നിലവിലെ ഗ്രൂപ്പുകള്‍ പൊളിഞ്ഞു: ജുനൈസ് ഇനി മാരാറുടെ കൂടെ കൂടാന്‍ നോക്കും: കാരണം ഇതാണ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ പല വിഷയങ്ങളിലും പരസ്പരം പോര് അടിക്കുന്ന രണ്ട് താരങ്ങളാണ് ജുനൈസും അഖില്‍ മാരാറും. വ്യത്യസ്ത നിലപാടുകള്‍ പുലർത്തുന്ന ഇരുവരും ഷോയില്‍ ഇതിനോടകം തന്നെ പലതവണ ഏറ്റുമുട്ടുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ജുനൈസ് തന്ത്രം മാറ്റ് അഖില്‍ മാരാറുമായി അടുക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഒരു ആരാധകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്റെയൊരു കാഴ്ചപ്പാടിൽ ഇത് വരെ അറ്റാക്ക് ചെയ്ത മാരാരോട് ജുനൈസ് അടുപ്പം (Fake) കാണിയ്ക്കാനാണ് സാധ്യത. കാരണം ഇതുവരെ മാരാരെ ആക്രമിയ്ക്കാനുള്ള ജുനൈസിന്റെ ആയുധം മാരാർ വിഷ്ണു ഷിജു കോമ്പോയെ ഗ്രൂപ്പിസം എന്ന് പറഞ്ഞ് പ്രകോപിച്ചുകൊണ്ടായിരുന്നു. ഗ്രൂപ്പിസം എന്ന് വാക്ക് എടുത്ത് പറഞ്ഞ് ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക അതിലൂടെ ഷോയ്ക്ക് മുൻപേ ജനപിന്തുണയുള്ള മാരാരുമായി ഫൈറ്റ് ചെയ്ത് ജനശ്രദ്ധയാകർഷിച്ച് ഷോയിൽ നിന്ന് പോകുക ഇതായിരുന്നു ജുനൈസിന്റെ തന്ത്രം.

ആ തന്ത്രം ഏറെക്കുറെ വിജയിപ്പിക്കാനും ജുനൈസിന് കഴിഞ്ഞു എന്നുതന്നെ പറയാം. കാരണം തുടക്കത്തിലേ തന്നെ ഗ്രൂപ്പിസം ഉണ്ടാക്കി കളിതുടങ്ങിയത് തന്നെ ജുനൈസാണ്. ജുനൈസ് നാദിറ സാഗർ കോമ്പോ ഉണ്ടാക്കാൻ നോക്കി പക്ഷെ അത് മാരാർ വിഷ്ണു ഷിജു കോമ്പോയിൽ മുങ്ങിപ്പോയി. ആ കളി നടക്കില്ലെന്നറിഞ്ഞ നാദിറ ആദ്യമേ പിൻവാങ്ങി പക്ഷെ സാഗർ ഒരു സ്റ്റാന്റിങ്ങിന് വേണ്ടിയാകാം ജുനൈസിനെ സപ്പോർട്ട് ചെയ്തു നിന്ന് ജുനൈസ് സാഗർ കോമ്പോയിലൂടെ മാരാരെ ആക്രമിച്ച് സ്പേസ് കണ്ടെത്തിയിരുന്നത്.
എന്നാൽ സാഗറും ഇപ്പോൾ പിൻവാങ്ങി ഇന്റുവ്യൂജലായി കളിതുടങ്ങിയതോടെ ജുനൈസ് ഗ്രൂപ്പ് അപ്പാടെ ഇല്ലാതായി. ആരുമില്ലാതായിട്ടും ജുനൈസ് ഒറ്റയ്ക്ക് നിന്ന് പൊരുതി എന്ന് വരുത്താനുള്ള തത്രപാടായിരുന്നു കഴിഞ്ഞ ആഴ്ചയിൽ അടിയ്ക്കടൊ അടിയ്ക്കടൊ എന്ന് പറഞ്ഞ് മാരാരുടെ കയ്യിൽനിന്നും തട്ട് വാങ്ങിച്ചത്. അതിൽ ജുനൈസിന് രണ്ടായിരുന്നു ഉദ്ദേശം ഒന്ന് ഗ്രൂപ്പില്ലെങ്കിലും മാരാരെ ഞാൻ ഒറ്റയ്ക്ക് നേരിടും എന്ന് കാണിയ്ക്കുക. രണ്ട് ഒരു ഫിസിക്കല്‍ അസോൾട്ട് ഉണ്ടാക്കി പരമാവധി മാരാരെ പുറത്താക്കുക.
എന്നാൽ ടാസ്കിൽ എന്റെ കഴുത്ത് പിടിച്ച് വലിച്ച് സാഗർചെയ്ത ഫിസിക്കല്‍ അസോൾട്ടിനേക്കാള്‍ വലുതായി ഞാനൊന്നും ചെയ്തിട്ടില്ല എന്ന് മാരാർ വാദിച്ചതോടെ ജുനൈസ് അവിടേയും തോൽവി സമ്മതിക്കുകയായിരുന്നു. ഇന്നത്തെ പ്രൊമോയിൽ കണ്ടപോലെ ഗ്രൂപ്പിസം ഇല്ലാതാക്കി മാരാർ ഗെയിം കളിയ്ക്കാൻ തുടങ്ങിയാൽ വാസു അണ്ണന്റെ കാര്യം കട്ടപൊകയാകും. കാരണം ഗെയിം അവസാനത്തോട് അടുക്കുമ്പോള്‍ ഇനി എല്ലാവരും വ്യക്തിപരമായി തന്നെ കളിച്ചേ പറ്റു. അത് ഈ ജുനൈസിന് വശമില്ലാത്തതുകൊണ്ട് മുകളിൽ പറഞ്ഞതുപോലെ ജുനൈസ് മാരാരെ കൂട്ട് പിടിക്കാനാണ് സാധ്യത.












Click it and Unblock the Notifications