ശോഭയുടേത് ഷോ ഓഫെന്ന് ജുനൈസും റിനോഷും... ഉരുക്കുവനിതയുടെ ബുദ്ധിയെന്ന് ഷിജു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ അന്ത്യത്തിലേക്ക് കടന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവരും കാത്തിരിക്കുന്ന ഫൈനലിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. അതിനാല്‍ തന്നെ മത്സരാര്‍ത്ഥികളെല്ലാം അത്യന്തം ആവേശത്തിലാണ് ഒാരോ ദിവസവും ഗെയിമുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പത്ത് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌കാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഈ ടാസ്‌കില്‍ വിജയിക്കുന്ന ഒരു മത്സരാര്‍ത്ഥിക്ക് നേരിട്ട് ഫൈനലിലെത്താന്‍ സാധിക്കും. അതിനാല്‍ തന്നെ വാശിയേറിയ പോരാട്ടമാണ് ഓരോ ടാസ്‌കിലും മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്. ഇന്നത്തോടെ ആറ് ടാസ്‌കുകള്‍ ആണ് ടിക്കറ്റ് ടു ഫിനാലെയില്‍ പൂര്‍ത്തിയായത്.

നിലവില്‍ 52 പോയന്റുമായി നാദിറയാണ് ടാസ്‌കില്‍ മുന്നില്‍ നില്‍ക്കുന്നത്. സെറീന (38), റിനോഷ് (33), ശോഭ (32) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ഇന്ന് കാര്‍ണിവല്‍ എന്ന പേരിട്ട ടാസ്‌കായിരുന്നു ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് നല്‍കിയത്. ഒരു മാരുതി കാറില്‍ പത്ത് മത്സരാര്‍ത്ഥികളും കയറിയിരിക്കുക എന്നതായിരുന്നു കാര്‍ണിവല്‍ ടാസ്‌ക്.
ആരും കാറില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരത്തില്‍ ടാസ്‌ക് കഴിയുന്നത് വരെ കാറില്‍ ഇരിക്കുന്നവര്‍ക്കായിരിക്കും ഒന്നാം സ്ഥാനം. ആദ്യം തന്നെ ഈ ടാസ്‌കില്‍ നിന്നും പുറത്തായത് ഷിജു, വിഷ്ണു, മാരാര്‍ എന്നിവര്‍ ആയിരുന്നു. പിന്നാലെ അനിയന്‍ മിഥുനും റെനീഷയും പുറത്തായി. ശോഭ, സെറീന, ജുനൈസ്, റിനോഷ്, നാദിറ എന്നിവരാണ് ഒടുവില്‍ അവശേഷിച്ചത്.
ഉറക്കം വന്നതോടെ സെറീന, ജുനൈസ്, റിനോഷ്, നാദിറ എന്നിവര്‍ പോയന്റ് പങ്കുവെച്ച് ഇറങ്ങുകയായിരുന്നു. ഇതോടെ ശോഭ ഒന്നാം സ്ഥാനത്തെത്തുകയും പത്ത് പോയന്റ് നേടുകയും ചെയ്തു. എന്നാല്‍ കാറില്‍ നിന്നിറങ്ങാന്‍ ശോഭ കൂട്ടാക്കിയില്ല. ഇത് പിന്നീട് ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയാകുകയും ചെയ്തു. 'എന്ത് ഷോ ഓഫ് ആണ്. പത്ത് പോയിന്റ് കിട്ടിയതും പോര, എന്നിട്ട് നാടകവും ഷോയും' എന്നായിരുന്നു ജുനൈസും റിനോഷും കൂടി പറഞ്ഞത്.
ഇതിനിടയില്‍ വെസലില്‍ ഇന്ന് ശോഭ ആണെന്നും പാത്രം കഴുകാന്‍ പറയണമെന്നും നാദിറ ഷിജുവിനോട് പറഞ്ഞു. ഇതോടെ അതുകൊണ്ടാണ് ശോഭ ഇറങ്ങാത്തത് എന്നായിരുന്നു ഷിജു പറഞ്ഞത്. 'അവള്‍ക്ക് ബുദ്ധിയില്ലെന്നാണോ വിചാരിച്ചത്. അവിടുന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍ പണിയെടുക്കേണ്ടി വരും എന്നറിയാം. ഉരുക്കു വനിത എന്ന് പറഞ്ഞിട്ട് കാര്യമില്ല,' എന്നാണ് ഷിജു പറഞ്ഞത്. ഇതോടെയാണ് ശോഭ കാറില്‍ നിന്നിറങ്ങിയത്.












Click it and Unblock the Notifications