Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണു അടുത്ത് വന്നു സ്നേഹം കാണിക്കാൻ ദേവു ഇറക്കിയ ശ്വാസം മുട്ടൽ; കള്ളത്തരം പൊളിഞ്ഞത് അവിടെ',വൈറൽ കുറിപ്പ്

കൊച്ചി: കഴിഞ്ഞ ദിവസം വലിയ നാടകീയ രംഗങ്ങൾക്കായിരുന്നു ബിഗ് ബോസ് വീട് വേദിയായത്. ക്യാപ്റ്റൻസി ടാസ്കിന് പിന്നാലെ ഹൗസിലെ അംഗങ്ങളെ ഞെട്ടിച്ച് കൊണ്ട് ദേവുവിന് പെട്ടെന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. മകളെ കുറിച്ച് സംസാരിച്ച് കൊണ്ട് പെട്ടെന്ന് വൈകാരികമായി ദേവു പ്രതികരിക്കുകയും കരയുകയും ചെയ്ത പിന്നാലെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതായിരുന്നു എപ്പിസോഡിൽ കണ്ട്. ഉടൻ തന്നെ ദേവുവിനെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാൽ ഇന്നലത്തെ ദേവുവിന്റെ പ്രകടനങ്ങൾ വെറും നാടകമായിരുന്നുവെന്ന ആക്ഷേപമാണ് ബിഗ് ബോസ് ആരാധകരിൽ ഒരാൾ വിമർശിക്കുന്നത്. മാത്രമല്ല വൈബർ ഗുഡ് ദേവുവിന്റെ നിലപാടുകൾ പലപ്പോഴും ഇരട്ടത്താപ്പാണെന്നും ആരാധകൻ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 viber good

'ഓരോ ദിവസവും ഓരോ മണിക്കൂറും സ്വന്തം അവസ്ഥക്ക് അനുസരിച്ച് നിലപാടും വാക്കും മാറ്റി മാറ്റി പറയാൻ യാതൊരു ഉളുപ്പും ഇല്ലാത്ത ഏറ്റവും ഇറിറ്റേറ്റിംഗ് മത്സരാർത്ഥി ആയിക്കൊണ്ട് ഇരിക്കുകയാണ് ദേവു..
1. ഇത്രയും കാലം വിഷ്ണുവിൻ്റെ പിന്നാലെ ലൗ ട്രാക്ക് പിടിക്കാൻ നോക്കിയിട്ട് അവൻ അത് മനസ്സിലാക്കി ഒഴിവായപ്പോൾ ഇപ്പൊ നൈസ് ആയിട്ട് അവൾ എല്ലാവരുടെയും അടുത്ത് അങ്ങോട്ട് ചെന്ന് അവനാണ് എൻ്റെ പുറകെ നടന്നതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു.

2. ഇന്ന് മനീഷ ദേവുവിനോട് ശ്രുതി - റിനോഷ് സൗഹൃദത്തിൽ ശ്രുതി റിനോഷിന്റെ കാര്യത്തിൽ പോസസിവ് ആണെന്ന് പറയുമ്പോൾ ഉടനെ ദേവു ചോദിക്കുന്നു അതിനു ഫ്രണ്ട്ഷിപ്പിൽ പൊസസിവ്നെസ് കാണിക്കേണ്ട ആവിശ്യം എന്താണെന്ന്. ഇത്രയും നാൾ നിൻ്റെ കാര്യത്തിൽ ഞാൻ പൊസസിവ് ആണെന്ന് വിഷ്ണുവിനോട് പറഞ്ഞു നടന്നവള് ആണ് ഈ ചോദ്യം ചോദിക്കുന്നത്.

3. ഇന്ന് ദേവുവിനോട് അഞ്ചു ചോദിക്കുന്നു സത്യത്തിൽ സൗഹൃദം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചേച്ചിക്ക് അവനോടു ഉണ്ടായിരുന്നത് പ്രേമം ആയിരുന്നില്ലേ എന്ന്, ആദ്യം ഉരുണ്ടു കളിച്ചെങ്കിലും ലാസ്റ്റ് അവള് പറയുന്നു ഇനി എൻ്റെ മനസ്സിൽ അങ്ങനെ ആണെങ്കിൽ പോലും പറഞ്ഞിട്ട് കാര്യമില്ലല്ലോ, അവൻ എന്നെ ഒഴിവാക്കിയില്ലെ എന്ന്..

vibergood

അപ്പോ അവള് ഇത്രയും നാൾ മറ്റുള്ളവരോട് വിഷ്ണു ആവശ്യപ്പെട്ടത് കൊണ്ട് ഞാൻ സൗഹൃദം മാത്രം കാണിച്ചതാ, അല്ലാതെ ഞാൻ എന്താ അവൻ്റെ മസിൽ കണ്ട് പ്രേമിക്കാൻ നടക്കുവാണോ എന്ന് തള്ളിയത് ഫുൾ കള്ളം ആണെന്ന് തെളിഞ്ഞില്ലെ.

4. അഞ്ചുനോട് തന്നെ അവള് പറയുന്നു എനിക്ക് ശ്വാസം മുട്ടൽ വന്നപ്പോ അവൻ ദൂരെ വന്നു നോക്കി നിന്നതല്ലാതെ അടുത്തേക്ക് വന്നില്ല, എൻ്റെ മിഥുൻ ആണ് എടുത്തു അകത്തു കൊണ്ട് പോയതെന്ന്, അതായത് വിഷ്ണു അടുത്ത് വന്നു സ്നേഹം കാണിക്കാൻ അവള് ഇറക്കിയ ഓവർ ആക്ടിംഗ് ആയിരുന്നു ഇന്നത്തെ ശ്വാസം മുട്ടലും.. വിഷ്ണു ആയിട്ട് ഒഴിഞ്ഞു നിന്നപ്പോൾ അവളുടെ ആ കള്ളത്തരം കൂടി പൊളിഞ്ഞു.

5. മോണിംഗ് ടാസ്കിൽ വിഷ്ണു അവളെ റോബോട്ട് എന്ന് വിളിച്ച ദേഷ്യത്തിൽ അവനെ പറ്റി എല്ലാവരോടും കുറ്റം പറഞ്ഞു നടക്കുന്ന കൂട്ടത്തിൽ അവള് പറയുന്നു എനിക്ക് അവൻ്റെ ഈ ഡബിൾ ക്യാരക്ടർ സ്വഭാവം തീരെ അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലെന്ന്.,

സത്യത്തിൽ ഈ ഡയലോഗ് അടിക്കുന്ന അവള് ആണ് അവിടെ സ്വന്തം നിലനൽപ്പിനി വേണ്ടി ഏറ്റവും കൂടുതൽ ഡബിൾ ക്യാരക്ടർ കളിക്കുന്നതെന്ന് എല്ലാവർക്കും അറിയാം.6. ഗോപിക ചുണ്ടിൽ തൊട്ട വിരൽ കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയതിന്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+