Get Updates
Get notified of breaking news, exclusive insights, and must-see stories!

'13ാമത്തെ വയസിൽ പീഡിപ്പിക്കപ്പെട്ടു, 6 വർഷം നേരിട്ടത് ക്രൂരമായ പീഡനം'; ദുരനുഭവം പറഞ്ഞ് ലച്ചു

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന സെഗ്മെന്റ് ആണ് എന്റെ കഥ.കഴിഞ്ഞ ദിവസം ഈ സെഗ്മെന്റിൽ മത്സരാർത്ഥിയായ ലച്ചു പറഞ്ഞ കഥയാണ് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നത്. താൻ 13ാം വയസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും നിരവധി പേർ തന്നെ പീഡിപ്പിച്ചുവെന്നും തുറന്ന് പറയുകയാണ് ലച്ചു. താരത്തിന്റ വാക്കുകളിലേക്ക്

'വളർന്നതൊക്കെ ദക്ഷിണാഫ്രിക്കയിലാണ്. എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കളെക്കാളും എനിക്ക് സഹോദരനോടായിരുന്നു അടുപ്പം. എന്നാൽ എന്റെ 13ാം വയസിൽ അവൻ ഒരു അപകടത്തിൽ മരിച്ചു. ഏട്ടന്റെ ഓർമ്മയുള്ള വീട്ടിൽ ജീവിക്കാൻ സാധിക്കാത്തതിനാൽ ഞാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയി.അവിടെ വെച്ചാണ് എനിക്ക് ജീവിതത്തിലെ ആദ്യ മോശം അനുഭവം ഉണ്ടാകുന്നത്.

lachu

ഞാൻ റേപ്പ് ചെയ്യപ്പെട്ടു.ഒരാൾ ആയിരുന്നില്ല, നിരവധി പേരായിരുന്നു എന്നെ റേപ്പ് ചെയ്തത്. 6 വർഷത്തോളം ഞാൻ ക്രൂര പീഡനത്തിന് ഇരയായി. 18 വയസായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നാട്ടിലേക്ക് വന്നു. എനിക്ക് നാട്ടിൽ വന്നപ്പോൾ ഒരാളുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ കുടിച്ചൊക്കെ വന്നായിരുന്നു എന്നെ ഉപദ്രവിക്കുന്നത്.

ഒരു ദിവസം ലഹരിയെന്തോ ഉപയോഗിച്ച് എത്തിയ ആൾ എന്നെ കാറിൽ കൊണ്ട് പോയി. വണ്ടിയിൽ നിന്ന് എടുത്ത് ചാടാൻ ഞാൻ ശ്രമിച്ചപ്പോൾ എന്റെ കഴുത്ത് ഞെരിച്ച് അയാൾ എന്നെ കുത്തിപിടിച്ചു. ഒരുപാട് ഞാൻ ഉപദ്രവിക്കപ്പെട്ടു. എന്റെ സ്വന്തം വീട്ടിൽ വെച്ച് ഞാൻ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്.

രണ്ട് പേർ എന്റെ വീട്ടിൽ അതിക്രമിച്ച് കയറി ലാപ് ടോപ്പ് വയറ് വെച്ച് കൈ കെട്ടി എന്നെ കഴുത്ത് ഞെരിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തു. എനിക്ക് രണ്ട് മാസമെടുത്ത് ഫിസിക്കലി പോലും ഒന്ന് ശരിയാവാൻ. ഞാൻ കേസ് കൊടുത്തിരുന്നു. നോൺ ബെയ്ലബിൾ ഒഫെൻസ് ആയിരുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് അവർ പക്ഷപ്പെട്ടു. ഇതുവരേയും അവരെ പിടികൂടിയിട്ടില്ല.

ഞാൻ വീട്ടിൽ ലൈറ്റൊക്കെ വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് വീട്ടിൽ വേശ്യാലയം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് അവർ എന്നെ ആക്രമിച്ചത്. ഞാൻ മോഡലിംഗ് ചെയ്യുന്ന ആളാണ്. ഞാൻ ഷോട്സ് ഇട്ടാലോ ക്ലീവേജ് ഉള്ള വസ്ത്രം ധരിച്ചാലോ അവർ എന്നെ വിളിക്കുന്നത് സ്ലട്ട് എന്നാണ്. എനിക്ക് വെറും 21 വയസേ ഉള്ളൂ.

 lachu

സ്വന്തമായി ഒരു പെൺകുട്ടി അധ്വാനിച്ച് ജീവിക്കുന്നത് അവർക്ക് സഹിക്കാൻ പറ്റിയില്ല. ഒരു വർഷത്തോളം ഞാൻ കേസിന് പുറകെ നടന്നിട്ടുണ്ട്. എന്നാൽ തന്റെ പരാതിയിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ശേഷം എനിക്ക് മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നത്. എനിക്ക് പാനിക്ക് അറ്റാക്ക് ഒക്കെ നേരിടേണ്ടി വന്നു.

എന്നാൽ ഇപ്പോൾ എന്റെ പങ്കാളി , അദ്ദേഹം ഒരു വളരെ നല്ല വ്യക്തിയാണ്.എന്നെ കൂടുതൽ ശക്തയാകാൻ സഹായിച്ചത് അദ്ദേഹമാണ്. എന്റെ അഭിപ്രായത്തിൽ ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ എന്തൊക്കെ നിയപരമായി ചെയ്യാൻ സാധിക്കുമെന്നത് സംബന്ധിച്ച് കുട്ടികൾക്ക് അറിവ് നൽകാൻ സാധിക്കും.

എല്ലാ ആണുങ്ങളും മോശമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആണുങ്ങളിൽ നിന്നാണ് എനിക്ക് മോശം അനുഭവം ഉണ്ടായത്. നമ്മുടെ നാട്ടിൽ ഇപ്പോഴും പഴയ ചിന്താഗതി വെച്ച് പുലർത്തി ജീവിക്കുന്നവർ ഉണ്ട്. അതൊക്കെ മാറ്റിയെടുക്കണമെന്ന് എനിക്ക് ഉണ്ട്. എന്നെ കൊണ്ട് സാധിക്കും പോലെ ഞാനത് ചെയ്യും.എത്ര തകർക്കാൻ നോക്കിയാും ഞാൻ തകരില്ല, ഞാൻ സ്ട്രോങ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+