Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിപ്പിൽ ജുനൈസ്, തമാശയല്ല; ദേവുവിനെ വെള്ളംകുടിപ്പിച്ചു; പൊട്ടിത്തെറിച്ച് എയ്ഞ്ചലിനും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് തുടക്കമായിരിക്കുകയാണ്. 18 പേരാണ്. രസകരമായി തുടങ്ങിയ എപ്പിസോ‍ഡ് പിന്നീട് വലിയ വഴക്കിലേക്ക് എത്തുന്നതിനാണ് ഇന്നത്തെ എപ്പിസോഡ് സാക്ഷിയായത്. നോമിനേഷന്റെ സമയത്താണ് പ്രശ്നങ്ങൾക്ക് തുടക്കം ആയത്. ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം പുറത്തുപോകേണ്ടത് ആരാണെന്ന് തീരുമാനിക്കുന്ന നോമിനേഷൻ ഓപ്പൺ ആയിട്ടാണ് നടന്നത്. ഒരു മത്സരാർത്ഥിക്ക് ഒരാളെ നോമിനേഷനിൽ ഉൾപ്പെടുത്താനോ, അല്ലെങ്കിൽ നോമിനേഷനിൽ നിന്നും സേവ് ചെയ്യാനോ സാധിക്കുന്ന തരത്തിലായിരുന്നു നോമിനേഷൻ. സേവ് ചെയ്യാനാണെങ്കിലും നോമിനേറ്റ് ചെയ്യാനാണെങ്കിൽ കൃത്യമായ കാരണം പറയേണ്ടതുണ്ട്.

ഇന്നത്തെ എപ്പിസോഡിൽ നോമിനേഷൻ സമയത്താണ് പ്രശ്നം ആരംഭിച്ചത്. റിനോഷ് ജോർജ് എലിമിനേഷൻ നോമിനേഷനിൽ എയ്ഞ്ചലിൻ മരിയയെ ആയിരുന്നു സേവ് ചെയ്തത്. ഇനിയും ഇവൾക്ക് സമയം അത്യവശ്യമാണ് എന്ന് പറഞ്ഞ് ആണ് എയ്ഞ്ചലിനെ അവിടെ തന്നെ നിർത്തിയത്. എന്നാൽ പിന്നീട് വന്ന ശ്രീദേവി മേനോൻ എന്ന ഗുഡ് വൈബ് ദേവുവിന് ഇതിൽ തൻരെ വിയോജിപ്പ് പ്രകടിപ്പിച്ചു. താൻ റിനോഷിൻറെ തീരുമാനത്തെ ബഹുമാനിക്കുമ്പോഴും അതിന് പറഞ്ഞ കാരണങ്ങളോട് യോജിക്കുന്നില്ലെന്ന് ദേവൂ വിമർശിച്ചു.

Bigg boss malayalam

എയ്ഞ്ചലിൻ മരിയ കഴിവുള്ള കുട്ടിയാണ്. അത് പലപ്പോഴും അവൾ തെളിയിച്ചിട്ടുണ്ടെന്ന് ദേവൂ പറഞ്ഞു. എന്നാൽ ഇവിടെ ഒറ്റപ്പെട്ട് നിന്ന് സംസാരിക്കുക തുടങ്ങിയ രീതിയിലൂടെ താന്നെ ഒറ്റപ്പെടുത്തുന്നു എന്ന പ്രതീതി ഉണ്ടാക്കാൻ അവൾ ശ്രമിക്കുന്നു. റിനോഷിൻറെ 'അവൾക്ക് സമയം വേണം' അതിനാൽ സെയ്ഫ് ആക്കുന്നു എന്ന തീരുമാനം തീർത്തും തെറ്റാണ്. ഇത്തരത്തിലുള്ള ഒരു കാരണം ഒറ്റപ്പെടുത്തുന്നു എന്ന രീതിയിൽ എയ്ഞ്ചലിന നടത്തുന്ന കളിതന്ത്രം വളംവച്ച് കൊടുക്കും പോലെയായിരിക്കും എന്ന് ദേവൂ പറഞ്ഞു.

എന്നാൽ ദേവുവിന്റെ അഭിപ്രായത്തോട് എതിർപ്പ് വന്നു. നാദിറ ഈ അഭിപ്രായത്തെ എതിർത്തു. എന്നാൽ നാദിറയോട് തനിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നാണ് ദേവൂ പറഞ്ഞത്. പിന്നാലെ എയ്ഞ്ചലിൻ ദേവൂവിൻറെ അഭിപ്രായത്തിനെതിരെ വന്നപ്പോൾ 'ഇപ്പോൾ മിണ്ടാതിരിക്കണം' എന്ന് ദേവൂ പറഞ്ഞു. എന്നാൽ ബാക്കിയുള്ളവർ ഇടപെട്ട് ആ സമയത്ത് ദേവൂവിനെ നോമിനേഷൻ ചെയ്യാൻ നിർബന്ധിച്ച് വിഷയം മാറ്റി.

എന്നാൽ നോമിനേഷൻ ടാസ്കിന് ശേഷം ഈ വിഷയം വീണ്ടും ചർച്ചയ്ക്ക് എടുത്തു. ഇതോടെ ദേവൂവിനോട് ഇത്തരത്തിൽ ഒരു അഭിപ്രായം പറയേണ്ട വേദി നോമിനേഷൻ ടാസ്കിൽ അല്ലെന്ന് ജുനൈസ് പറഞ്ഞു. പിന്നീട് ബാക്കിയുള്ള മനത്സരാർത്ഥികളും വിഷയത്തിൽ ഇടപെട്ടു. താൻ എൻറെ അഭിപ്രായം പറയും എന്ന് ദേവൂവും, ഇതല്ല വേദിയെന്ന് ജുനൈസും പറഞ്ഞു. തനിക്ക് അഭിപ്രായം പറയാനുണ്ട് തന്നോട് ദേവൂ എന്തിനാണ് ഷട്ട് യുവർ മൌത്ത് എന്ന് പറഞ്ഞത് എന്ന് എയ്ഞ്ചലിൻ ചോദിച്ചു. ഇതോടെ തർക്കം എയ്ഞ്ചലിനും, ദേവൂവും തമ്മിലായി

വഴക്ക് നടക്കുന്നതിനിടെ വഴക്ക് ആരംഭിച്ച ജുനൈസും ദേവൂവും തമ്മിൽ കെട്ടിപ്പിടിച്ച് തർക്കം പരിഹരിച്ചു. . എന്നാല്‌ എയിഞ്ചലിനെ ദേവു കുറ്റപ്പെടുത്ത്. അവളുടെ തന്ത്രം ബലൂണുപോലെ പൊട്ടിച്ചെന്നും ദേവൂ പറയുന്നുണ്ടായിരുന്നു. തുടക്കം തന്നെ തർക്കത്തോടെ ആരംഭിച്ചതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഈ പ്രശറ്നത്തിന്റെ ബാക്കി ഉണ്ടാവുമെന്നാണ് സൂചന.

ഞായറാഴ്ചയായിരുന്നു ബി​ഗ്ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. റെനീഷ് റഹ്മാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്,സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ജലീന മരിയ, വൈബർ ഗുഡ് ദേവു, ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ സുരേഷ്, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+