Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീന പുറത്താവാനുള്ള കാരണം എന്താണ്: എന്തിന് എല്ലാ പ്രശ്നങ്ങളും അവളുടെ തലയില്‍ കെട്ടിവെക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും പുറത്തായതിന് പിന്നാലെ സെനീനയെന്ന മത്സരാർത്ഥിയുടെ പ്രകടനം സംബന്ധിച്ച് പല തരത്തിലുള്ള വിലയിരുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഗ്രൂപ്പ് കളിയും അവർക്കിടയില്‍ തന്നെയുണ്ടായ പ്രശ്നങ്ങളുമാണ് സെറീനയ്ക്ക് തിരിച്ചടിയായതെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ വിലയിരുത്തുന്നത്.

സെറീനയെ ഒരു വില്ലത്തി പരിവേഷം നൽകാൻ തക്ക കാരണമൊന്നും എവിടേയുമില്ലെന്നാണ് യൂനുസ് മറിയം എന്ന പ്രേക്ഷകന്‍ കുറിക്കുന്നത്. ഏതൊരിടത്തും ജല്ലായി പോകാൻ സെറീനയുടെ ക്യാരക്ടറിന് കഴിയും. അത് ഏറേക്കുറേ ആളുകൾക്ക് വേണ്ട ക്വാളിറ്റിയാണന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സെറീന ശരിക്കും ഒരു വില്ലത്തിയാണോ? ഇത്രത്തോളം ഹേറ്റ് ക്യാമ്പയിൻ സെറീനയിലേക്ക് എത്താനുള്ള കാരണം എന്തായിരിക്കും? അഞ്ചൂസ്, സെറീന, റെനീഷ ഇവരുടെ ഫ്രണ്ട്ഷിപ്പ് കോമ്പോ തുടക്കം മുതലേ കണ്ട് കൊണ്ടിരിന്ന ഒരാളന്ന നിലയിൽ അതിനെ പുറത്ത് നിന്നുള്ള ആളന്ന നിലയിൽ ജഡ്ജ് ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. ഈ മൂന്ന് പേരും ക്യാരറ്ററുകൾ തമ്മിൽ യാതൊരു സാമ്യവുമില്ലാത്ത ആളുകളാണ്. അതുകൊണ്ട് തന്നെ ഈ ഒരു ഫ്രണ്ട്ഷിപ്പ് ബോണ്ട് പുറത്താണങ്കിൽ പോലും പരസ്പരം കണക്റ്റാവാതെ തെന്നിപ്പോയേക്കാവുന്ന ക്യാരക്റ്ററുകളാണെന്ന് തോന്നാറുണ്ട്.

 cerena

സത്യത്തിൽ ഇവർ മൂന്ന് പേരും വ്യക്തിപരമായി ക്വാളിറ്റികൾ ഒരുപാടുള്ള പാവം ആളുകൾ തന്നെയാണ്. ഇവരിൽ അഞ്ചൂസ് ആയിരിക്കും കുറച്ച് കൂടി സൗഹൃദത്തെ കൂടുതൽ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചിരുന്നത് എന്ന് തോന്നും.
റെനീഷ ഭയങ്കര പൊസസീവ് നേച്ചറുള്ള വ്യക്തിയായതുകൊണ്ടും ഒരു പൊട്ടത്തിയെപ്പോലെ മുഖത്തടിച്ച് സംസാരിക്കുന്നതുകൊണ്ടും ഉള്ളിലൊന്നുമില്ലാതെ തുറന്ന് പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായിരിക്കും.

സെറീന കുറച്ച് കൂടി ഫോർവേഡ് മൈൻഡുള്ള ആളാണ്. എവിടെകൊണ്ടിട്ടാലും എല്ലാവരോടും ജല്ലായി പോകുന്ന ഒരു ക്യാരക്ടർ. പോളീഷിങ്ങ് നേച്ചർ പ്രശ്നങ്ങളെ നീണ്ട ഒരു പോയിന്റ് വരെ നെവർ മൈൻഡ് ചെയ്യുന്ന വ്യക്തി. സ്വയം ഇറിറ്റേഷൻ്റെ പീക് വരെ എത്തുംവരെ കടിച്ചു പിടിക്കും. അത് ഭയങ്കര അപകടമായ മോഡായിരിക്കും. പൊട്ടിത്തെറിക്കുമ്പോൾ ഒരൊന്നന്നര ബ്രേക്ക് ആയിരിക്കും.

മൂന്ന് വ്യക്തികളും വ്യത്യസ്ഥ ജീവിത ശൈലികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വരുന്നതു കൊണ്ട് തന്നെ ഇവർക്കിടയിൽ കോൺഫ്ലിക്റ്റ് ഉണ്ടാവാൻ സാധ്യത ഏറേയാണ്.

ഒരു ലോങ്ങ് ടൈം ഒരുമിച്ചൊരിടത്ത് താമസിക്കുമ്പോൾ വളരെ എക്സ്പോസ്ഡ് ആവാൻ തക്കവിധം ഇവരുടെ ഫ്രണ്ട്ഷിപിൽ വിള്ളലുകൾ വീഴാൻ സാധ്യത ഏറെയാണ്. മറ്റുള്ളവർ അവരുടെ പ്രസ്പക്ടീവിൽ അതിനെ വിലയിരുത്താനും കൂടി തുടങ്ങിയാൽ ചിലബന്ധങ്ങൾ ശിഥിലീകരിക്കാൻ പാകത്തിൽ മുന്നോട്ട് പോകും.

 cerina-renieesha

റെനീഷ ഒരു പാവമായിരിക്കെ തന്നെ അരഗൻ്റൊയിട്ടുള്ള ആറ്റിറ്റ്യൂടും പൊസസീവ് നേച്ചറും ഒരു നീണ്ട കാലത്തേക്ക് എന്നും ഒരിടത്ത് ഒത്തുകൂടിയിരിക്കുന്ന സിറ്റുവേഷനിൽ സ്വയവും കൂടെയുള്ളവരും എക്സ് പോസ്ഡ് ആവാൻ തുടങ്ങും. അത് സെറീനയിൽ തുടക്കത്തിലേ പ്രകടവുമായിരുന്നു. സെറീനയുടെ പോളിഷിങ്ങ് നേച്ചർ ഒരു പരിധിയിൽ കൂടുതൽ ആയ ശേഷമായിരിക്കും എക്സ്പോസ്ഡ് ആവുന്നതിൻ്റെ ഇൻ്റൻസിറ്റി റിയാക്ഷനായി പുറത്ത് വരിക. ഈ ഒരു പൊട്ടിത്തെറി ഒരു കാഴ്ചകാരൻ എന്ന നിലയിൽ പ്രതീക്ഷിച്ചത് തന്നെയാണ്.

ഇവിടെ ആരേയും പരസ്പരം കാഴ്ചക്കാരായ നമ്മൾ ചളിവാരി എറിയേണ്ടതില്ല എന്നാണ് ഈ ഷോ അവസാനിക്കുന്ന ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്. ബാക്റ്റു ലൈഫിലോട്ട് വരുമ്പോൾ അവർ അവരുടെ തിരക്കുകൾക്കിടയിൽ നിന്നും എപ്പോഴെങ്കിലും സ്വസ്ഥമായി ഫ്രീയായി പലയിടങ്ങളിൽ കണ്ട് മുട്ടലുകളും കൂടിച്ചേരലുകളും കാണട്ടേ എന്ന് തന്നെയാണ് ആഗ്രഹം. അതിനുമാത്രം സെറീനയെ ഒരു വില്ലത്തി പരിവേഷം നൽകാൻ തക്ക കാരണമൊന്നും ഇവിടെയില്ല ഏതൊരിടത്തും ജല്ലായി പോകാൻ സെറീനയുടെ ക്യാരക്ടറി കഴിയും. അത് ഏറേക്കുറേ ആളുകൾക്ക് വേണ്ട ക്വാളിറ്റിയാണന്ന് ഞാൻ വിശ്വസിക്കുന്നു.

മൂന്ന് പേരും ഡിഫറൻ്റാണങ്കിലും സ്നേഹത്തിൻ്റെ ഇമോഷന് ഒരു അർത്ഥം തന്നെയാണുള്ളത്. ചിലപ്പോൾ എടുത്ത് കളയാൻ കഴിയാത്ത തരത്തിൽ ഈ ഇമോഷൻസ് ഹോണ്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സെറീന വലിയൊരു അറ്റാക്ക് നേരിടാൻ തക്ക യാതൊന്നും അവിടെ ചെയ്തിട്ടില്ല, സംഭവിച്ചിട്ടുമില്ല. സെറീനക്ക് പിആർ വർക്കിൻ്റെയോ സ്വന്തമായി ഒരു വലിയ ഫാൻ ബേസോ സെറീനയുടെ ഭാഗം പരിശോധിക്കാൻ ഇല്ല എന്നത് അവരുടെ ഒരു പരാജയമായിരിക്കാം.

എങ്കിലും 98 ദിവസത്തോളം ഈ ഷോയിൽ നിന്നതും അവർ ഈ ഒരു ഷോക്ക് വേണ്ട ഫേസ് ആണന്നുള്ളതിന് ഏറ്റവും വലിയ തെളിവുമാണ്. അവരെ നിലനിർത്തുക എന്നത് ഈ ഷോയുടെ ഭംഗിക്കും കളർഫുള്ളിനും ഉള്ള ഒരു മാനദണ്ഡവുമായിരിക്കണം. ഏറ്റവും വലിയ നെഗറ്റിവിറ്റികൾ അവിടെ ഉണ്ടായിരുന്നു. എന്നിട്ടും ഏറ്റവും ഒടുവിൽ സെറീനയുടെ തലയിൽ എല്ലാ പ്രശ്നങ്ങളും കെട്ടിവെച്ച് കൈ കഴുകുന്ന പ്രേക്ഷകരും കണ്ടസ്റ്റൻസും. കൂടെ നിന്ന് കാലുവാരുന്ന സുഹൃത്തുക്കളും. പുറത്തിറങ്ങുമ്പോൾ അവർ തന്നെ തീരുമാനിക്കട്ടേ. ഒരുമിക്കണോ വേണ്ടയോ എന്ന്. ഇമേജ് കോൺഷ്യസ് ഇല്ലാതെ പുറത്ത് എല്ലാവരും നല്ല സുഹൃത്തുക്കളായി തന്നെ ഒത്തുകൂടലുകൾ ഉണ്ടാവട്ടേ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+