റെനീഷ വെച്ച കെണി, ചെന്നു ചാടികൊടുത്ത് സാഗർ: ചുളുവിലൊരു ക്യാപ്റ്റന്‍സി, പ്ലാന്‍ വിജയിച്ചത് ഇങ്ങനെ
അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും കയ്യില്‍ കിട്ടിയ ക്യാപ്റ്റന്‍ ബാന്‍ഡ് കളഞ്ഞ് കുളിച്ച മത്സരാർത്ഥിയായി മാറിയിരിക്കുകയാണ് സാഗർ സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ രണ്ടാമത്തെ ക്യാപ്റ്റന്‍ ടാസ്കില്‍ സാഗർ സൂര്യ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ ബാന്‍ഡ് കൈമാറുന്ന സമയത്ത് അഖില്‍ മാരാറുമായി ഉണ്ടാക്കിയ വഴക്കിനെ തുടർന്ന് ബിഗ് ബോസ് അധികൃതർ തന്നെ സാഗറിന് ക്യാപ്റ്റനാവാനുള്ള അവസരം പിന്‍വലിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ക്യാപ്റ്റന്‍ ടാസ്കില്‍ രണ്ടാമത് എത്തിയ റനീഷയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ സാഗറിനെ പരിഹസിച്ചുകൊണ്ടും നിരവധിയാളുകള്‍ മുന്നോട്ട് വന്നു. ഇതാണ് പറയുന്നത് വല്ലവന്റെ വാക്കു കേട്ട് കുഴിയിൽ ചാടരുതെന്നാണ് ശ്യാം എന്നയാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കെണിവെച്ചു പിടിച്ചു പദവി
കെണിവെച്ചു പിടിച്ചു പുതിയ ക്യാപ്റ്റൻ റനീഷ. ഇതാണ് പറയുന്നത് വല്ലവന്റെ വാക്കു കേട്ട് കുഴിയിൽ ചാടരുതെന്ന്. റനീഷയും ഫ്രണ്ടും ഒരുക്കിയ കെണിയിൽ സാഗർ വീണു. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്നത് പോലെയായി. എന്തായാലും റനീഷയുടെ ഗെയിം പ്ലാൻ വിജയിച്ചു. റനീഷയുടെ കെണിയിൽ നിന്ന് മാരാർ ഒരു വിധത്തിൽ രക്ഷപ്പെടുകയും ചെയ്തു എന്ന് തന്നെ വേണം പറയാൻ.
അവരുടെ വാക്ക് കേട്ട് അവൻ കേൾക്കാത്ത കാര്യം പറഞ്ഞാണ് പ്രശ്നമുണ്ടായത്. അതിലൂടെയാണ് അവന്റെ ഈ ക്യാപ്റ്റൻസി നഷ്ടമാകുന്നത്. ലാലേട്ടൻ വന്ന എപ്പിസോഡിൽ ശരിക്കും ആ ഒരു ഷോ അലങ്കോലമാക്കിയത് ആര് എന്ന് ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ, അത് റനീഷയാണെന്ന് ഞാൻ പറയും. ടാസ്കിനിടയിൽ മാരാർ അമ്മൂമ്മയുടെ എന്നു പറഞ്ഞു പക്ഷേ പേരെടുത്ത് പറയുന്നില്ല. പക്ഷേ ആഞ്ചലീനയെ നോക്കി ആണെന്ന് പലർക്കും തോന്നുന്നു.

റനീഷയുടെ പ്ലാന്‍
ശരിയാണ് പക്ഷേ അവിടെ ലാലേട്ടൻ വന്നു എല്ലാവരും മുമ്പിലിരിക്കുന്നു. ആരും ഇതേക്കുറിച്ച് അവിടെ വച്ച് പ്രതികരിക്കുന്നില്ല. ആ സമയം റനീഷ പറയുകയാണ് എൻറെ അമ്മുമ്മയെ ആണ് വിളിച്ചിരുന്നത് എങ്കിൽ എന്ന് പറഞ്ഞ് അനാവശ്യമായി സംസാരം സ്റ്റാർട്ട് ചെയ്യുന്നു. ഒന്നോർക്കണം റിലീസായ എല്ലാ പറഞ്ഞത് പറഞ്ഞു എന്ന് പറയുന്ന കുട്ടിക്ക് പോലും അറിയില്ല ആ കുട്ടിയാണ് പറഞ്ഞതെന്ന്. അനാവശ്യമായി ഈ ടോപ്പിക്ക് എടുത്തിരുന്നു അവിടെ ബഹളമാകുന്നു, എല്ലാവരും കയറി ഇടപെടുന്നു മാപ്പ് പറയണം എന്നു പറയുന്നു. അതാണ് അവിടെ കണ്ടത്.
കാരണം മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു തിരക്കഥയാണ്. തലേദിവസം ലാലേട്ടൻ വന്ന് മധു വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാപ്പ് എന്ന് മാരാർ പറയുന്നു. താൻ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്നാണ് പറയുന്നത്. പക്ഷേ മധുവിന്റെ കുടുംബത്തിന് അത് വേദനിപ്പിച്ചെങ്കിൽ പ്രേക്ഷകരോടും അവരോടും മാപ്പു പറയുന്നു. അപ്പോൾ പുറത്ത് മൊത്തം ഡിഗ്രേഡിങ് ആണ് മാരാർ എന്ന് ധരിച്ച് റനീഷയും പങ്കാളിയും ഇത് നല്ലൊരു അവസരമാണ് എന്ന് കണ്ടുകൊണ്ടാണ് ഈസ്റ്റർ ദിവസം അവിടെ ഒരു ഷോ നടത്തുന്നത്.

മാപ്പ് പറില്ലെന്ന് അഖില്‍
എത്ര മരാർക്കെതിരെ ശബ്ദിച്ചിട്ടും പ്രകോപിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല. വ്യക്തിപരമായി മാപ്പ് പറയില്ല എന്ന് ഉറച്ചു തന്നെ നിന്നു. അവസാനിച്ചു എന്ന് കരുതുന്ന സമയത്താണ് റിനീഷയുടെ വക്താവ് ആയിട്ടുള്ള അവളുടെ ബെസ്റ്റ് ഫ്രണ്ട് പോയി സാഗറിനോട് ചെന്ന് പറയുന്നത്, മുമ്പുണ്ടായ ആ കാര്യത്തെക്കുറിച്ച് ഓർമിപ്പിക്കുന്നു. നിങ്ങളെ നോക്കിയാണ് അന്ന് പറഞ്ഞതെന്നായിരുന്നു അവർ വ്യക്തമാക്കിയത്.
അവൻ ക്യാപ്റ്റൻസി ബാഡ്ജ് കൈമാറാൻ വന്ന മാരാറിന്റെ അടുത്ത് പറയുന്നു ഇത് അവിടെ ഇരിക്കട്ടെ ആദ്യം ഇതിനൊരു തീരുമാനം ഉണ്ടായിട്ട് നീ അത് ഇട്ടാൽ മതി, നിന്നെക്കൊണ്ട് ഞാൻ മാപ്പുപറയിക്കുമെന്നും. അവൻ അത് കേട്ടിട്ടിട്ടുപോലും ഇല്ല, മറ്റൊരാള് അതായത് റനീഷയുടെ ഫ്രണ്ട് പറഞ്ഞത് കേട്ടിട്ടാണ് അവൻ പ്രകടനം നടത്തുന്നത്.
നല്ല ഒരു തിരക്കഥയും അലമ്പും
അതിൻറെ പേരിൽ ആണ് പിന്നെ അവിടെ തള്ളുന്നതും ബാഡ്ജ് കൊടുക്കാതെ പോകുന്നതും. അപ്പോൾ മൊത്തത്തിൽ വായിക്കുമ്പോൾ നമുക്ക് മനസ്സിലാവും അത് റനീഷയും ഫ്രണ്ടും കൂടി തയ്യാറാക്കിയ നല്ല ഒരു തിരക്കഥയും അലമ്പും ആയിരുന്നുവെന്ന്. പക്ഷേ കുറ്റം മുഴുവൻ മാരാരുടെ തലയിലോട്ട് ഇട്ടു എന്നതാണ് വാസ്തവം.
ശരിക്കും റനീഷ വെറും അവിടെ കളിക്കുന്നത് വിലകുറഞ്ഞ ഗെയിം ആണ്. അവിടെ ലാലേട്ടൻ എന്ന ഒരു വ്യക്തി നിൽക്കുന്നുണ്ട് എന്നൊരു റെസ്പെക്ട് എങ്കിലും കാണിക്കണമായിരുന്നു. എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട് ഇതെല്ലാം. ഈ അഭിപ്രായത്തോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications