Get Updates
Get notified of breaking news, exclusive insights, and must-see stories!

'അശ്രദ്ധമൂലം എഡിറ്ററുടെ ഭാഗത്ത് നിന്ന് അതുപുറത്തുപോയാല്‍ ആളുകളെന്നെ കള്ളനായി കാണും'; ജുനൈസ്

തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് നിരാശയാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ 5 നല്‍കിയത്. എന്നാല്‍ മൂന്നാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോഴേക്ക് സീസണ്‍ 5 ആവേശകരമായി മാറി. എല്ലാവരും ആക്ടീവ് ആയി.. തുടക്കത്തില്‍ തന്നെ ഉണ്ടായ വഴക്ക് പിന്നീട് ബിഗ്‌ബോസില്‍ പതിവായി. പരസ്പരം പോരടിച്ചും തര്‍ക്കിച്ചുമൊക്കെ ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോവുകയാണ്.

ഇന്ന് മോഹന്‍ലാല്‍ എത്തിയ എപ്പിസോഡായിരുന്നു. ഇന്ന് ഒരാള്‍ ബിഗ്‌ബോസിനകത്ത് പുറത്താവുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ പറയാറുണ്ട്. ഇത്തവണയും അത്തരത്തില്‍ പരാതിയുണ്ടായി. ഇത്തവണ ജുനൈസും ഷിജുവും തമ്മില്‍ ആയിരുന്നു പ്രശ്‌നം. പൊതുവേ ഷിജു അങ്ങനെ പ്രശ്‌നങ്ങളില്‍ നില്‍ക്കാറില്ല. എന്നാല്‍ മുന്‍പ് നടന്ന ഒരു കാര്യമാണ് ജുനൈസ് പറഞ്ഞത്. ആ സംഭവം പുറത്തുപോയിരുന്നെങ്കില്‍ താന്‍ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരന്‍ ആവുമായിരുന്നു എന്നാണ് ജുനൈസ് പറഞ്ഞത്. ജുനൈസ് നല്ലൊരു കേള്‍വിക്കാരനല്ല എന്ന് ഷിജു പറഞ്ഞിരുന്നു.

Bigg Boss31111

അത് എന്ത് കൊണ്ടാണ് എന്ന് മോഹന്‍ലാല്‍ ഷിജുവിനോട് ചോദിക്കുന്നു. ജുനൈസ് പറഞ്ഞുതുടങ്ങിയാല്‍ നമ്മള്‍ പറയുന്നത് കേള്‍ക്കില്ല. സ്റ്റോപ്പ് ചെയ്യും പക്ഷേ നമ്മള്‍ വിചാരിക്കും നമ്മള്‍ പറഞ്ഞത് കേള്‍ക്കുമെന്നാണ്. എന്നാല്‍ ഒട്ടും ഉള്‍ക്കൊള്ളാതെ നിര്‍ത്തിയി ഇടത്തുനിന്ന് തന്നെ വീണ്ടും പറയും അങ്ങനെ നമ്മള്‍ പറഞ്ഞോണ്ടിരിക്കുന്നതില്‍ കാര്യമില്ലല്ലോ എന്നാല്‍ തനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യമാണ് എന്ന് ജുനൈസ് പറയുന്നു. അപ്പോള്‍ എന്താണ് കാര്യമെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

പുള്ളി പറയും ഇതൊരു മൈന്‍ഡ് ഗെയിമാണ് എന്ന്, ബുദ്ധിയാണ് പ്രധാനപ്പെട്ട ആയുധമെന്ന്. പുള്ളി വിദഗ്ധമായി സൂക്ഷിച്ച ആ മുത്ത് പുള്ളിയുടെ മെഡിസിന്‍ ബോക്‌സില്‍ നിന്ന് അടിച്ചുമാറ്റി. പുള്ളിക്ക് 48 വയസ്സുണ്ട്. എനിക്ക് 26 വയസ്സേ ഉള്ളൂ. പുള്ളി പുറത്ത് വന്ന് തമാശരൂപേണ അല്ല പറഞ്ഞത്. പുള്ളിയുടെ ഇല്ലാത്ത ഡയമണ്ട് മോതിരം ആ ബോക്‌സില്‍ നിന്ന് കാണാതെ പോയെന്ന്, റിപ്പീന്റഡ്‌ലി അത് പറഞ്ഞുപോയി. ഇല്ലാത്ത മോതിരം ഉണ്ടെന്ന് പറയുന്നു. എന്തെങ്കിലും കാരണം കൊണ്ട് ഇത് എഡിറ്റ് ചെയ്യുന്ന എഡിറ്ററുടെ അശ്രദ്ധമൂലം അങ്ങനെ പുറത്ത് പോയാല്‍ എന്നെ ആള്‍ക്കാര്‍ എന്നെ ഒരു കള്ളനായി കാണും. ഞാനത് ഇവിടെ സ്‌ട്രോങ്ങായി പറഞ്ഞു, മനീഷേച്ചിയും റെനീഷയും സാക്ഷികളുണ്ടെന്ന്.

സംഭവത്തെക്കുറിച്ച് റെനീഷയോട് മോഹന്‍ലാല്‍ ചോദക്കുന്നത്. സംഭവം ഉള്ളതാണോ എന്ന് പ്രോമിസ് ഇട്ട് പറയാന്‍ ഷിജുച്ചേട്ടനോട് പറഞ്ഞപ്പോള്‍ തനിക്ക് ഒരു സ്‌മൈല്‍ ഫീല്‍ ചെയ്‌തെന്ന് റെനീഷ പറഞ്ഞു. പിന്നെ മനസ്സിലായി ചുമ്മാ പറഞ്ഞതാണെന്ന്. പ്രോമിസിട്ട് പറഞ്ഞതായി താന്‍ ഓര്‍ക്കുന്നില്ലെന്നും റെനീഷ പറയും.. അതേസമയം ജുനൈസ് ഒരു നല്ല കേള്‍വിക്കാരനല്ലെന്ന് തോന്നുണ്ടോ എന്ന് ഗോപികയോട് ചോദിച്ചപ്പോള്‍ തോന്നുന്നുണ്ടെന്നാണ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+