'അവൾക്ക് പിരീഡ്സാണെന്ന് അറിയാമായിരുന്നു'; അന്ന് നടന്ന കാര്യം മോഹൻലാലിനോട് വിശദീകരിച്ച് ജുനൈസ്
ബിഗ്‌ബോസ് മലയാളം സീസണ്‍ 5, ആദ്യം ആവേശകരമല്ലായിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ ആക്ടീവ് ആണ് ഷോ. 18 മത്സരാര്‍ത്ഥികളുമായി യാത്ര തുടങ്ങിയ ഷോ വൈല്‍കാര്‍ഡ് എന്‍ട്രിയിലൂടെ ഹനാന്‍ വന്നതോടെ 19 ആളുകളായിരുന്നു, പക്ഷേ ഹനാന്‍ അപ്രതീക്ഷിതമായി പുറത്തേക്ക് പോയി. വീണ്ടും 18 പേരായി. എന്നാല്‍ ഇന്നാണ് ബിഗ്‌ബോസിലെ ആദ്യത്തെ എലിമിനേഷന്‍ നടന്നത്.
ഒരു മത്സരാര്‍ത്ഥി പുറത്താവുകയും ചെയ്തിരുന്നു. ഏയ്ഞ്ചലീനാണ് പുറത്തായത്. ഇന്ന് മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡായിരുന്നു. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പ്രശ്‌നങ്ങളൊക്കെ മോഹന്‍ലാലിനോട് പങ്കുവെയ്ക്കാറുണ്ട്. അതുപോലെ വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് മോഹന്‍ലാലും ചോദിക്കാറുണ്ട്.... ഇപ്പോള്‍ ലച്ചുവും ജുനൈസും തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.

ലെച്ചു പൊതുവേ ഗൗരവത്തിൽ സംസാരിക്കാറില്ല.എന്നാൽ ക്ലീനിംഗ് ടീമിന്റെ ക്യാപ്റ്റായ ലച്ചുവും ജുനൈസും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. ജുനൈസിനെ ക്ലീനിംഗിന് വിളിച്ചപ്പോൾ ജുനൈസ് മനീശയുമായി സംസാരിച്ച് നിന്നതാണ് ലെച്ചുവിന് ദേഷ്യം വരാൻ കാരണമായത്. ലെച്ചു വിളിച്ച രീതി ജുനൈസിന് ഇഷ്ടമാവുകയും ചെയ്തില്ല, ഇതോടെ ഇതിന്റെ പേരിൽ തർക്കമായി.
ജുനൈസ് ഉള്ള ടീമിൽ വർക്ക് ചെയ്യാൻ പറ്റില്ലെന്ന് ലെച്ചു പറഞ്ഞു. ടീമിൽ നിന്ന് മാറില്ലെന്ന് ജുനൈസും പറഞ്ഞു. പിന്നാലെ ലെച്ചു കിച്ചൺ ടീമിലേക്ക് മാറി. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ജുനൈസ് ലെച്ചുവിനോട് സംസാരിക്കാൻ നോക്കുന്നുണ്ടെങ്കിലും ലെച്ചു ജുിനൈസ് തന്നെ ടാർഗറ്റ് ചെയ്യുകയാണെന്ന് പറയുകയായിരുന്നു. എന്തായാലും ഇക്കാര്യം മോഹൻലാൽ ചോദിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് ഇവർ പറയുന്നത്.
തനിക്ക് പല പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പിരീഡിസിന്റെ പ്രശ്നം ഉണ്ടായിരുന്നു അതൊന്നും അവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നാണ് ലച്ചു പറഞ്ഞത്. എന്നാൽ ലെച്ചുവിന് പിരീഡ്സാണെന്ന് അറിയാമായിരുന്നു ലെച്ചുവിന് വിഷമിപ്പിക്കാനല്ല താൻ അങ്ങനെ പറഞ്ഞത് എന്നാണ് ജുനൈസ് പറഞ്ഞത്. നേരത്തെയും ജുനേസ് ചെച്ചുവിനെ വിഷമിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞിരുന്നു
അതേസമയം മനീഷ ചേച്ചിയോട് താൻ സംസാരിച്ചിരിക്കുമ്പോഴാണ് ലെച്ചു വന്ന് വിളിച്ചതെന്നും വേഗം വരാം എന്ന് പറഞ്ഞപ്പോൾ തന്നോട് ആഞ്ജാപിക്കുകയായിരുന്നുവെന്നും ജുനൈസ് പറഞ്ഞു. ആജ്ഞാപിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എന്തിനാണ് ഞങ്ങൾ ലച്ചുവിനെ ടാർഗറ്റ് ചെയ്യേണ്ടത്. ലാലേട്ടൻ വന്ന എപ്പിസോഡിൽ തന്റെ ഡാൻസിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ ലച്ചുവിനെ തങ്ങളാണ് കൂടെ നിന്ന് സമാധാനിപ്പിച്ചതെന്നും ജുനൈസ് പറഞ്ഞിരുന്നു .
ലച്ചുവിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തനിക്ക് തോന്നിയതായി ഇതിനിടയിൽ സാഗറും പറയുന്നുണ്ട്.ജുനൈസ് തനിക്ക് സപ്പോർട്ട് തന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ എന്ത് ഒലക്കയാണ് അവൻ തന്നതെന്നും വെറുതെ സംസാരിക്കുന്ന അവരോടൊന്നും സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ലച്ചു പറഞ്ഞിരുന്നു. ലെച്ചു ഇവരോട് സംസാരിക്കാൻ നിന്നുകൊടുത്തതുമില്ല.
ഇത് ജുനൈസിന് വിഷമം ഉണ്ടാക്കിയിരുന്നു












Click it and Unblock the Notifications