ബിഗ് ബോസില്‍ അതും സംഭവിച്ചു: വേർപിരിഞ്ഞ് സെറീന-റെനീഷ: 'വല്ലാത്ത ചെയ്ത്ത്', സഹോദരന്‍ കില്ലാടി തന്നെ
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോഴുണ്ടായ ഏറ്റവും വലിയ സംഭവ വികാസങ്ങളിലൊന്ന് സെറീന-റെനീഷ തർക്കവും വേർപിരിയലുമാണ്. ഷോയുടെ തുടക്കം മുതല്‍ തന്നെ വലിയ സുഹൃത്തുക്കളായിരുന്നു സെറീനയും റെനീഷയും. ഇരുവർക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നത് ചുരുക്കം ചില വിഷയങ്ങളില്‍ മാത്രമായിരുന്നു.
പ്രശ്നങ്ങളുണ്ടായാല്‍ തന്നെ ഇരുവരും തന്നെ പെട്ടെന്ന് പരിഹരിക്കുകയും ചെയ്യും. എന്നാല്‍ ഏറ്റവും അവസാനം ഉണ്ടായ തർക്കം ഇരുവരും തമ്മിലുള്ള വേർപിരിയലിലേക്ക് എത്തി നില്‍ക്കുകയാണ്. വഴക്കിന് ശേഷം ഇരുവരും പരസ്പരം മിണ്ടാതെയാണ് വീട്ടില്‍ കഴിയുന്നത്. ബിഗ് ബോസിന് അകത്തും പുറത്തും ഒരു പോലെ ഈ വിഷയം ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.
കുടുബം വന്ന് പോയതിന് ശേഷമാണ് റെനീഷയില്‍ ഇത്തരമൊരു മാറ്റം ഉണ്ടായതെന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്. 'ദുബായില്‍ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് അധികം കഴിക്കരുത്' എന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ഇതാണ് മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം തന്നെ ബിഗ് ബോസ് കഴിയാറാവുമ്പോള്‍ ഇതുപോലൊരു ട്വിറ്റ് പ്രതീക്ഷിച്ചില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

'സെറീന-റെനീഷ സൗഹൃദത്തിന് ഇന്നത്തോടെ ഒരു തീരുമാനം ആയിട്ടുണ്ട്. അവരുടേത് യഥാർത്ഥ സഹൃദം ആണോ എന്നൊന്നും പറയാൻ ഞാൻ ആരുമല്ല. പക്ഷെ കഴിഞ്ഞ നാളുകളിൽ ഒകെ സെറിനക്കു റെനീഷയോടുള്ള സൗഹൃദം ഫേക്ക് ആണോ ഗെയിമിന്റെ ഭാഗമാണോ എന്നൊക്കെ തോന്നിയിരുന്നു. റെനീഷ തന്റെ സൗഹൃദത്തിൽ അത്രത്തോളം ആത്മാർത്ഥത കാണിക്കുന്നതായി കണ്ടിട്ടുണ്ട്' എന്നാണ് ശ്രുതിയെന്നയാള്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നു.
ഒരുപാടു ഇടത്ത് സെറീനയെ പിന്തുണയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഗെയിമിന്റെ ഭാഗമായുള്ള ഒരു അപ്രോച്ചും റെനീഷയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സെറീനയ്ക്ക് വ്യക്തമായി അറിയാം റെനീഷ തന്റെ എതിരാളി ആണെന്നും, അവളെ നെഗറ്റീവ് ആക്കുന്നത് തന്റെ ഗെയിമിന് ഗുണം ചെയ്യുന്നുവെന്നും. കഴിഞ്ഞ ദിവസം റെനീഷയുടെ സഹോദരന്‍ വന്നപ്പോൾ ആണ് റെനീഷ അത് ചിന്തിച്ചു തുടങ്ങിയത് തന്നെ.

റെനീഷയെ നെഗറ്റീവ് ആക്കാൻ ഒരുപാട് തവണ സെറീന ശ്രമിച്ചിട്ടുണ്ട് (ഗ്യാസ് വിഷയം ഉള്‍പ്പടെ), അതൊക്കെ പറയാൻ ആണേൽ ഒരു പോസ്റ്റ് മതിയായെന്നു വരില്ല. റെനീഷ മാറി ചിന്തിക്കുന്നുണ്ടെങ്കിൽ അവളെ ഇഷ്ടപെടുന്ന ആൾ എന്ന നിലക്കു എനിക്കത് വളരെ സന്തോഷം തരുന്ന കാര്യമാണ്.
റെനീഷ ചെയ്ത തെറ്റായി പലരും പറയുന്നത് കോയിൻ മോഷ്ടിച്ചതാണ്... പക്ഷെ ആ മോഷണം അവൾ അറിഞ്ഞോ അറിയാതെയോ ചെയ്താലും അതൊരിക്കലും സെറിനയെ നെഗറ്റീവ് ആക്കാൻ അല്ല എന്ന് വ്യക്തമാണ്. ചില സൗഹൃദങ്ങൾ അങ്ങനെയാണ്. കൊടുക്കുന്നതൊന്നും തിരികെ ലഭിക്കില്ല. റെനീഷക്ക് ഇപ്പോൾ കാര്യങ്ങൾ ഏകദേശം മനസിലായിട്ടുണ്ട്. സെറീനയുടെ സൗഹൃദം ഡ്രാമ ആണെന്ന് അവൾ പുറത്തു പോയി അറിഞ്ഞു വിഷമിക്കുന്നതിലും നല്ലത് ഇതുതന്നെയാണെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.

അതേസമയം, റെനീഷ വലിയ ഫേക്ക് ആണെന്നാണ് ഒരു സെറീന ആരാധകന്‍ അഭിപ്രായപ്പെടുന്നത്. 'എന്താണ് സെറീന ചെയ്ത കുറ്റം. ആരോടും ഇടപഴകാനറിയാത്ത, യാതൊരു കമ്മ്യൂണിക്കേഷൻ കഴിവുകളും ഇല്ലാത്ത, തന്റേടിയായ ഒറ്റബുദ്ധി മാത്രമാണ് റെനീഷ. അങ്ങനെയുള്ള റെനീഷയെ ഈ 90 ദിവസത്തോളം ഒരു മെന്റൽ സപ്പോർട്ട് കൊടുത്ത്, പ്രശ്നങ്ങളില്ലാതെ അവിടെ നിർത്താൻ സെറീന സഹായിച്ചിട്ടുണ്ട്.' - സെറീനയുടെ ആരാധിക കുറിക്കുന്നു.
മറുവശത്ത് വളരെ മികച്ച വ്യക്തിത്വം ഉള്ളതു കൊണ്ട് എല്ലാവരുമായും ഇടപെടാനും അവരോടൊക്കെ ഡീപ് ആയി സംസാരിക്കാനും കഴിഞ്ഞ വ്യക്തിയാണ് സെറീന. അപ്പോളൊക്കെ പല കാര്യങ്ങളും അവൾ പറഞ്ഞിട്ടുണ്ടാകും. ആരോടും ഒന്നും പറയാൻ കഴിവില്ലാത്ത വീർപ്പു മുട്ടി അവിടെ നിക്കുന്ന റെനീഷയുടെ അകം ശുദ്ധമാണെന്ന് എങ്ങനെ പറയാൻ പറ്റും. ഇത്രയും നാൾ നല്ലപിള്ള ചമഞ്ഞ് സറീനയുടെ പിറകെ നടന്നു. ഒടുവില്‍, അവളുടെ അണ്ണൻ പറഞ്ഞ തലയണമന്ത്രം കേട്ട് സറീനയ്ക് എതിരെ നടത്തുന്ന ഈ മെന്റല്‍ ടോർചെറിങ് റെനീഷ എത്രത്തോളം ഫേക്ക് ആണെന്ന് തെളിയിക്കുന്നതാണെന്നും സെറീന ആരാധകന്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications