Get Updates
Get notified of breaking news, exclusive insights, and must-see stories!

രജിത് കുമാറിന്റെ പണി ഏറ്റു? സെറീനയോട് കയർത്ത് സാഗർ, ഭക്ഷണത്തിന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞ് സെറീന

കൊച്ചി: ബിഗ് ബോസ് മലയാളത്തിലെ ആദ്യ പ്രണയ ജോഡികൾ സീസൺ 1 ലെ മത്സരാർത്ഥികളായ ശ്രീനിഷും പേളി മാണിയുമായിരുന്നു. ഇവരുടേത് വെറും പ്രണയ നാടകം മാത്രമാണന്ന തരത്തിലുള്ള വിമർശനങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും വിമർശകരുടെ വായടപ്പിച്ച് കൊണ്ട് ഇരുവരും വിവാഹം കഴിച്ചു. അതേസമയം ഇവരുടെ ചുവട് പറ്റി നിരവധി പ്രണയങ്ങൾ ബിഗ് ബോസിന്റെ തുടർ സീസണുകളിലും ഉണ്ടായി. ചില പ്രണയങ്ങൾ പ്രേക്ഷകർ പ്രോത്സാഹിപ്പിച്ചിരുന്നു. ചിലതാകട്ടെ വെറും സ്ട്രാറ്റജികൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

പതിവ് പാറ്റേണിൽ ഇത്തവണത്തെ സീസണിലും ഒരു പ്രണയം മൊട്ടിട്ടിരുന്നു, സാഗറും സെറീനയും. സീസൺ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ആഴത്തിലായത്. താരങ്ങളുടെ പരസ്പരമുള്ള ഇടപെടലുകൾ വെറും സൗഹൃദമല്ലെന്നും പ്രണയം തന്നെയാണെന്നുമുള്ള ചർച്ചകൾ ഇതോടെ കൊഴുത്തു. എന്നാൽ യഥാർത്ഥ പ്രണയമായിരിക്കില്ലെന്നും ഹൗസിൽ തുടർന്ന് പോകാനുള്ള സ്ഥിരം സ്ട്രാറ്റജി മാത്രമായിരിക്കും ഇതും എന്നുമായിരുന്നു ആരാധകരിൽ ഏറിയ വിഭാഗത്തിന്റേയും വിമർശനം. എന്തായാലും സീസൺ അവസാനിക്കും മുൻപ് തന്നെ ഈ പ്രണയ ജോഡികളും വേർപിരിയുകയാണോയെന്ന സംശയമാണ് ഇപ്പോൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ നിറയുന്നത്. ഇരുവരും തമ്മിൽ തർക്കിക്കുന്ന ബിഗ് ബോസ് പ്രമോ വീഡിയോയ്ക്ക് പിന്നാലെയാണ് ചർച്ചകൾ ശക്തമായിരിക്കുന്നത്.

 sagar-cerena-

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇരുവരും തർക്കിക്കുന്നതാണ് പ്രമോയിൽ ഉള്ളത്. കിച്ചണിൽ ബാക്കി വന്ന ചിക്കൻ വിളമ്പിയതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായതന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. പ്രമോയിൽ എന്തിനാണ് ഭക്ഷണം വലിച്ചെറിഞ്ഞതെന്ന് സാഗർ ചോദിക്കുന്നുണ്ട്. താനെപ്പോഴാണ് ഭക്ഷണം എറിഞ്ഞതെന്നും ബഹുമാനമില്ലാതെ പെരുമാറരുതെന്നും സെറീന ഇതോടെ സാഗറിനോടായി തുറന്നടിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഭക്ഷണത്തിന് മുൻപിലിരുന്ന് കരയുന്ന സെറീനയാണ് വീഡിയോയിൽ ഉള്ളത്. അതിനിടെ ഭക്ഷണം കഴിക്കുന്ന ആളെ എന്തിനാണ് കരയിപ്പിക്കുന്നതെന്ന് അനു സാഗറിനോടായി ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ സെറീന എന്തിനാണ് കാര്യങ്ങളെ വളര ഇമോഷ്ണലാക്കി എടുത്ത് കരയുന്നതെന്നും അതിന്റ കാര്യമെന്താണെന്നുമാണ് സാഗർ മറുപടിയായി ചോദിക്കുന്നത്.

അതേസമയം പ്രമോ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ആരാധകർ പങ്കിടുന്നത്. രണ്ട് പേരും നിലനിൽപ്പിനായുള്ള അഭിനയം മാത്രമായിരുന്നുവെന്നും ഇരുവരുടേയും യഥാർത്ഥ സ്വഭാവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നുമാണ് ചിലരുടെ കമന്റ്. സെറീനയുടേത് വെറും അടവ് മാത്രമാണെന്നും ചിലർ കുറിക്കുന്നു. അതിഥിയായി രജിത് കുമാർ വന്നതിന് ശേഷം സാഗറിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സെറീന എന്നാണ് ഇവർ പറയുന്നത്. സാഗറിന് പിന്തുണയില്ലെന്ന് രജിത് കുമാറിൽ നിന്നും സെറീന മനസിലാക്കിയിരുന്നുവെന്നും അതോടെ ഗെയിം പ്ലാൻ മാറ്റുകയാണ് സെറീനയെന്നും കമന്റിൽ ചിലർ കുറിച്ചു.

പ്രണയം സാഗറിന് ഗുണം ചെയ്യില്ലയെന്ന് നേരത്തേ രജിത് കുമാർ സാഗറിനോടും നേരിട്ട് പറഞ്ഞിരുന്നു. പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവര്‍ക്ക് മോശമായി തോന്നും എന്നായിരുന്നു രജിത് പറഞ്ഞത്. ഒരുഘട്ടത്തില്‍ നീയാരാ കാസനോവയാണോ പ്രണയിച്ച് നടക്കാനെന്നും രജിത് പരിഹസിച്ചിരുന്നു.

അതേസമയം അതിന് ശേഷം സാഗറും സെറീനയും തമ്മിൽ ബിഗ് ബോസിൽ അത്ര വലിയ സൗഹൃദം പുലർത്തിയിരുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണ ഹൗസ് അംഗങ്ങളെ പോലെയാണ് ഇരുവരും പെരുമാറിയിരുന്നതെന്നും ഇവർ പറയുന്നു. എന്തായാലും ഈ സംഭവത്തോടെ ഇരുവരും പിരിയുമോ അതോ സൗഹൃദം തുടരുമോയെന്ന് അറിയാൻ എപ്പിസോഡ് കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+