Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്താ സെറീന, മൊടയാണോ?'; മസാജിന് വന്ന് മിഥുൻ, ഒഴിഞ്ഞുമാറി സെറീന, വീഡിയോ വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ അകത്തും പുറത്തും വളരെ അധികം ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു അനിയൻ മിഥുന്റെ 'മസാജ്'. മത്സരാർത്ഥികളുടെ മടിയിൽ കിടന്ന് മസാജ് ചെയ്യാൻ മിഥുൻ ആവശ്യപ്പെട്ട സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ചിലർ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ചിലരാകട്ടെ അനിഷ്ടമൊന്നും കാണിക്കാതെ മസാജ് ചെയ്ത് കൊടുത്തിട്ടുമുണ്ട്.
അക്കൂട്ടത്തിലൊരാളായിരുന്നു സെറീന.

'മസാജ്' പുറത്ത് നെഗറ്റീവ് ഇമേജ് നൽകുമെന്ന് സഹമത്സരാർത്ഥികളിൽ ചിലർ സെറീനയ്ക്ക് മുന്നറിയിപ്പ് കൊടുത്തപ്പോഴൊക്കെ താൻ സഹോദരനെ പോലെ കാണുന്ന വ്യക്തിയാണ് മിഥുൻ എന്നാണ് സെറീന മറുപടി നൽകിയിരുന്നത്. അടുത്തിടവരേയും സെറീന മിഥുന് മസാജ് ചെയ്ത് കൊടുത്തിട്ടുമുണ്ട്.

cerena-midhun-

അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ സെറീനയുടെ അമ്മ മസാജ് ചെയ്യുന്നത് വിലക്കിയിരുന്നു. മസാജ് ഒന്നും വേണ്ട, അമ്മക്ക് അതൊന്നും ഇഷ്ടമല്ല എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാൽ അത് വിഷയമല്ല തനിക്ക് സഹോദരനെ പോലെയാണ് മിഥുൻ എന്നായിരുന്നു സെറീന മറുപടി നൽകിയത്.

എന്നാൽ ഇപ്പോഴിതാ അമ്മയുടെ ഉപദേശം സ്വീകരിച്ച് മിഥുന് മസാജ് ചെയ്ത് കൊടുക്കുന്നതിൽ നിന്നും ഒഴിഞ്ഞ് മാറിയിരിക്കുകയാണ് സെറീന. ഹൗസ് അംഗങ്ങളുമായുള്ള സംസാരത്തിനിടയിൽ തലയണയുമായി സെറീനയുടെ മടിയിൽ കിടക്കാൻ പോകുന്ന മിഥുനും ഇതിൽ നിന്ന് സെറീന ഒഴിഞ്ഞത് മാറുന്നതുമായ വീഡിയോ ഇപ്പോൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്.

ആദ്യം ​ഗാർഡൻ ഏരിയയിലെ സോഫയുടെ വശത്തിരുന്ന മിഥുൻ പതിയെ സെറീനയുടെ മടിയിൽ കിടക്കാൻ വരുന്നത് വീഡിയോയിൽ കാണാം. ഇതോടെ സെറീന അവിടെ നിന്നും മാറി മറ്റൊരിടത്ത് ഇരുന്നു. എന്നാൽ ഇവിടേക്കും മിഥുൻ എത്തി. അതോടെ വീണ്ടും അവിടെ നിന്ന് എഴുന്നേറ്റ് ആദ്യം ഇരുന്ന സ്ഥലത്ത് തന്നെ സെറീന ഇരിക്കുകയായിരുന്നു. ഒടുവിൽ തനിക്ക് സമീപം ഇരിക്കുന്ന നാദിറയുടെ മടിയിൽ മിഥുൻ കിടക്കുന്നതും വീഡിയോയിൽ കാണാം.

അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഉയരുന്നത്. സഹോദരനെ പോലെയാണ് മസാജ് ചെയ്ത് കൊടുത്തിരുന്നതെങ്കിൽ അമ്മ പറഞ്ഞപ്പോൾ എന്തിനാണ് അത് തിരുത്തിയതെന്നാണ് ചിലർ ചോദിക്കുന്നത്. സെറീന നമ്പർ വൺ ഫേക്ക് ആണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും ഒരാൾ കുറിക്കുന്നു. എന്തുകൊണ്ടാണ് മിഥുൻ സ്ത്രീകളെ കൊണ്ടുമാത്രം മസാജ് ചെയ്യിക്കുന്നതെന്ന ചോദ്യങ്ങളും ചിലർ ഉയർത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+