Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം സീസണ്‍; കാരണങ്ങള്‍ നിരത്തി വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ അഖില്‍ മാരാര്‍ തന്നെയാണ് സീസണ്‍ 5 ന്റെ ജേതാവായിരിക്കുന്നത്. റെനീഷ രണ്ടാം സ്ഥാനത്തും ജുനൈസ് മൂന്നാം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. മാരാര്‍ക്ക് കനത്ത വെല്ലുവിളിയാകും എന്ന് പ്രതീക്ഷിച്ച ശോഭ വിശ്വനാഥിന് നാലാം സ്ഥാനവും ഷിജുവിന് അഞ്ചാം സ്ഥാനവുമാണ് ലഭിച്ചത്.

അഖില്‍ മാരാരിന്റെ വിജയം നേരത്തെ തന്നെ എല്ലാവരും പ്രവചിച്ചിരുന്നതാണെങ്കിലും ഈ സീസണ്‍ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് എന്നാണ് ചിലരൊക്കെ പറയുന്നത്. ഇതിന് കാരണങ്ങള്‍ നിരത്തി ഒരു പ്രേക്ഷകന്‍ പങ്ക് വെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സീസണ്‍ ഫൈവ് ഇതുവരെയുള്ള സീസണുകളില്‍ ഏറ്റവും മോശം എന്ന് പറഞ്ഞ് ഹിസിര്‍ റയിസ് എന്ന് ഫേസ്ബുക്ക് യൂസര്‍ പങ്കുവെച്ച കാരണങ്ങള്‍ പരിശോധിക്കാം.

bigg boss

ബാറ്റില്‍ ഓഫ് ഒറിജിനല്‍ എന്ന ടാഗ് ലൈനിനോട് ഒട്ടും നീതിപുലര്‍ത്തിയില്ല. ഒറിജിനലിനേക്കാള്‍ കൂടുതല്‍ ഫേക്ക്‌നെസ് ആണ് പ്രേക്ഷകര്‍ കണ്ടത്. മത്സരാര്‍ത്ഥികളുടെ മെന്റല്‍ ഗെയിം അളക്കുന്ന യാതൊരു ടാസ്‌കും ഉണ്ടായിരുന്നില്ല. ഫുള്‍ ഫിസിക്കല്‍ ഗെയിം മാത്രം. മുന്‍ സീസണുകളിലെ പോലെ കണ്ടസ്റ്റന്‍സിനെ വെട്ടി വീഴ്ത്തി മുന്നേറുന്നത് ആകെ രണ്ട് സ്ഥലത്ത് മാത്രമാണ് കണ്ടത്.

അനാവശ്യ കോംബോ, ഗ്രൂപ്പ് കളി എന്നിവ ഈ സീസണിന്റെ നിറം കെടുത്തി. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കണ്ടന്റുകളുടെ കുറവ്, കണ്ടന്റ് ദാരിദ്ര്യം എന്നിവ ഉണ്ടായിരുന്നു. കൂടുതലും ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരാണ് ഈ സീസണ്‍ കണ്ടത്. പുതിയ ആളുകളെ അട്രാക്ട് ചെയ്യിക്കാന്‍ തക്ക കണ്ടെന്റുകള്‍ ഉണ്ടായില്ല. ആകെയുള്ളതും മിഥുന്റെ സ്‌റ്റോറി മാത്രം. കഴിഞ്ഞ സീസണില്‍ പ്രേക്ഷകര്‍ ലൈവ് കണ്ടിരുന്നു.

പക്ഷേ ഈ സീസണില്‍ എപ്പിസോഡ് പോലും കാണാന്‍ സമയം മാറ്റി വെച്ചില്ല കാരണം ബോറിങ് ആയതും കണ്ടന്റ് ഇല്ലാത്തതും. പുറത്തുള്ള കാര്യങ്ങള്‍ അവിടെയുള്ള കണ്ടസ്റ്റന്‍സിന് ബിഗ് ബോസ് ഫാമിലി വീക്ക് വന്നപ്പോള്‍ മുഴുവനും പറയാന്‍ അവസരവും സമയം കൊടുത്തത് അരോചകമായി തോന്നി. ഈ സീസണിലെ കണ്ടസ്റ്റന്‍സിനെ തിരഞ്ഞെടുക്കുന്നതില്‍ ബിഗ് ബോസിന് ഒരുപാട് പാളിച്ചകള്‍ പറ്റി.

മുമ്പുള്ള സീസണുകളെ അപേക്ഷിച്ച് ഒരുപാട് ലക്ഷ്വറി ഇവര്‍ക്ക് കിട്ടി എന്ന് തോന്നുന്നു. ടിക്കറ്റ് ടു ഫിനാലെയില്‍ രണ്ട് ലോംഗ് എന്‍ഡുറന്‍സ് ടാസ്‌ക് ആണെങ്കില്‍ കുഴപ്പമില്ല മൂന്നെണ്ണം ഒക്കെ കൊടുത്ത് പ്രേക്ഷകരെ വെറുപ്പിച്ചു തന്നു. മുന്‍പ് കേട്ട് കേള്‍വി പോലുമില്ലാത്ത വുമണ്‍ ക്വാട്ട കൊണ്ട് വന്നപ്പോള്‍ ഈ സീസണ്‍ സമ്പൂര്‍ണ്ണ പരാജയമായി. എന്തായാലും ബിഗ് ബോസ് മലയാളം മുഴുവന്‍ സീസണുകള്‍ എടുത്തു നോക്കുമ്പോള്‍ ഏറ്റവും ഫ്‌ളോപ്പ് സീസണ്‍ 5 തന്നെ ആണ് പിന്നെ മൂന്നും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+