'നാദിറ സാഗറിനെ പ്രണയിച്ചാൽ പ്രശ്നം, പക്ഷേ ജുനൈസ് സെറീനയെ പ്രണയിച്ചാൽ പ്രശ്നമല്ല, അതെങ്ങനെ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. ഗെയിമുകളിലും ബിഗ് ബോസ് ഹൗസിലെ മറ്റ് ടാസ്കുകളിലും സജീവമായി തന്നെ ഇടപെടാറുള്ള നാദിറ തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിലും യാതൊരു മടിയും കാണിക്കാറില്ല.
എന്നാൽ ബിഗ് ബോസിൽ തനിക്ക് പറ്റിയ തെറ്റുകൾ സമ്മതിക്കാനും അതിൽ ക്ഷമ ചോദിക്കാനും നാദിറ ഭയങ്കരമായി മടി കാണിക്കുന്നുണ്ടെന്ന് പറയുകയാണ് അവരുടെ സുഹൃത്തുക്കൾ. ഹൗസിൽ വെച്ച് ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാദിറയുടെ സുഹൃത്തുക്കളായ ശ്രുതിയും ഹെയ്ത്തിയും ദയയും ചൂണ്ടിക്കാട്ടുന്നു. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാദിറയുടെ ഗെയിമിനെ കുറിച്ചും നിലപാടുകളെ കുറിച്ചുമെല്ലാം ഇവർ പ്രതികരിച്ചത്. ട്രാൻസ് വ്യക്തിയായ നാദിറയെ ജുനൈസ് അപമാനിച്ചുവെന്ന തരത്തിൽ പുറത്ത് നടക്കുന്ന വിമർശനങ്ങളിലും സുഹൃത്തുക്കൾ നിലപാട് വ്യക്തമാക്കി.

സുഹൃത്തുക്കൾ പറയുന്നത്-'സെറീനയും നാദിറയും തമ്മിലൊരു വിഷയമുണ്ടായിരുന്നു, സെറീന ബ്യൂട്ടി ക്വീൻ ആയത് എന്റെ മുൻപിൽ ഒന്നുമല്ല എന്ന് പറഞ്ഞത്. പ്രകോപിതയായപ്പോൾ നാദിറയുടെ വായിൽ നിന്ന് വന്ന് പോയ അബദ്ധമാണത്. അങ്ങനെ പറഞ്ഞത് മോശമായി പോയെങ്കിലും അവൾ അത് സമ്മതിക്കുകയോ ക്ഷമ പറയുകയോ ചെയ്തിട്ടില്ല.
അതേസമയം ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലാത്തിടത്ത് ചോദിക്കുന്നുമുണ്ട്. അനുവുമായി ഒരു പ്രശ്നം ഉണ്ടായപ്പോൾ നാദിറയുടെ വായിൽ നിന്നും മോശം പദപ്രയോഗം ഉണ്ടായെന്ന് പറഞ്ഞ് അനു ക്ഷമ ആവശ്യപ്പെട്ടു. നാദിറ തെറ്റായൊന്നും പറഞ്ഞിട്ടില്ല. പക്ഷേ അതിന് അവൾ മാപ്പ് പറയുകയും ചെയ്തു.
അവൾ കുറച്ച് കൂടി കമ്മ്യൂണിറ്റിക്ക് വേണ്ടി സംസാരിക്കണമായിരുന്നുവെന്ന് തോന്നുന്നുണ്ട്. ആളുകളെ എജ്യുകേറ്റ് ചെയ്യാൻ സാധിച്ചിരുന്നുവെങ്കി്ൽ എന്ന് തോന്നിയിട്ടുണ്ട്. കാരണം കഴിഞ്ഞ തവണത്തെ ബിഗ് ബോസിലൊക്കെ അത്തരത്തിൽ വലിയ തരത്തിലുള്ള ചർച്ച നടന്നിരുന്നു', സുഹൃത്തുക്കൾ പറയുന്നു.
നാദിറ-ജുനൈസ് വിഷയത്തിലും സുഹൃത്തുക്കൾ പ്രതികരിച്ചു.'ജുനൈസ് ഞങ്ങളുടെ അടുത്ത സുഹൃത്താണ്. എന്നാൽ നാദിറ-സാഗർ പ്രണയത്തിൽ ജുനൈസ് പറഞ്ഞത് അംഗീകരിക്കാനാകില്ല. ഒരു കപട സദാചാര ബോധമായിക്കാം ജുനൈസിനെ കൊണ്ട് അങ്ങനെ പറയിച്ചത്. നാദിറ സാഗറിനെ പ്രണയിക്കുമ്പോൾ അത് പുറത്ത് മോശമാകുകയും ജുനൈസ് സെറീനയെ പ്രണയിക്കുമ്പോൾ അത് പ്രശ്നമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.
ജുനൈസിന്റെ പല പ്രവൃത്തിക്കളും നോക്കുമ്പോൾ ഇതേ ആറ്റിറ്റ്യൂഡ് ആണ് അവൻ പുലർത്തുന്നത്. അവനോ അവന് അടുപ്പമുള്ളവരോ തെറ്റ് ചെയ്താൽ അവനൊരു പ്രശ്നമല്ല. അടുത്തിടെ റിനോഷ് ഒരു മോശം വാക്ക് പറഞ്ഞു, ജുനൈസ് പക്ഷേ പിന്തുണച്ചു, ദേഷ്യം വന്നപ്പോൾ പറഞ്ഞ് പോയതാണെന്ന് പറഞ്ഞു. എന്നാൽ അഖിൽ മാരാറാണ് അത് പറഞ്ഞതെങ്കിൽ അവൻ ഭയങ്കരമായി പൊട്ടിത്തെറിക്കും. അത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അതിനെ ഡബിൾ സ്റ്റാന്റ് എന്നൊന്നുമല്ല പറയേണ്ടത്', ശ്രുതി പറഞ്ഞു.
ജുനൈസ് പുരോഗമനവാദി തന്നെയാണ്. നാദിറ ട്രാൻസ്ജെന്റർ ആയത് കൊണ്ടാണ് ജുനൈസ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രുതി വ്യക്തമാക്കി. 'നാദിറ ഒരു ട്രാൻസ് വ്യക്തി ആയത് കൊണ്ട് നാദിറയെ നീ പ്രണയിക്കരുതെന്നല്ല ജുനൈസ് പറഞ്ഞത്. മറിച്ച് നാദിറ എന്ന വ്യക്തിയെ കുറിച്ചാണ് അവൻ പറഞ്ഞത്. നാദിറയോട് എതിർപ്പുള്ള വ്യക്തിയാണ് ജുനൈസ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിൽ നാദിറയെന്ന ക്യാരക്ടറിനോടുള്ള എതിർപ്പാണ് അവൻ പ്രകടമാക്കിയത്. അങ്ങനെയൊരാളെ പ്രണയിച്ചാൽ തിരിച്ചടിയായേക്കുമെന്നാണ് ഉദ്ദേശിച്ചത്.
നാദിറ പലപ്പോഴും ഡബിൾ സ്റ്റാന്റ് എടുത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. പൊളിറ്റിക്കൽ കറക്ടനസിനെ കുറിച്ച് സംസാരിക്കുകയും അതിനെതിരായ പിന്നീട് നിലപാട് എടുക്കുകയും ചെയ്യുന്ന നാദിറയുടെ രീതിയെയാണ് ജുനൈസ് ചോദ്യം ചെയ്തിട്ടുള്ളത്. അല്ലാതെ ഒരിക്കലും അതൊരു ട്രാൻസ് വ്യക്തി ആയത് കൊണ്ടല്ല. എന്നാൽ ട്രാൻസ് വ്യക്തിയായത് കൊണ്ടാണ് ജുനൈസ് നാദിറയെ പറഞ്ഞത് എന്ന നിലയ്ക്കാണ് ചർച്ചകൾ വന്നത്', ശ്രുതി പറഞ്ഞു.












Click it and Unblock the Notifications