സെറീനയോട് കാണിച്ചത് സ്ട്രാറ്റജി? ജുനൈസ് പറയുന്നു..'അഖിൽ വിജയിക്കുമെന്ന് ഉറപ്പിച്ചത് അപ്പോൾ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജുനൈസ് വിപി. തന്റെ നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ചും ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം പുറത്തെടുത്തും സീസൺ 5 ൽ 3 സ്ഥാനം നേടാൻ ജുനൈസിന് സാധിച്ചു. ഇപ്പോഴിതാ വിജയത്തിന് പിന്നാലെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കിടുകയാണ് ജുനൈസ്. എയർപോർട്ടിൽ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ജുനൈസ് 100 ദിവസത്തെ 'പോരാട്ടത്തെ'കുറിച്ച് പ്രതികരിച്ചത്.
'100 ദിവസം എന്നത് വല്ലാത്തൊരു അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. നമ്മുടെ വികാരങ്ങൾ കൺട്രോൾ ചെയ്ത് കൊണ്ടുപോകാൻ കഴിയുമെന്നൊക്കെ നമ്മൾ ആദ്യമൊക്കെ വിചാരിക്കും പക്ഷേ അതൊന്നും നമ്മുടെ കൈയ്യിൽ നിൽക്കില്ല. പുറത്ത് വന്നപ്പോൾ അഖിൽ മാരാരിനെ കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ ട്രോളായി വന്നതൊക്കെ കണ്ടു. 70 ദിവസമൊക്കെ ആയപ്പോൾ തന്നെ ഈ സീസൺ അഖിൽ മാരാർ കൊണ്ടുപോകുന്നതെന്ന് മനസിലാക്കാൻ സാധിച്ചിരുന്നു. ബിഗ് ബോസിൽ അഖിൽ മാരാരുമായുണ്ടായ പ്രശ്നങ്ങൾ ഗെയിം മാത്രമാണ്. പുള്ളി വളരെ അധികം അർഹതയുള്ള ആളാണ്.

ബിഗ് ബോസ് ഞങ്ങൾ ഉള്ളിൽ നിന്ന് കളിക്കുമ്പോഴും പുറത്ത് നിന്ന് ശരിക്കുള്ള കളി കളിക്കുന്നത് ജനങ്ങളാണ്. അവരാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. അഖിൽ അർഹതയുള്ള ആളാണെന്ന് ജനങ്ങൾക്ക് തോന്നി അദ്ദേഹം വിജയിച്ചു. പുള്ളി ബ്രില്യന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസ് പ്ലാൻ ചെയ്യും മുൻപേ അദ്ദേഹം ചില ടാസ്ക്കൊക്കെ മനസിലാക്കാറുണ്ട്.
മാരാരുമായി പ്രശ്നങ്ങളൊന്നുമില്ല. ഹൗസിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിനെ കെട്ടിപിടിച്ചിരുന്നു. പുള്ളിയുടെ നിലപാടുകളോടുള്ള എതിർപ്പുകളൊക്കെ അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. പക്ഷേ പുള്ളിയോട് ശത്രുതയോ ദേഷ്യമോ ഒന്നുമില്ല. പ്രശ്നങ്ങൾ ഒക്കെ അവിടെ അവസാനിച്ചു. അവിടെ നടന്ന പ്രശ്നങ്ങളൊക്കെ അതിനുള്ളിൽ അവസാനിപ്പിച്ചാണ് ഓരോ മത്സരാർത്ഥിയും പടിയിറങ്ങിയതെന്നാണ് ഞാൻ കരുതുന്നത്.
ഇതൊരു ഗെയിം ഷോയാണ്. പലയാളുകൾക്കും പല സ്ട്രാറ്റജികൾ ഉണ്ടാകാം, വികാരങ്ങളുണ്ടാകും. ഞാൻ അവിടെ ഒറിജിനലായിരുന്നു. ടോപ് 5 ൽ എല്ലാവരും അർഹതയുള്ളവർ തന്നെയായിരുന്നു. 21 മത്സരാർത്ഥികളും ക്വാളിറ്റിയുള്ളവർ തന്നെയാണ്.
റിനോഷ് ടോപ് 3 യിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധിക്കാത്തതിൽ വിഷമമുണ്ട്. റിനോഷ് നല്ലൊരു വ്യക്തിയായിരുന്നു.
ബിഗ് ബോസ് ഹൗസിൽ വെച്ച് സെറീനയോട് കാണിച്ചത് ഒരിക്കലും സ്ട്രാറ്റജി ആയിരുന്നില്ല. നമ്മുക്ക് അതിനുള്ളിൽ ചില മനുഷ്യരോട് വൈകാരികമായി അടുപ്പം ഉണ്ടാകും. 21 പേരുമായി ഇനിയും അടുത്ത ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് ആഗ്രഹം. ഭാവി പരിപാടികളെ കുറിച്ചൊന്നും ആലോചിച്ചില്ല. ഇതുവരെ എത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്', ജുനൈസ് പറഞ്ഞു.












Click it and Unblock the Notifications