെറീനക്ക് വേണ്ടി മറ്റുള്ളവരോട് സംസാരിച്ചിട്ടുണ്ട്. ഫുഡ് കഴിക്കാൻ നേരം എല്ലാം എടുത്തു വച്ച് കൂട്ടുകാരിയെ വിളിക്കുന്നതും, കഴിച്ച പാത്രം കഴുകാൻ കൊണ്ട് പോവുന്നതും കണ്ടിട്ടുണ്ട്. സെറീനയുടെ വിജയങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും റെനീയാണ്. കുടുംബത്തിന് നാണക്കേടുണ്ടാക്കുന്ന ഒന്നും അവിടെ ചെയ്ത് കൂട്ടിയിട്ടില്ല. താരം നൂറ് ദിവസം കഴിയുമ്പോള്‍ തല ഉയർത്തി തന്നെ പുറത്തേക്ക് പോവുമെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, സെറീനയുടെ സൗഹൃദം നിലനിൽപ്പിനു വേണ്ടി മാത്രമുള്ള ഒരു കാട്ടിക്കൂട്ടല്‍ പോലെ തോന്നുമെന്നാണ് ഈ ആരാധകന്‍ വിമർശനാത്മകമായി കുറിക്കുന്നത്. ആരെങ്കിലും ഒരു കമ്പനി വേണ്ടേ അതുകൊണ്ട് നടക്കുന്ന ഒരു സൗഹൃദം. റെനീഷ ആദ്യമായി കരഞ്ഞപ്പോൾ സീരിയൽ നടി എന്നാണ് വിളിച്ചത്. ടാസ്കുകളിൽ റെനീഷ മുന്നോട്ടു പോകുമോ എന്ന് ഭയന്ന് അവളെ ആദ്യം പുറത്താക്കാൻ സെറീന മുന്നിൽ കാണുമെന്നും ആരാധകന്‍ അവകാശപ്പെടുന്നു.
റെനീഷയെ കുറിച്ച് മറ്റാരെങ്കിലും സംസാരിച്ചാൽ ഒരു വാക്ക് പോലും കൂട്ടുകാരിക്ക് വേണ്ടി സെറീന സംസാരിച്ച് കണ്ടിട്ടില്ല. ഇന്ന് രാവിലെ നടന്ന നാദിറ-സെറീന സംഭാഷണം കേട്ടാൽ മനസ്സിലാകും റെനീഷ ടോപ് 5 ലേക്ക് പോകുമോ എന്നോർത്തുള്ള ആവലാതി. 'അമ്മൂ ഫുഡ് റെഡി ആയാൽ എന്നെ വിളിക്കൂ' എന്ന് ഓർഡർ ചെയ്തിട്ട് ഡിസ്കഷൻ ചെയ്യാൻ പോയിരിക്കുന്നത് കാണാം. അടുക്കളയിൽ തനിയെ ജോലി ചെയ്ത സെറീനയെ സപ്പോർട്ട് ചെയ്ത് റെനീഷ, ക്യാപ്റ്റൻ ആയാൽ സ്വയം ചെയ്യാതെ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കണം എന്ന് പറഞ്ഞതിന് അവിടെ കാണിച്ചു കൂട്ടിയ നാടകം കണ്ടതാണ്.
റിയാസൊക്കെ വന്ന വീക്കിൽ 2 ദിവസം അവൾ റെനീഷയെ പാടെ അവഗണിച്ച് അതിഥികളെ സോപ്പിട്ട് നടക്കുകയായിരുന്നു. സീക്രട്ട് റൂമിൽ നിന്ന് തിരിച്ചു വന്നപ്പോൾ റെനീഷയുടെ കരച്ചിലിന് തീവ്രത പോരാ എന്ന് പറഞ്ഞ സെറിനയുടെ കഴിഞ്ഞയാഴ്ചയിലെ മുഖം ഭാവം കണ്ടാൽ മനസ്സിലാവും റെനീഷ സേഫ് ആയപ്പോഴുള്ള നിരാശ. സാഗർ സെറീന ഇഷ്യൂ വിഷയം ആണെങ്കിൽ ഓക്കേ. അല്ലെങ്കിൽ അത് നെഗറ്റീവ് ആയി ബാധിക്കാൻ ചാൻസുണ്ട്. കുടുംബത്തിനും അതൊന്നും ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല. ഇന്നത്തെ സെറീനയുടെ അമ്മയുടെ നിലപാടിൽ പുറത്തുള്ള ഇമേജില്‍ അവർ ഹാപ്പി അല്ല എന്ന് വ്യക്തമാണെന്നും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications