Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖില്‍ മാരാർ, ആയിരം കോഴിക്ക് അരക്കാട പോലെ': ഗെയിം മാറാന്‍ പോവുന്നത് ഇനിയാണ്: കുട്ടി അഖില്‍ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാർത്ഥി അഖില്‍ മാരാർ വളരെ ബ്രില്യന്റായിട്ടുള്ള വ്യക്തിയാണെന്ന് സീസണ്‍ 4 താരവും നടനുമായ കുട്ടി അഖില്‍. നല്ല ഗെയിമറാണ് അദ്ദേഹം, തന്നെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും. അതേസമയം, അഖില്‍ മാരാരുടെ ഒരുപാട് കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തതുണ്ട്. അതുപോലെ ചിലകാര്യങ്ങളൊക്കെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുട്ടി അഖില്‍.

ഈ സീസണിലെ ഒർജിനലയാട്ടുള്ള ഒരു മത്സരാർത്ഥിയാണ് അഖില്‍ മാരാർ. വ്യക്തമായ ഗെയിം പ്ലാന്‍ അദ്ദേഹത്തിനുണ്ട്. ആരേ ഫോക്കസ് ചെയ്യണം, ആരെ ട്രിഗർ ചെയ്യിപ്പിക്കണമെന്ന് അറിയാം. കംപ്ലീന്റ് എന്റർടെയിനറാണ്. ഇത്തരമൊരു മത്സരാർത്ഥിയെ എല്ലാ സീസണുകളിലും കിട്ടണമെന്നില്ല. ഫിസിക്കല്‍ ഗെയിമിലും മൈന്‍ഡ് ഗെയിമിലും അദ്ദേഹം മുന്നിലാണ്. ആയിരക്കോഴിക്ക് അരക്കാട എന്ന് പറയുന്നത് പോലെയാണ് അഖില്‍ മാരാർ.

 kutty-akhil

മറ്റ് താരങ്ങളെ ഇഷ്ടമല്ലാത്തത് കൊണ്ടോ, അവർ മോശമായത് കൊണ്ടോ അല്ല ഇങ്ങനെ പറയുന്നത്. അഖില്‍ മാരാർ എന്ന ഗെയിമറെ എനിക്ക് വലിയ ഇഷ്ടമാണ്. ഈ സീസണിലെ മുഴുവന്‍ എപ്പിസോഡും കണ്ടിട്ടുണ്ട്. വിഷ്ണു മികച്ച മത്സരാർത്ഥിയാണ്, ജുനൈസ്, റനീഷ, സെറീന തുടങ്ങിയവരൊക്കെ മികച്ച മത്സരം കാഴ്ചവെക്കുന്നുണ്ടെന്നും കുട്ടി അഖില്‍ പറയുന്നു.

ബിഗ് ബോസിലേക്ക് പോവുമ്പോള്‍ ആദ്യത്തെ അഞ്ച് ദിവസം കഴിയുമ്പോള്‍ ക്യാമറയൊക്കെ മറക്കും. ഉദാഹരണത്തിന് അഖില്‍ മാരാർ ശരിക്കും എന്താണെന്ന് അത്രയും അടുത്ത ആളുകള്‍ക്കെ അറിയാന്‍ സാധിക്കൂ. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നേയും അദ്ദേഹം ഒർജിനലാണെന്ന് തോന്നിപ്പിക്കുന്നു. എന്നാല്‍ മറ്റ് ചിലരുടെ കാര്യം വ്യത്യസ്തമാണ്. പലർക്കും വ്യത്യസ്ത നിലപാടുകളാണ്. പക്ഷെ ആരോടും ഇഷ്ടക്കേടില്ല.

 akhilmarar

റിനോഷ് വ്യത്യസ്തമായ ഒരു ക്യാരക്ടറാണ്. ആദ്യമൊക്കെ സൈലന്റായിരുന്നു. എന്നാല്‍ പിന്നീട് പ്രതികരിച്ചു തുടങ്ങി. അപ്പോള്‍ നേരത്തേയുള്ള റിനോഷാണോ ഇപ്പോഴത്തെ റിനോഷാണോ ഓർജിനലെന്ന സംശയമുണ്ട്. അഖില്‍ മാരാറും തുടക്കത്തിലേതില്‍ നിന്നും മാറിയിട്ടുണ്ട്. നാക്ക് കടിയൊക്കെ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. അല്‍പ്പം ശാന്തനായെന്ന് തോന്നുന്നു. ദിവസങ്ങള്‍ കുറഞ്ഞ് വരുന്നതോടെ ഗെയിം ചേഞ്ചിങ് ഉണ്ടാവും. അനിയന്‍ മിഥുനൊക്കെ കൂടുതല്‍ മാറിയേക്കാമെന്നും കുട്ടി അഖില്‍ പറയുന്നു.

അതേസമയം, കലാരംഗത്തേക്കുള്ള തന്റെ തുടക്ക കാലത്തെക്കുറിച്ചും അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. മിമിക്രിക്കാരനായിട്ട് തന്നെയായിരുന്നു തുടക്കം. സ്കിറ്റിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കോമഡി ഉത്സവമാണ് മിമിക്രിക്ക് വീണ്ടും പ്രധാന്യം കൊടുക്കുന്നത്. അതുവഴി നിരവധിയാളുകള്‍ തിരിച്ചറിയപ്പെട്ടു. ഞാന്‍ വരുന്ന സമയത്ത് അനുകരണത്തിന് അത്ര പ്രധാന്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്കിറ്റിലായിരുന്നു ശ്രദ്ധ.

കോമഡി സ്റ്റാർസില്‍ വിജയിച്ച് നില്‍ക്കുന്ന സമയത്താണ് ബിഗ് ബോസ് സീസണ്‍ 3 വരുന്നത്. അതിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. പിന്നീട് സീസണ്‍ 4 ലേക്ക് വിളി വന്നു. സീസണ്‍ 3 യില്‍ മത്സരിച്ച നോബിയണ്ണന് വേണ്ടി പുറത്ത് ആർമി ഗ്രുപ്പ് ഉണ്ടാക്കലും വോട്ട് പിടുത്തവും ഗ്രൂപ്പുകളില്‍ പോസ്റ്റിടലൊക്കെ നടത്തിയത് ഞങ്ങളുടെ ഒരു സംഘമായിരുന്നു. പിആർ അല്ല, ഞങ്ങള്‍ നോബിയണ്ണനോടുള്ള സ്നേഹത്തിന്റെ പുറത്ത് ചെയ്തതാണ്. സീസണ്‍ 4 ലേക്ക് വിളി വന്നപ്പോള്‍ അദ്ദേഹമാണ് പോവണെന്ന് ഏറ്റവും കൂടുതല്‍ ശക്തമായി പറഞ്ഞതെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+