ലെച്ചു അക്കാര്യം പറഞ്ഞപ്പോൾ സെറീന ഒന്ന് പകച്ചു; ആ വെളിപ്പെടുത്തലിൽ സത്യമുണ്ടോ?
ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ് ഫിനാലായ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇനി ആറ് മത്സരാർത്ഥികളാണ് ബിഗ്‌ബോസ് വീട്ടിൽ ബാക്കിയുള്ളത്. ഇപ്പോൾ ഗ്രാന്റ് ഫിനാലെ കാണാനായി ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തുപോയ മറ്റ് മത്സരാർത്ഥികൾ തിരിച്ചെത്തുകയാണ്.
ലെച്ചു, ഏയ്ഞ്ചലിൻ, ശ്രുതി ലക്ഷ്മി, ദേവു, അനു ജോസഫ് തുടങ്ങിയവരൊക്കെ ബിഗ്‌ബോസ് വീട്ടിലേക്ക് എത്തുന്ന പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ട സന്തോഷത്തിൽ മത്സരാർത്ഥികൾ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം. ആദ്യം ലെച്ചുവാണ് ബിഗ്‌ബോസ് വീട്ടിലേക്ക് എത്തുന്നത്.

ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് ലെച്ചു ബിഗ്‌ബോസ് ഹൗസിൽ നിന്ന് പുറത്തുപോയത്. ലെച്ചുവിനെ കണ്ട മത്സരാർത്ഥികൾ പുറത്തെ വിശേഷങ്ങളൊക്കെ ചോദിക്കുന്നുണ്ട്. തങ്ങളെക്കുറിച്ചുള്ള അഭിപ്രായം അറിയാനുള്ള ആകാംക്ഷ മത്സരാർത്ഥികൾക്കുണ്ടായിരുന്നു. എല്ലാവരെക്കുറിച്ചും നല്ല അഭിപ്രായമാണെന്നാണ് ലെച്ചു പറഞ്ഞത്.
ഫാമിലി വീക്കിനെക്കുറിച്ചൊക്കെ ലെച്ചു പറയുന്നുണ്ട്. അഖിലിന്റെ കുടുംബം ഹൗസിലേക്ക് എത്തിയ ആ എപ്പിസോഡ് കണ്ടപ്പോൾ തനിക്ക് സങ്കടം ആയെന്ന് ലെച്ചു പറയുന്നുണ്ട്. അഖിലിന്റെ ഭാര്യയും മക്കളുമായിരുന്നു എത്തിയത്. ഈ എപ്പിസോഡിനെക്കുറിച്ചാണ് ലെച്ചു പറഞ്ഞത്. പിന്നീട് ശോഭയെക്കുറിച്ചും പറയുന്നുണ്ട്.
മാജിക് പോഷൻ കുടിച്ച് ശോഭ കാണിച്ചുകൂട്ടിയ കാര്യങ്ങൾ രസകരമായിരുന്നുവെന്നും ലെച്ചു പറഞ്ഞു. ഷിജുവിന്റെ ഉൾട്ട് ഡാൻസെക്കുറിച്ചും ലെച്ചു പറയുന്നുണ്ട്. ഗംഭീരം ആയിരുന്നുവെന്നാണ് ലെച്ചു പറഞ്ഞത്. പിന്നീടാണ് സെറീനയെക്കുറിച്ച് പറയുന്നത്. സെറീനയുടെ സ്ട്രാറ്റർജിയൊക്കെ കാണുന്നുണ്ട് എന്നാണ് ലെച്ചു പറഞ്ഞത്. ഇത് കേട്ടപ്പോൾ സെറീന ഒന്ന് പകച്ചുപോയി. ഇതോടെ എന്ത് സ്ട്രാറ്റർജിയാണ് സെറീന കളിക്കുന്നതെന്ന സംശയം പ്രേക്ഷകർക്ക് വന്നിട്ടുണ്ട്..
സീക്രട്ട് റൂമിൽ പോയിവന്ന ശേഷം സെറീനയ്ക്ക് നല്ല മാറ്റം ഉണ്ടെന്ന് ഹൗസിനകത്തും പുറത്തും സംസാരം ഉണ്ട്. ഇക്കാര്യം റെനീഷയും പറഞ്ഞിരുന്നു. റെനീഷയോട് സെറീന അകൽച്ച പാലിച്ചാണ് ഇത്രയും ദിവസം പെരുമാറിയത്.
റെനീഷയോട് സെറീന കൂടുതൽ സംസാരത്തിന് നിൽക്കാറും ഉണ്ടായിരുന്നില്ല. മോഹൻലാലിന്റെ മുന്നിൽ വെച്ച് ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. റെനീഷയോടുള്ള അകൽച്ച സെറീന മനപൂർവ്വം ഉണ്ടാക്കുന്നതാണോ എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ട്.
അതേസമയം, ആറ് പേരാണ് നിലവിൽ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത് . അഖിൽ മാരാർ, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് എന്നിവരാണ് ആ ആറ് പേർ. ടിക്കറ്റ് ട ഫിനാലെ ജയിച്ച് ഗ്രാന്റ് ഫിനാലയിൽ നേരിട്ട് എത്തിയ നാദിറ കഴിഞ്ഞ ദിവസം പണപ്പെട്ടി ടാസ്‌കിൽ ഏഴര ലക്ഷം രൂപയുടെ പെട്ടി എടുത്ത് പുറത്തുപോയിരുന്നു. മലയാളം ബിഗ്‌ബോസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരാർത്ഥി പണപ്പെട്ടി സ്വീകരിച്ച് പോകുന്നത്.












Click it and Unblock the Notifications