റോബിനെ തള്ളി കിടിലം ഫിറോസ്; ' ഒന്നുമല്ലാതിരുന്നയാള്‍ക്ക് എല്ലാം നല്‍കിയത് ബിഗ് ബോസ്'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇത്തവണ മുന്‍ മത്സരാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സെഗ്മെന്റ് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് റോബിന്‍ രാധാകൃഷ്ണന്‍, രജിത് കുമാര്‍, റിയാസ് സലീം, ഫിറോസ് ഖാന്‍ എന്നിവര്‍ ചലഞ്ചേഴ്‌സായി എത്തിയത്. ഇതില്‍ റോബിന്‍ രാധാകൃഷ്ണന്റെ വരവും മടക്കവും ഏറെ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ചട്ടം ലംഘിച്ചതിന് റോബിനെ നിശ്ചിത സമയം കഴിയും മുന്‍പെ പുറത്താക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഏഷ്യാനെറ്റിനും ബിഗ് ബോസ് അധികൃതര്‍ക്കും എതിരെ റോബിന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണ് എന്നായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ റോബിന്‍ രാധാകൃഷ്ണന്റെ ഈ പ്രസ്താവനയെ തള്ളിയിരിക്കുകയാണ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥി കിടിലം ഫിറോസ്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണ് എന്ന റോബിന്റെ പ്രതികരണത്തോട് വിയോജിപ്പാണെന്ന് കിടിലം ഫിറോസ് പറയുന്നു.

യൂണിവേഴ്‌സല്‍ എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റോബിന്‍ രാധാകൃഷ്ണനുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് കിടിലം ഫിറോസ്. എന്നാല്‍ റോബിനെ വീണ്ടും പുറത്താക്കി എന്ന് പറയുന്നത് ശരിയല്ല എന്നും കിടിലം ഫിറോസ് പറയുന്നു. ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'റോബിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള മുന്‍ മത്സരാര്‍ത്ഥി ഞാനാണ്. പുള്ളി ആ പറഞ്ഞതിനോട് എനിക്ക് യോജിക്കാനാകില്ല. കാരണം ബിഗ് ബോസ് എന്ന് പറയുന്നത് ഒരു സ്‌ക്രിപ്റ്റഡ് ഷോ അല്ല. അത് ആടിനെ പട്ടിയാക്കുന്നോ പട്ടിയെ ആടാക്കുന്നോ എന്നൊക്കെ ചോദിച്ചാല്‍ എന്ത് പറയാനാണ്. ഞങ്ങളുടെ സീസണ്‍ നടക്കുന്ന സമയത്ത് 24*7 ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ വിലയിരുത്തിയ പോലെയായിരിക്കില്ല അതിനകത്തെ പല മത്സരാര്‍ത്ഥികളുടേയും പ്രകടനം.
നിങ്ങള്‍ വിലയിരുത്തിയ പോലെയായിരിക്കില്ല ടോപ് 5 വന്നിട്ടുണ്ടാവുക. ഇപ്പോഴാണല്ലോ 24*7 വന്നത്. റോബിന്‍ ഒരു കാരണവശാലും അങ്ങനെ പറയരുതായിരുന്നു എന്ന് എനിക്ക് അഭിപ്രായമുണ്ട്. ഒന്നുമല്ലാതിരുന്ന നമ്മള്‍ക്ക് ഒരു വലിയ പ്ലാറ്റ്‌ഫോം തന്ന ഷോയാണ്. റോബിന്‍ ആ പറഞ്ഞതിനോട് വിയോജിപ്പുണ്ട്. പക്ഷെ റോബിനെ രണ്ടാമത് പുറത്താക്കി എന്നൊക്കെ പറയുന്നത് ശരിയല്ല.
അത് ആ ഗെയിമിന്റെ രീതിയാണ്. പിടിച്ചുപുറത്താക്കലൊന്നുമല്ലല്ലോ സംഭവിച്ചത്. പുള്ളി പുള്ളിയുടേതായിട്ടുള്ള നിലപാട് പറഞ്ഞു. അത് ഇഷ്ടപ്പെട്ടില്ല. പിന്നെ അപ്പോഴത്തെ സാഹചര്യത്തില്‍ വികാര വിക്ഷോഭങ്ങള്‍ കൊണ്ട് പുള്ളി പറഞ്ഞതായിരിക്കും. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എന്ന് പറയുന്നത് ഒരു നെഗറ്റീവ് ഷോയാണ്. കാരണം അതില്‍ നിന്ന് പോസിറ്റീവ് ഒന്നും കിട്ടാനില്ല.
റോബിന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടായിരിക്കും. റോബിന്‍ പറഞ്ഞതിനോട് വിയോജിക്കുന്നു. പക്ഷെ റോബിന്‍ പുറത്താക്കപ്പെട്ടു എന്നത് വലിയ കാര്യമാക്കേണ്ടതില്ല. വരാനിരിക്കുന്ന ദിവസങ്ങളിലും ഒരുപക്ഷെ മുന്‍ മത്സരാര്‍ത്ഥികള്‍ വന്നേക്കാം. കാരണം അഞ്ചാമത്തെ സീസണ്‍ ആയല്ലോ. ഇനി ഇതുപോലെ പലരും വന്ന് പോയെന്ന് വരും. സിദ്ധാര്‍ത്ഥ് ശുക്ലയെ പോലുള്ള മത്സരാര്‍ത്ഥികളൊക്കെ എത്രയോ സീസണില്‍ പിന്നേയും പിന്നേയും പോയിട്ടുണ്ട്.
അതൊക്കെ അതിന്റെയൊരു പാറ്റേണായിട്ട് പോകും. കഴിഞ്ഞ സീസണിലൊക്കെ ബിഗ് ബോസിന്റെ എല്ലാ എപ്പിസോഡും കണ്ട ആളാണ് ഞാന്‍. എന്നാല്‍ ഇത്തവണ നമ്മളെ അതിലേക്ക് വലിച്ചിഴക്കുന്ന ഒന്നുമില്ല. കഴിഞ്ഞ സീസണിലൊക്കെ ആര്‍മി ഫൈറ്റിന്റെ ഭയങ്കര മേളമായിരുന്നു. അടിയുണ്ടാക്കാന്‍ അറിയാമെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റും എന്ന് പറയുന്ന ഷോയാണ് അത്. അതിന് വേണ്ട എലമെന്റ്‌സ് ഒക്കെ അതില്‍ വേണം. ആള്‍ക്കാര്‍ക്കും അടിയാണ് വേണ്ടത്'.












Click it and Unblock the Notifications