'നിന്നെക്കുറിച്ച് ഞാൻ അത് പറയുമ്പോൾ എന്റെ മക്കളുപോലും അയ്യോ എന്ന് പറയും'; ജൂനൈസിനെക്കുറിച്ച് മനീഷ
ബിഗ്‌ബോസ് സീസൺ 5 ട്രാക്കിലായിക്കഴിഞ്ഞിരിക്കുകയാണ്. ഫുൾ പവറോടെയാണ് ഓരോ എപ്പിസോഡും മുന്നോട്ടുപോകുന്നത്. ഞായറാ
ഴ്ചയാണ് ഷോ തുടങ്ങിയതെങ്കിലും അടുത്ത ദിവസം തന്നെ ബിഗ്‌ബോസിൽ വഴക്ക് ആരംഭിച്ചിരുന്നു. വൈബർ ദേവുവും ജുനൈസും തമ്മിലാണ് വഴക്ക് ഉണ്ടായത്. ഇതിന് പിന്നാലെ ബിഗ്‌ബോസ് വീടിനകത്ത് തന്നെ അത് ചർച്ച പൊതുവേ തമാശ പറയുന്ന ആമിനാത്തയായാണ് ജുനൈസിനെ പ്രേക്ഷകർ കണ്ടിട്ടുള്ളത്.
തമാശക്കാരനായ ഒരാളെ ഇങ്ങനെ ഗൗരവത്തിൽ കാണുമ്പോൾ ആളുകൾക്ക് ഉൾക്കൊള്ളാൻ വളരെ പ്രയാസമാണ്. ശരിക്കും ജുനൈസ് ഇങ്ങനെ ആണോ എന്നാണ് എല്ലാവരുടേയും സംശയം. പൊതുവേ ബിഗ്‌ബോസിനകത്ത് ഗൗരവത്തോടെയാണ് ജുനൈസ് പെരുമാറുന്നതും. ഇപ്പോൾ ജുനൈസും മനീഷയും തമ്മിൽ ജുനൈസിന്റെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ്. ജുനൈസ് ഇത്ര സീരിയസ് ആയിരിക്കുമെന്ന് കരുതയിരുന്നില്ല എന്നാണ് മനീഷ പറയുന്നത്. വീഡിയോയിലൊക്കെ വളരെ തമാശയായി കണ്ടിട്ട് നേരിട്ട് ഇങ്ങനെ ഗൗരവം ഉള്ള ആളായി കാണുമ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നും മനീഷ പറയുന്നു.

ഇത് താൻ തന്റെ മക്കളോട് പറയുമ്പോൾ അവർ അയ്യോ എന്ന് പറയുമെന്നുമാണ് മനീഷ പറയുന്നു. താൻ ബിഗ്‌ബോസിനകത്തേക്ക് വരുമ്പോൾ തന്റെ മക്കൾ പറഞ്ഞത് അമ്മയ്ക്ക് അവിടെ കമ്പിനിക്ക് ജുനൈസ് ഉണ്ടാകുമെന്നാണല്ലോ എന്നാണെന്നും മനീഷ പറയുന്നു. എന്നാൽ താൻ ഇങ്ങനെ തന്നെ ആണെന്നും ആൾക്കാരുടെ മുന്നിൽ നിന്ന് തന്നോട് ആമിനത്തയായി അഭിനയിക്കാൻ പറഞ്ഞാൽ ആവില്ലെന്നും മൊബൈൽ സ്‌ക്രീനിൽ വളരെ കംഫേർട്ട് ആയി മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും ജുനൈസ് പറയുന്നു.
അതേസമയം,ബിഗ് ബോസ് മലയാളം സീസൺ 5 ലെ ആദ്യ ജയിൽ ടാസ്കിൽ നോമിനേഷൻ പൂർത്തിയാക്കി മത്സരാർത്ഥികൾ. മത്സരാർത്ഥികൾ എല്ലാവരും തന്നെ രണ്ട് പേരെ ജയിൽ നോമിനേഷനായി നിർദേശിക്കുകയും അതിനുള്ള കാരണങ്ങൾ വ്യക്തമാക്കുകയും ചെയ്തു. സിനിമ താരം കൂടിയായ എയ്ഞ്ചലീനയെയാണ് കൂടുതൽ പേരും നിർദേശിച്ചത്. റിനോഷും എയ്ഞ്ചലീനയും ബിഗ് ബോസ് സീസൺ ഫൈവിൽ ആദ്യമായി ജയിലിലേക്ക് പോവുന്ന താരങ്ങളായി.
അതേസമയം, ഞായറാഴ്ചയായിരുന്നു ബിഗ്‌ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. റെനീഷ് റഹ്മാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്,സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ജലീന മരിയ, വൈബർ ഗുഡ് ദേവു, ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ സുരേഷ്, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ.












Click it and Unblock the Notifications