Bigg Boss Malayalam: ജുനൈസ് ഒരു ഭീരുവാണ്, സാഗർ പാവയായി മാറുന്നു: അഖില്‍ മാരാർ ഈ കളിയിലൊന്നും വീഴില്ല
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന നിലയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് എത്തിയ താരമാണ് ജുനൈസ്. ആക്ഷേപ ഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ജുനൈസ് ബിഗ് ബോസിലും മികച്ച രീതിയിലുള്ള മത്സരമാണ് നടത്തി വരുന്നത്. സാഗറുമായുള്ള കൂട്ടുകെട്ടുമൊക്കെ അദ്ദേഹത്തിന്റെ പ്രേക്ഷകർ മികച്ച നീക്കമായാട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ ജുനൈസിന് വിമർശകരും ഒട്ടും കുറവല്ല.
പല വിഷയങ്ങളിലും കൃത്യമായ നിലപാടില്ലാതെ, ഏത് വിധേനയും മത്സരത്തില്‍ മുന്നോട്ട് പോവുകയെന്നതാണ് ജുനൈസ് പിന്തുടരുന്ന രീതിയെന്നാണ് എതിരാളികള്‍ പ്രധാനമായും വിമർശനമായി ഉന്നയിക്കുന്നത്. ജുനൈസ്നു ഒരാളുടെ മറവിൽ നിന്ന് മാത്രേ സംസാരിക്കാനാവു എന്നാണ് ബിഗ് ബോസിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ആദം ജോണ്‍ എന്നയാള്‍ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

പരദൂഷണക്കാരിയായ, ഭീരുവായ,പുരോഗമനം തൊട്ട് തീണ്ടിയിട്ടില്ലാത്ത, അസൂയക്കാരിയായ, എന്നാൽ ഒന്നിനും കഴിവില്ലാത്ത ആമിനാത്ത യെ ജുനൈസ് അവതരിപ്പിക്കുമ്പോൾ നമ്മൾ കാണുന്നത് എന്താണോ അതാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി, നമ്മൾ കാണുന്നത് ഒരു മറ മാത്രം. ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ കാര്യങ്ങൾ മനസിലാക്കാൻ എളുപ്പമാവും. ബിഗ്‌ബോസ് ഒരു ക്ലാസും മത്സരാർഥികൾ അവിടുത്തെ കുട്ടികളും ആണെങ്കിൽ ക്ലാസ്സിലെ അലമ്പ് പിള്ളേരാണ് അവിടെയുള്ള ഒട്ടുമുക്കാലും മത്സരാർത്ഥികളും.
കുട്ടികൾ ഗ്രൂപ്പ് ആയി തിരിയുന്നതും മറ്റുള്ളവരുമായി വഴക്ക് ഇടുന്നതും ഒക്കെ ക്ലാസ്സിൽ സ്വഭാവികമാണ്, പക്ഷേ അവരിൽ ഭൂരിപക്ഷം ആളുകളും ഒറ്റക്ക് നിലനിൽക്കാൻ കഴിവുള്ളവർ ആയിരിക്കും, ഉദാഹരണത്തിന് സെറീന ആൻഡ് റെനീഷ, ദേവു ആൻഡ് മനീഷ, അഖിൽ ആൻഡ് വിഷ്ണു ഇവരൊക്കെ ഗ്രൂപ്പ് ആയാലും ഒറ്റക്ക് ആയാലും സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിവുള്ളവർ ആണ്.
പക്ഷെ ഇവിടെയാണ് ജുനൈസ് വ്യത്യസ്തനാകുന്നത്, ജുനൈസ് നു ഒരാളുടെ മറവിൽ നിന്ന് മാത്രേ സംസാരിക്കാനാവു. ക്ലാസ്സിലെ ഏറ്റവും പ്രബലരായ കുട്ടികളോട് അസൂയ മൂത്ത് ഇരിക്കുന്ന ഈ കുട്ടി നേരിട്ട് കലിപ്പിട്ടാൽ ഇടി കിട്ടുമെന്നറിയാവുന്നത് കൊണ്ട് മറ്റുള്ളവരെ കൂട്ട് പിടിക്കുന്നു. അഖിൽ മാരാർ എന്നയാൾക്ക് എതിരെ ബിഗ് ബോസിൽ വരും മുൻപ് തന്നെ വ്യക്തമായ രാഷ്ട്രീയമോ അല്ലാത്തതോ ആയ അജണ്ടയുള്ള ആളാണ് ജുനൈസ്.
പക്ഷെ ആദ്യ ദിവസങ്ങളിൽ തന്നെ ജുനൈസ് ഉടക്കാൻ ചെന്നപ്പോളൊക്കെ മാരാർ ജുനൈസിനെ മാനം കെടുത്തി വിടുന്നു, ഈ പക മനസിൽ വെച്ച് സാഗർ നെ പിരി കേറ്റി വിട്ടിട്ട് ഒളിച്ചിരിക്കുന്നു. ക്ലാസ്സിൽ കൈക്കരുത്തുള്ള ഒരുത്തനോട് അസൂയ മൂത്തിട്ട്, അവന്റെ മുന്നിൽ പാവമായി അഭിനയിച്ച് മറ്റുള്ളവരെ കൊണ്ട് ഗാങ് ആയി അറ്റാക്ക് ചെയ്യിച്ച് അപ്പോ മാത്രം വാ തുറക്കുന്ന ആ കുട്ടിയെയാണ് എനിക്ക് ചെറുപ്പം മുതൽ ഏറ്റവും വെറുപ്പുള്ളത്- ആദ്യ കുറിപ്പ് അവസാനിക്കുന്നു.

സമാനമായ ഒരു കുറിപ്പ് ജോണ്‍ ബ്രിട്ടോ എന്നയാളും പങ്കുവെച്ചിട്ടുണ്ട്. ജുനൈസ് ബിഗ് ബോസ് ഹൗസിനുള്ളിൽ എന്തോ വലിയ സംഭവമാണെന്ന് ആണ് എന്ന് വിചാരിച്ച് നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സാഗർ പണ്ടേ പൊട്ടനാ, ആരെന്തു പറഞ്ഞാലും വിശ്വസിക്കും. നീയൊന്നും അഖിൽ മാരാർക്ക് ഒരു ഇരയല്ലാത്തതുകൊണ്ട് മാത്രമാണ് മാരാരു വിട്ടു കളയുന്നതെന്നും മാരാർ ഫാനായ അദ്ദേഹം വ്യക്തമാക്കുന്നു.
ജുനൈസ് മോനെ ഇന്നലെ നീ സാഗറിനെ കസേരയിൽ വിളിച്ചിരുത്തി അഖിൽ മാരാർക്ക് സർട്ടിഫിക്കറ്റ് കൊടുക്കാൻ വേണ്ടി ഒന്നും ആയില്ല അഖിൽ മാരാര് വന്നപ്പോഴുള്ള ആ ഒരു ഫ്ലോ അങ്ങ് പോയെന്ന് സാഗറിന്റെ അടുത്ത് ജുനൈസ് പറഞ്ഞതാണ്. ഡാ മക്കളെ പുലി പതുങ്ങുന്നത് എന്തിനാണെന്ന് അറിയാമോ, നിനക്കൊന്നും അറിയില്ലെന്നറിയാം. ജുനൈസ് കിച്ചനിൽ കയറിയപ്പോൾ ആ മാരാർക്ക് ഇച്ചിരി എരിയും ഉപ്പും ഒക്കെ കൂടുതൽ ഇട്ടു കൊടുക്ക് അപ്പോൾ അയാൾ കൂടുതൽ ഹീറ്റാവും. അങ്ങനെയെങ്കില്‍ ആരെങ്കിലുമായി പ്രവോക് ചെയ്ത് പ്രശ്നമുണ്ടാക്കി അയാൾ ഈ ബിഗ് ബോസിൽ നിന്ന് ഇറങ്ങി പോകട്ടെ.
ഇവന് കള്ളവും ചതിയും അല്ലാതെ മറ്റൊന്നും മനസ്സിൽ ഉദിക്കില്ല. എന്തായാലും നിങ്ങൾ രണ്ടുപേരെയും കുറിച്ച് അഖിൽ മാരാർക്ക് നല്ല ധാരണ ഉണ്ട് കേട്ടോ. അഖിൽ മാരാർ ബിഗ് ബോസ് ഹൗസിനുള്ളിൽ എല്ലാവരെയും നിരീക്ഷണം ചെയ്തു തന്നെയാ നിന്നു കളിക്കുന്നത്. ഇതാണ് പറയുന്നത് മാരാരോട് കളിക്കാൻ ഇത്തിരിക്കൂടെ ഒന്ന് മൂക്കണം പിള്ളേരുടെ കളിക്ക് മാരാട നിന്ന് തരാറില്ല. നിങ്ങളുടെ കളി മാരാട കണ്ടുകൊണ്ട് നിന്നോളും കേട്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications