Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദേവു കേസ് കൊടുത്താല്‍ പ്രശ്നമില്ല': റിനോഷ് വിഷയത്തില്‍ എനിക്ക് പാളിപ്പോയിട്ടുണ്ടാവാം: വിഷ്ണു ജോഷി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ സഹതാരം റിനോഷ് ജോർജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി വിഷ്ണു ജോഷി. ചില തെറ്റിദ്ധാരണകള്‍ മാത്രമാണ് ആ വിഷയങ്ങള്‍ക്ക് കാരണം. റിനോഷ് അടക്കമുള്ള ആരേയും ബാധിക്കുന്ന രീതിയിലല്ല താന്‍ കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെടുന്നു. വണ്‍ ഇന്ത്യമലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു താരം.

പറഞ്ഞ് വന്ന വിഷയം തന്നെ വേറെയായിരുന്നു. എന്നാല്‍ വീട്ടിലുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് വന്നപ്പോഴേക്കും അത് വേറെ ഒരു തലത്തിലേക്ക് എത്തി. ഞാന്‍ ഇന്ന ഒരു വ്യക്തിയെയാണ് ഉദ്ധേശിച്ചത്, കുടുംബത്തെ പറഞ്ഞു എന്നൊക്കെയായിരുന്നു ആരോപണം. ഒരിക്കലും റിനോഷിന്റെയോ ആ ഷോയില്‍ നിന്നും പുറത്ത് പോയ ആളുകളുടെയോ കൂടുംബത്തെ ഞാന്‍ പറഞ്ഞിട്ടില്ല. ആർക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഷോയില്‍ നിന്നും ഏറ്റവും അവസാനമായി പുറത്തായ വ്യക്തി കൂടിയാണ് വിഷ്ണു.

vishnu-joshy-

റിനോഷിന്റെ ഗെയിം പ്ലാനിനെ പൊളിക്കാനായിരുന്നു എന്റെ നീക്കം. അതില്‍ എനിക്ക് പാളിപ്പോയിട്ടുണ്ടാവാം. പുറത്ത് ഇറങ്ങുന്ന സമയത്ത് റിനോഷ് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ സംസാരിക്കാമായിരുന്നു. വ്യക്തിപരമായി എനിക്ക് ആരോടും ദേഷ്യമില്ല. ഗെയിമിന്റെ ഭാഗമായിട്ടായിരുന്നു ഞാന്‍ പറഞ്ഞതും ചെയ്തതും. അത് ഒരു ഗെയിം ഷോ ആണെന്ന് മറ്റാരേക്കാള്‍ നന്നായി എനിക്ക് അറിയാം. എന്ന് ആ വീടിന്റെ പടി ഇറങ്ങിയോ, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവിടെ തീർന്നു.

ഇനി നമ്മള്‍ മുന്നോട്ട് പോവുകയാണ്. ആ വഴിയില്‍ കഴിഞ്ഞു പോയ ഒരു ഗെയിം ഷോയിലെ വിഷയങ്ങള്‍ ആർക്കിടയിലും തടസ്സമാവരുത്. സെക്സ് ടോക്കും ഡബിള്‍ മീനിങ് വർത്തമാനവുമൊക്കെ അവിടെ എല്ലാവരും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആ വിഷയമായിരുന്നില്ല ഞാന്‍ ഉദ്ദേശിച്ചത്. മോഷ്ടിക്കുന്നില്ല, മോഷ്ടിക്കുന്നില്ല എന്ന് പറഞ്ഞ് മോഷ്ടിക്കുന്നതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും വിഷ്ണു വ്യക്തമാക്കുന്നു.

rinosh-george

എന്നെ സദാചാര അമ്മാവന്‍ എന്ന് വിളിക്കുന്നതില്‍ എനിക്ക് യാതൊരു വിഷയവുമില്ല. എന്നെ എന്ത് വിളിക്കണമെന്നുള്ളതൊക്കെ മറ്റുള്ളവരുടെ സ്വാതന്ത്രമാണ്. പക്ഷെ ഞാന്‍ എന്താണെന്നും, എന്താണ് ഉദ്ധേശിച്ചതെന്നും എനിക്ക് കൃത്യമായി അറിയാം. വൈബർ ഗുഡ് ദേവു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ കൊടുക്കട്ടെ, അതിലും എനിക്ക് യാതൊരു പ്രശ്നമില്ല.

ഞാന്‍ കാരണം എന്തെങ്കിലും രീതിയുള്ള ബുദ്ധിമുട്ട് ദേവുവിനോ കുടുംബത്തിനോ തോന്നിയിട്ടുണ്ടെങ്കില്‍ ആ വിഷയത്തില്‍ എന്ത് നടപടി എടുക്കണമെന്നുള്ളത് അവരുടെ സ്വാതന്ത്രമാണ്. എനിക്ക് അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും വിഷ്ണു വ്യക്തമാക്കുന്നു. വിഷ്ണുവിന്റെ ആരാധകരില്‍ നിന്നും തനിക്കെതിരെ ഇപ്പോഴും സൈബർ രംഗത്ത് അധിക്ഷേപങ്ങള്‍ നടക്കുന്നുവെന്നും ഇത്തരം പ്രവർത്തനം ഇനിയും തുടർന്നാല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നായിരുന്നു ദേവു കഴിഞ്ഞ ദിവസം അറിയിച്ചത്.

viber-good-devu

ബിഗ് ബോസിലേക്ക് രജിത് കുമാർ റോബിനും വന്നത് നല്ല രീതിയില്‍ ആസ്വദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു. അവരുടെ ആരാധക പിന്തുണ നോക്കിയൊന്നും അല്ല അങ്ങോട്ട് ഇടപെട്ടത്. എന്ത് വന്നാലും പ്രശ്നമില്ലെന്ന നിലയിലായിരുന്നു ഞാന്‍. റോബിന്‍ മാത്രമല്ല, ഞാനും നല്ലൊരു ഗെയിമറാണ്. റോബിന്‍ വന്ന് ആ വീട്ടിലെ എല്ലാവരേയും വിളിപ്പിച്ച് സല്യൂട്ട് അടിപ്പിച്ചിരുന്നു.

ആ വീഡിയോ നോക്കിയാല്‍ അറിയാം അതില്‍ ഞാനില്ല. പത്ത് സെക്കന്‍ഡ് നേരത്തേക്കുള്ള പരിപാടിയാണ് ടിപ്പ് കൂടുതല്‍ താമെന്നൊക്കെ പറഞ്ഞ് റോബിന്‍ എന്നേയും വന്ന് വിളിച്ചിരുന്നു. എന്നാല്‍ ഞാനില്ല, താന്‍ ബാക്കിയുള്ളവരെ വെച്ച് ഉണ്ടാക്കിയാല്‍ മതിയെന്ന് റോബിനോട് പറഞ്ഞു. തമാശ രീതിയിലായിരുന്നു എന്റെ സംസാരം. അത് റോബിനും മനസ്സിലായി. ടാസ്കായിരുന്നെങ്കിലും ആ വേല കയ്യിലിരിക്കട്ടെയെന്നാണ് ഞാന്‍ ചിന്തിച്ചതെന്നും വിഷ്ണു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+