Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാ​ഗർ ഫാൻസ് ജുനൈസിനിട്ട് പണിയും'; പൊട്ടിക്കരഞ്ഞ് ജുനൈസ്; ബിബിയിൽ കളിമാറി

ബിഗ്‌ബോസ് വീട്ടിൽ നിന്നും സാഗറിന്റെ പുറത്തുപോക്ക് വലിയതരത്തിലുള്ള ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാരണം ബിഗ്‌ബോസ് മലയാളം സീസൺ 5ലെ എറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സാഗർ. സാഗറിന് പുറത്ത് നല്ലൊരു ഫാൻബേസും ഉണ്ടായിരുന്നു. ഫൈനൽ 5 ൽ എത്തുന്ന മത്സരാർത്ഥികളിൽ ഒരാൾ സാഗർ ആയിരിക്കുമെന്ന് പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു, എന്നാൽ അപ്രതീക്ഷിതമായിരുന്നു സാഗറിന്റെ പുറത്തുപോക്ക്.

സാഗർ പുറത്തായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ജുനൈസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സാഗറിനെ ജുനൈസ് ചതിച്ചെന്ന തരത്തിലാണ് ആളുകൾ സംസാരിക്കുന്നത്. എവിക്ഷനിൽ അവസാനം ജുനൈസും സാഗറുമായിരുന്നു ഉണ്ടായിരുന്നത്. ജുനൈസ് ആണ് പുറത്തുപോകുന്നതെങ്കിൽ ആരെയായിരിക്കും കൂടുതൽ മിസ് ചെയ്യുക എന്ന ചോദ്യത്തിന് ആദ്യം സാഗറിന്റെയും സെറീനയുടേയും പേരാണ് ജുനൈസ് പറഞ്ഞതെങ്കിലും പിന്നീട് റിനോഷിന്റെയും മിഥുന്റേയും പേരാണ് പറയുന്നത്. സാഗറിനോട് ചോദിച്ചപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുക ജുനൈസിനെ ആണെന്നാണ് പറഞ്ഞത്. ഒടുവിൽ പുറത്തായി പോകുമ്പോഴും ജുനൈസിനോട് സാഗർ പറയുന്നത് അതുതന്നെയാണ്.

Bigg Boss

എന്നാൽ ജുനൈസ് ആ സമയത്ത് സാഗറിനോട് ഒന്നും സംസാരിച്ചിരുന്നില്ല. സാഗർ ബിഗ്‌ബോസിന് പുറത്തുപോയതിന് ശേഷം പൊട്ടിക്കരയുന്ന ജുനൈസിനെയാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയിൽ കാണുന്നത്. റെനീഷയ്ക്ക് മുന്നിലിരുന്നാണ് ജുനൈസ് കരയുന്നത്. ''എനിക്ക് അഭിനയിച്ച് നിൽക്കാൻ അറിയില്ലെടി, എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. സംസാരിക്കാൻ പോയതായിരുന്നു. പക്ഷേ അവിടെ വീണ്ടും പ്രശ്‌നമായി. എനിക്ക് സംസാരിക്കാൻ പറ്റിയില്ല, എനിക്ക് കുറേ കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു", ജുനൈസ് കരഞ്ഞുകൊണ്ട് റെനീഷയോട് പറയുന്നതാണ് പ്രൊമോയിൽ ഉള്ളത്. ശരി പോട്ടേയെന്ന് പറഞ്ഞുകൊണ്ട് റെനീഷ ജുനൈസിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്.

എന്നാൽ സ്വന്തം സുഹൃത്തിനെ മനസ്സിലാക്കാൻ പറ്റാത്ത ആളാണ് ജുനൈസ് എന്നും ഫൈനൽ 5 ൽ ഇടം നേടാനാണ് ജുനൈസ് ഇപ്പോൾ ശ്രമിക്കുന്നതെന്നുമാണ് സോഷ്യൽമീഡിയയിൽ‌ ഉയരുന്ന വിമർശനം. സാ​ഗറിന് പണി കൊടുത്ത ജുനൈസിന് സാ​ഗർ ഫാൻസ് തിരിച്ച് പണി കൊടുക്കുമെന്നുമാണ് ബി​ഗ്ബോസ് ​ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ച. സെറീന- സാ​ഗർ‌ പ്രണയത്തിലേക്ക് ഇടിച്ചുകയറി അത് കുളമാക്കിയത് ജുനൈസാണെന്നും സാ​ഗർ ആയതുകൊണ്ട് മാത്രമാണ് ജുനൈസിനോട് മോശമായി ഒരുവാക്ക് പോലും പറയാതിരുന്നതെന്നും ആണ് സാ​ഗറിന്റെ ആരാധകർ പറയുന്നത്.

സാ​ഗറും സെറീനയും തമ്മിൽ അടുക്കുന്നതിലുള്ള അസൂയ കൊണ്ടാണ് തനിക്ക് സെറീനയെ ഇഷ്ടമാണെന്ന് ജുനൈസ് പറഞ്ഞതെന്നും ഇവർ പറയുന്നു. സാ​ഗറും സെറീനയും തമ്മിലുള്ള ബന്ധം സഹോദരീസഹോദര ബന്ധമാക്കാൻ നോക്കിയപ്പോൾ അതിന് സെറീന തന്നെ മറുപടി തന്നില്ലേ എന്നും ഇവർ ചോദിക്കുന്നു. അടുത്ത എവിക്ഷനിൽ ജുനൈസ് പുറത്താകുമെന്നും ഇവർ പറയുന്നുണ്ട്.

സാ​ഗർ പുറത്തായതോടെ ശരിക്കും ജുനൈസ് പെട്ട അവസ്ഥയിലാണ്. ​ ഇതുവരെ അത്ര ആക്ടീവ് അല്ലാതിരുന്ന ജുനൈസ് ഇപ്പോൾ‌ ഹൗസിൽ വളരെ സജീവമായിട്ടാണ് ഇടപെടുന്നത്. പ്രേക്ഷകരുടെ ഇഷ്ടം കിട്ടിത്തുടങ്ങിയ സമയത്താണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്. സാ​ഗർ ഫാൻസ് ജുനൈസിനെതിരെ തിരിഞ്ഞാൽ അത് സെറീനയ്ക്കാവും ​ഗുണം ചെയ്യുക. സാ​ഗറിന്റെ വോട്ടുകൾ സെറീനയ്ക്ക് ലഭിക്കാനാണ് സാധ്യതയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+