'എനിക്ക് 26 വയസ്സ് പൂർത്തിയായി, ഉമ്മ ഇല്ലാത്ത 25 വർഷങ്ങൾ'; നോവുണർത്തി ജുനൈസിന്റെ കത്ത്
ബിഗ്ബോസ് മലയാളം സീസൺ 5 ഏഴാമത്തെ ആഴ്ച പൂർത്തിയാക്കാൻ പോകുകയാണ്. കഴിഞ്ഞ ദിവസം ബിഗ്ബോസ് വീട്ടിൽ മോഹൻലാൽ എത്തുന്ന ദിവസമായിരുന്നു. മത്സരാർത്ഥികൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ മോഹൻലാലിനോടു മോഹൻലാൽ ആ ഒരാഴ്ച വീട്ടിൽ നടന്ന സംഭവങ്ങളും വിലയിരുത്തുക ശനിയാഴ്ചയിലേയും ഞായറാഴ്ചയിലേയും എപ്പിസോഡിലാണ്.
ഇന്ന് ബിഗ്ബോസ് വീട്ടിലെ മത്സരാർത്ഥികൾക്ക് ഒരു സർപ്രൈസുമായി ആണ് എത്തിയത്. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന മത്സരാർത്ഥികൾക്ക് ഹൃദയത്തിൽ തട്ടുന്നതായിരുന്നു മോഹൻലാൽ നൽകിയ കഴിഞ്ഞ ദിവസത്തെ ടാസ്ക്. മാതൃദിനവുമായി ബന്ധപ്പെട്ടായിരുന്നു ടാസ്ക്. മത്സരാർത്ഥികൾക്ക് അവരുടെ അമ്മമാർക്ക് കത്തയക്കാനായിരുന്നു ടാസ്ക്. എഴുതിയ കത്ത് വായിക്കുകയും വേണം. മോഹൻലാലിന് മുന്നിൽ വെച്ചാണ് മത്സരാർത്ഥികൾ അമ്മമാരെക്കുറിച്ച് പറഞ്ഞത്.

നമ്മൾ എപ്പോഴും ഓർക്കേണ്ട ആൾക്കാരെ ചില ദിവസങ്ങളിൽ മാത്രം ഓർക്കുന്നവരും ഉണ്ട്. അങ്ങനെയല്ല എപ്പോഴും ഓർക്കേണ്ടവരാണ് അമ്മമാർ. ആ അമ്മമാർക്ക് ആശംസകൾ നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ മത്സരാർത്ഥികളോട് കത്ത് വായിക്കാൻ പറഞ്ഞത്. ആദ്യമായി റെനീഷയാണ് കത്ത് വായിച്ചത്. പിന്നീട് ഓരോരുത്തരും അവരുടെ അമ്മമാർക്ക് അയച്ച കത്തുകൾ വായിച്ചു. സാഗറും ജുനൈസും തങ്ങളുടെ അമ്മമാർക്ക് അയച്ച കത്ത് വായിച്ചു.
പ്രിയപ്പെട്ട ഉമ്മച്ചിക്ക്, എനിക്ക് 26 വയസ്സ് പൂർത്തിയായി. ഉമ്മ ഇല്ലാത്ത 25 വർഷങ്ങൾ. ഓർമ വെച്ച നാളുമുതൽ ഇതുവരെ എന്റെ ഓർമയിൽ ഇല്ലാത്ത ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല. ഒരു ഫോട്ടോയിൽ പോലും ഉമ്മയെ കണ്ടിട്ടില്ലെങ്കിലും കേട്ടതിൽ വെച്ച് ഏറ്റവും ധീരയായ സത്രീയാണ് നിങ്ങളെന്നും ജുനൈസ് പറയുന്നു.
. ഉമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്റെയും സദോഹരങ്ങളുടെയും ജീവിതം എങ്ങനെ ആയി തീരുമെന്ന് ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട്. ആ ശൂന്യത അത്രയ്ക്ക് വലുതാണെന്നും ജുനൈസ് വായിച്ചു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പ്രതീകമായി അമ്മമാരെ പറ്റി പറയുമ്പോൾ ഉമ്മയെ പോലെ ശ്വാസം മുട്ടി മരിക്കേണ്ടി വരുന്ന അമ്മമാരെ പറ്റി ആലോചിക്കാറുണ്ടെന്നും അടുക്കളയിലെ കരിപുരണ്ട ജീവിതത്തിലെ കണ്ണീരിലാണ് മാതൃത്വത്തിന്റെ പവിത്രത എന്ന് പറയുന്ന കാഴ്ചപ്പാട്, വർഷങ്ങൾക്കിപ്പുറവും ഒരുപാടൊന്നും മാറിയിട്ടില്ല ഉമ്മ. ഉമ്മയ്ക്ക് പകരം ഉമ്മ മാത്രം എന്നും ജുനൈസ് എഴുതി. എല്ലാവരിലും നോവ് ഉണർത്തിയ കത്തായിരുന്നു ജുനൈസിന്റെ കത്ത്.
അതുപോലെ തന്നെ സാഗർ അമ്മയ്ക്കെഴുതിയ കത്തും നോവുണർത്തി. താൻ ബിഗ്ബോസിൽ വരിക എന്നത് അമ്മയുടെ വലിയ ആഗ്രഹമാണെന്ന് സാഗർ പറയുന്നു. അച്ഛൻനമ്മമാർക്ക് പ്രായം ഏറിക്കൊണ്ടിരിക്കുകയാണ്, അഞ്ചോ ആറോ മാസം കൂടുമ്പോൾ ബോഡി ചെക്കപ്പ് ചെയ്യിക്കണമെന്നും അസുഖങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് പലരും അറിയുന്നില്ലെന്നും സാഗർ പറയുന്നു. ഇത് പറഞ്ഞതിന് പിന്നാലെ എന്നമ്മയെ ഒന്നുകാണുവാൻ എന്ന പാട്ട് പാടൻ ശ്രമിക്കുന്നു, എന്നാൽ സങ്കടം കൊണ്ട് പാടാൻ ആയില്ല. പിന്നെ വീണ്ടും പാടി. തുടർന്ന് കത്ത് വായിച്ചു.












Click it and Unblock the Notifications