Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്‌ബോസ് വിടാന്‍ തീരുമാനിച്ചെന്ന് ജുനൈസ്; ശോഭയ്ക്ക് മുന്നില്‍ കരഞ്ഞുതളര്‍ന്ന് പറഞ്ഞത് ഇങ്ങനെ

ബിഗ്‌ബോസ് മലയാളം സീസൺ 5 മറ്റ് സീസണുകളെ പോലെയല്ല. മറ്റ് സീസണുകളിൽ ഒരുപാട് കണ്ടന്റ് ഉണ്ടായിരുന്നുവെങ്കിൽ. ഈ സീസണിൽ കണ്ടന്റുകൾ കുറവാണ്. എന്നാൽ എല്ലാവരും നല്ല രീതിയിൽ ഗെയിം കളിക്കുന്നവരാണ്. അതുപോലെ തന്നെ ഗ്രൂപ്പുകളും ഉണ്ട്. റെനീഷ-സെറീന- അഞ്ചൂസ്, ജുനൈസ്- സാഗർ, അഖിൽ-ഷിജു-വിഷ്ണു ഇവരൊക്കെയാണ് ഗ്രൂപ്പുകൾ. അതിൽ സാഗർ- ജുനൈസ് ന്ല്ല സുഹൃത്തുക്കളാണ്.

എന്നാൽ അടുത്തിടെ രണ്ടാൾക്കുമിടയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. സെറീന ഇവർക്കിടയിലേക്ക് വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്നാണ് പ്രേക്ഷകർ പറയുന്നത്. ജുനൈസും സഗാറുമായിരുന്നു അധികവും ഒന്നിച്ചുണ്ടായിരുന്നതെങ്കിൽ സാഗറും സെറീനയുമാണു ഇപ്പോൾ ഒന്നിച്ച്. സാഗർ കൂടുതൽ സെറീനയുമായാണ് ഇപ്പോൾ സമയം ചെലവിടാൻ ശ്രമിക്കുന്നത്.

ബിഗ്‌ബോസിനകത്തെ ജീവിതം അത്ര എളുപ്പമുള്ളതൊന്നുമല്ല. ക്യാമറായാൽ ചുറ്റപ്പെട്ട, മത്സരബുദ്ധിയോട് മാത്രം പെരുമാറുന്ന ആഴുകൾക്കിടയിൽ കഴിയുക എന്നത് വൻ പോരാട്ടം തന്നെയാണ്. എന്നാൽ പോരാട്ടതിനിടെ പാതിവഴിയിൽ വെച്ച് തളർന്നുപോയെന്ന് പറയുകയാണ് ജുനൈസ്. ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു മത്സരാർത്ഥിയാണ് ജുനൈസ്.

എന്നാൽ താൻ ബിഗ്‌ബോസിൽ നിന്ന് പോവുകയാണ് എന്നാണ് ജുനൈസ് പറയുന്നത്. താൻ പോകുന്ന കാര്യം ബിഗ്‌ബോസിനോട് പറയുകയാണെന്നും ജുനൈസ് പറയുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് ജുനൈല് ശോഭയോട് ഇക്കാര്യം പറയുന്നത്. ജുനൈസ് കരഞ്ഞു കണ്ടപ്പോൾ പ്രേക്ഷകർക്കും ഇത് സഹിച്ചില്ല.

Bigg Boss

എന്നാൽ ശോഭ ജുനൈസിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പലരും പലരീതിയിലും പ്രവോക്ക് ചെയ്യാൻ ശ്രമിക്കുമെന്നാണ് ശോഭ പറയുന്നത്. മെന്റൽ സ്ട്രെ​ഗ്ത് നോക്കുന്ന പ്ലാറ്റ് ഫോമാണ് ബി​ഗ്ബോസ് വീടെന്നുമാണ് ശോഭ പറയുന്നത്. 'പലരും പല രീതിയിൽ പ്രവോക്ക് ചെയ്യാൻ നോക്കും. എന്റെ ചെക്കാ, ചക്കരക്കുട്ട ഇത്ര പാവം ആവല്ലേടാ.

ആൾക്കാർ ഇങ്ങനെ ഒക്കെയാണ് എന്ന് ശോഭ പറയുന്നു. നമ്മുടെ മെന്റർ സ്ട്രെ​ഗ്ത് നോക്കുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോം ആണിത്. പൈസയ്ക്കും അപ്പുറം കുറേ കാര്യങ്ങളുണ്ട്. നിന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പ്രേക്ഷകർ ഉണ്ട് . അതാണ് നോമിനേഷനുകളിൽ വന്നിട്ടും ഇവിടെ നീ നിൽക്കുന്നത് എന്നാണ് ശോഭ പറയുന്നത്. എന്നാൽ ജുനൈസ് പോകുമെന്നാണ് പറഞ്ഞത്. തനിക്ക് നിൽക്കേണ്ടെന്നും അത് ബി​ഗ്ബോസിനോട് പറയുകയാണെന്നും ജുനൈസു പറയുന്നുണ്ട്.

സാ​ഗറുമായുള്ള അതൽച്ച ജുനൈസിനെ ബാധിച്ചിട്ടുണ്ടെന്ന് ജുനൈസിന്റെ വർത്തമാനത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. നാദിറയുമായി സംസാരിക്കുമ്പോഴാണ് ജുനൈസ് അത് വ്യക്തമാക്കുന്നത്. സെറീനയുമായി സാ​ഗർ അടുത്ത ബന്ധമാണെന്നും ബി​ഗ്ബോസിൽ നിൽക്കുമ്പോൾ ആരെയെങ്കിലും ഇങ്ങനെ ഡിപ്പന്റ് ചെയ്യേണ്ടിവരുമെന്നും സാ​ഗർ പെട്ടെന്ന് സെറിനയുമായി മാത്രം സമയം ചെലവിടുമ്പോൾ വിഷമുണ്ടെന്ന് സൂചന നൽകി സാ​ഗർ പറയുന്നു. ജുനൈസ് അനവാശ്യമായി പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചില മത്സരാർത്ഥികൾ പറയാറുണ്ട്. എന്നാൽ കുറച്ച് ദിവസമായി ജുനൈസ് ആകെ തളർന്നത് പോലെയാണ് കാണപ്പെടുന്നത്. സാ​ഗർ അത്രക്ക് കാര്യമാക്കിയതും ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+