'അഖിൽ മാരാറെ ഭയന്ന് ഗെയിം പ്ലാൻ മാറ്റിയവർ.. പക്ഷേ ഈ 3 പേർ കുലുങ്ങില്ല,കാരണം'; വൈറൽ കുറിപ്പ്
കൊച്ചി: അഖിൽ മാരാർക്ക് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ പിന്തുണ ഉണ്ടെന്ന ചർച്ചകൾ തുടക്കം മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. ചാലഞ്ചേഴ്സ് ആയി എത്തിയവർ ഇത് സംബന്ധിച്ച് വ്യക്തമായ സൂചനയും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ എതിർക്കുന്നത് പുറത്ത് തെറ്റായ സന്ദേശം നൽകുമോയെന്ന ഭയം മത്സരാർത്ഥികളിൽ പലർക്കും ഉണ്ടെന്ന വിലയിരുത്തലുകൾ ഒരു വിഭാഗം ആരാധകർക്കിടയിൽ ഉണ്ട്.
ഇപ്പോഴിതാ ഇത്തരത്തിൽ ആശങ്കയുള്ളവർ പലരും ഗെയിം ചേയ്ഞ്ച് ചെയ്ത് അഖിലിനൊപ്പം കൂടിയിരിക്കുകയാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. നിലവിൽ 3 പേർ മാത്രമാണ് അഖിലിനെ ശക്തമായ എതിർത്ത് നിൽക്കുന്നതെന്നും ആരാധകൻ ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബോസ് ആർമി ഗ്രൂപ്പിൽ ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം-'രജിത്, റോബിൻ, റിയാസ്, ഫിറോസ് എന്നിവർ വന്നു പോയികഴിഞ്ഞ് ആ വീട്ടിൽ ഉള്ളവർക്ക് മനസ്സിലായ ഒരു കാര്യം ഇതാണ്. അഖിൽ മാരാർക്ക് പുറത്ത് വൻ ഫാൻ ബേസ് ആണ്. ഉടനെ അതുവരെ അവിടെ ഉണ്ടായ എല്ലാവരും പ്ലേറ്റ് മറിച്ചിട്ടു.മാരാർക്ക് എതിരെ പോരാടാൻ വേണ്ടി ഗെയിം ചേഞ്ച് ചെയ്യാൻ കാത്തിരുന്ന വിഷ്ണു അടിമ ആദ്യം തന്നെ മാരാർക്ക് ഒപ്പം ഒട്ടാൻ വന്നു. ആദ്യം മാരാർ ആട്ടി ഓടിച്ചു വിടുന്ന പോലെ ഓടിച്ചു വിട്ടെങ്കിലും വിഷ്ണു പിന്നീട് അതിൽ വിജയം കണ്ടു.
പെരുംകള്ളി എന്നു മാരാർ ലോകം കാൺകെ വിളിച്ചു പറഞ്ഞ റെനീഷ പെട്ടന്ന് മാരാർ ഗ്യാങിൽ ആയി. കട്ട ചങ്ക് ആയി കൂടെ നിന്ന സെറീന വരെ തള്ളിപ്പറഞ്ഞപ്പോൾ റെനീഷയുടെ കൂടെ നിന്നത് റിനോഷ്, മിഥുൻ എന്നിവർ ആയിരുന്നു എന്നത് അവൾ സൗകര്യപൂർവ്വം മറന്നു. മുണ്ട് പൊക്കി കാണിച്ചത് ഉൾപ്പെടെ ഉണ്ടായ വാക്ക് തർക്കങ്ങളുടെ പേരിൽ ക്വാളിറ്റി ഇല്ല എന്ന് ഗസ്റ്റ്ന്റെ മുന്നിൽ പോലും മാരാർ വിളിച്ചു പറഞ്ഞ സെറീന മാരാർ ഗ്യാങിൽ പ്രത്യക്ഷമായി.
മുണ്ട് പൊക്കൽ വിഷയത്തിൽ മാരാർക്ക് എതിരെ കേസ് പോയി നീതി കിട്ടാൻ വാദിച്ച നാദിറ മാരാറിന്റെ "നല്ല ജസ്റ്ററിന്റെ" പേരിൽ മാരാർ ഗ്യാങിൽ അംഗത്വം എടുത്തു. ശോഭയുടെ നിലപാട് എന്താണെന്ന് ഇത് വരെ വ്യക്തമല്ല. ഷിജു പിന്നെ കോടതി ടാസ്ക്കിൽ തന്റെ ഉടമയോടുള്ള വിധേയത്വം പരസ്യമായി തെളിയിച്ചതാണ്. ഫാൻ പവർ കണ്ടാണ് ആ അടിമ ജീവിതം എന്നു ആരോപിക്കുന്നില്ല.
എന്നാൽ അവിടെ മൂന്ന് പേർ, അന്നും ഇന്നും മാരാരെ എതിർത്ത് കൊണ്ട് അവിടെ തന്നെ നിൽപ്പുണ്ട്. മാരാരുടെ ഫാൻ പവറും വന്ന ഗസ്റ്റിനെ പേടിപ്പിക്കുന്ന വിവരണങ്ങളും കേട്ട് കുലുങ്ങാത്ത മൂന്ന് പേർ. റിനോഷ്,
മിഥുൻ,ജുനൈസ്.റിനോഷിനെതിരെ അന്നും ഇന്നും നേരിട്ട് സംസാരിക്കാൻ ഭയന്ന് സ്മോക്കിങ് റൂമിൽ അടിമകളോട് വീരവാദം മുഴക്കി, റിനോഷ് കെട്ടി ഉയർത്തിയ കട്ടകൾ തട്ടിത്തെറിപ്പിക്കും എന്നൊക്കെ രഹസ്യം പറയാനേ മാരാർക്ക് ധൈര്യം ഉള്ളൂ.
സംസാരിക്കാൻ മാരാർക്ക് ഒപ്പം അറിയില്ല എങ്കിലും മിഥുൻ എഴുനേറ്റ് വന്നാൽ ഒരടി അകലത്തിൽ നിന്നെ മാരാർ സംസാരിക്കൂ.ജുനൈസിനെതിരെ സ്‌ട്രോങ് ആയ ഒരു പോയിന്റും പറയാൻ ഇല്ലാതെ അയാളുടെ കഥകളിൽ ഇന്റർപ്രട്ടേഷൻ നടത്തി അവനെ ബുള്ളി ചെയ്യാനെ മാരാർക്ക് അറിയൂ.
മരരാറിന്റെ ഫാൻ പവർ കേട്ട് പേടിച്ചു മാരാർ ഗ്യാങിൽ അംഗത്വം എടുക്കാൻ ബീബി വീട്ടിൽ തിക്കും തിരക്കും ആവും. ആ കൂട്ടത്തിൽ ഇവരെ നിങ്ങൾ കൂട്ടേണ്ട. ആ വീട്ടിൽ ഈ മൂന്ന് പേരെയും ഒറ്റപ്പെടുത്തി ഏതൊക്കെ തരം ചീപ്പ് ഗെയിം കൊണ്ട് വന്നാലും ഇവർ മൂന്ന് പേരും അവരുടെ വ്യക്തിത്വം മാരാർക്ക് മുന്നിൽ അടിയറവ് വെക്കില്ല. അവർ മാരാർക്ക് എതിരെ തന്നെ ഇനിയും നിൽക്കും, ശബ്ദിക്കും.












Click it and Unblock the Notifications