'ചതിയുടെ കള്ളച്ചൂത്, ഷിജു പുറത്തായാൽ മാരാർ കപ്പടിക്കുക എളുപ്പമാകില്ല'; പിന്നെ ട്വിസ്റ്റ്?
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ ഷിജു-അഖിൽ മാരാർ-വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീണതിന്റെ അമ്പരപ്പിലാണ് ആരാധകർ. ടാസ്കിനിടയിൽ അഖിലിന്റെ കരുനീക്കങ്ങൾ വെട്ടിയ വിഷ്ണുവിന്റെ തന്ത്രമാണ് മൂവർക്കുമിടയിൽ അതൃപ്തിക്ക് കാരണമായിരിക്കുന്നത്.
തന്റെ ഉറ്റ സുഹൃത്തായ ഷിജു നോമിനേഷനിൽ വരാതിരിക്കാൻ ഡീബേറ്റ് ടാസ്കിൽ അഖിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ റിനോഷിനും മിഥുനും പിന്തുണ നൽകി കൊണ്ട് ആ നീക്കത്തെ തടുക്കുകയാണ് വിഷ്ണു ചെയ്തത്. വിഷ്ണുവിന്റെ ഈ നീക്കത്തെ കടുത്ത ഭാഷയിലാണ് അഖിൽ മാരാർ വിമർശിച്ചത്. വിഷ്ണു ചതിക്കുകയായിരുന്നുവെന്നും അഖിൽ തുറന്നടിച്ചു.

വിഷ്മുവിന്റെ ഗെയിം പ്ലാനിനെതിരെ അഖിലിന്റെ ആരാധകർക്കിടയിലും കടുത്ത അമർഷം ഉയരുന്നുണ്ട്. യാതൊരു യോഗ്യതയുമില്ലാത്ത റിനോഷിനേയും മിഥുനേയും പിന്തുണച്ചത് വഴി തനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നിൽ നിന്ന് കുത്തുകയാണ് വിഷ്ണു ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ബിഗ് ബോസ് ഗെയിമിന്റെ പാറ്റേൺ മനസിലാക്കിയ ആളാണ് വിഷ്ണുവെന്നും യാതൊരു യോഗ്യതയില്ലാതെ ടാസ്കിൽ ഒന്നും രണ്ടും സ്ഥാനം റിനോഷും മിഥുനും നേടിയത് സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ ചർച്ചയാക്കാനായിരുന്നു വിഷ്ണുവിന്റെ ശ്രമമെന്നാണ് വിഷ്ണുവിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
എന്തായാലും വിഷ്ണുവിന്റെ ഈ നിക്കത്തിൽ ഷിജു ബിഗ് ബോസിൽ നിന്നും അടുത്ത ആഴ്ച പുറത്തായാൽ ഗെയിമിൽ വൻ ട്വിസ്റ്റ് തന്നെ സംഭവിക്കാൻ സാധ്യത ഉണ്ടെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ ചൂണ്ടിക്കാട്ടുന്നത്. ഒരു പക്ഷേ വിഷ്ണു കപ്പെടുക്കാൻ വരെ ഇത് കാരണമാകുമെന്നും ആരാധകൻ പറയുന്നു.
'കാര്യം വിഷ്ണുവും അഖിലും അണ്ണൻ തമ്പി എന്നൊക്കെ പറയുന്നുണ്ടെങ്കിലും അഖിലിനോട് വിഷ്ണുവിനെക്കാൾ കൂറും സ്നേഹവും കൊടുക്കുന്നത് ഷിജുവാണ്. അവിടെയുള്ള സഹ മത്സരാർഥികളും ശത്രുക്കളും ഉൾപ്പടെ പറയുന്ന ഒരു കാര്യമാണ്. മാരാറിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും നല്ല മാറ്റം വരാൻ കാരണം ഷിജു ആണെന്ന്. വിഷ്ണു പലപ്പോഴും ടാസ്കുകളിൽ മാരാർക്കൊപ്പം നില്കുന്നുണ്ടെങ്കിലും മാരാറുമായി ആത്മബന്ധം കൂടുതൽ ഉള്ളത് ഷിജുവിനാണ്.
ആര് മാരാരെ കുറ്റം പറഞ്ഞാലും അവിടെ ആദ്യം ചാടി വീണു മാരാർക്ക് സംരക്ഷണം കൊടുക്കുന്നത് ഷിജുവാണ്. അതുപോലെ മാരാർ അല്പം വയലന്റ് ആവുമ്പോൾ ആദ്യം മാരാരെ തണുപ്പിക്കുന്നതും ഷിജുവാണ്. ഷിജു പുറത്തുപോയാൽ മാരാർ തീർത്തും ഒറ്റപ്പെടും. കണ്ട്രോൾ ഇല്ലാതെ അയാൾ എന്തെങ്കിലും കാട്ടിക്കൂട്ടി ഔട്ട് ആവും. അതോടെ വിഷ്ണുവിന്റെ വഴി ഏറെക്കുറെ എളുപ്പമാകും. ഷിജു ടോപ് 5 വരെ വന്നാൽ മാരാർ ഉറപ്പായും കപ്പടിക്കും.
ഷിജുവിനെ ഒതുക്കാൻ വിഷ്ണു ഒപ്പിച്ച പണിയാണോ അതോ വിഷ്ണുവിന് മണ്ടത്തരം പറ്റിയതാണോ എന്നൊന്നും അറിയില്ല. അടുത്ത ആഴ്ച വളരെ നിർണായകമാണ്. ഇവർ മൂന്നുപേരും ഒരുമിച്ച് നോമിനേഷനിൽ വരാൻ നല്ല സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ഷിജു ഔട്ട് ആവാനും സാധ്യത കാണുന്നുണ്ട്.
ഷിജു വീണാൽ മാരാറുടെ വഴി അത്ര എളുപ്പമാകില്ല.സെൽഫ് കണ്ട്രോൾ ചെയ്തു നിന്നാൽ കപ്പ് എടുക്കാം. പക്ഷെ പുള്ളി വളരെ വൾനറബിൾ ആവും ഷിജു പോയാൽ. പുരാണവുമായി ഒന്നു താരതമ്യം ചെയ്‌താൽ ഷിജു കർണനും, മാരാർ സുയോധനനും വിഷ്ണു അശ്വത്ഥാമാവുമാണ്.പക്ഷെ , കർണ്ണന് സുയോധനനോട് ഉള്ളതിനേക്കാൾ കൂറ് ഷിജുവിന് മാരാറിനോട് ഉണ്ട്. കർണൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും സുയോധനൻ തോൽക്കില്ലായിരുന്നു. എവിടെയോ ഒരു ചതിയുടെ കള്ളചൂത് മണക്കുന്നു', കുറിപ്പിൽ ആരാധകൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications