'അണ്ണന്‍ അങ്ങനെ പറഞ്ഞത് തെറ്റ് തന്നെയാണ്, അതംഗീകരിക്കാന്‍ പറ്റില്ല'; ഭാര്യയെ തല്ലല്‍ വിഷയത്തില്‍ ലക്ഷ്മി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏവര്‍ക്കും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. എന്നാല്‍ അഖില്‍ മാരാരുടെ പല വാക്കുകളും ബിഗ് ബോസ് ഹൗസിനുള്ളില്‍ വിവാദമായിട്ടുണ്ട്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെതിരായ പരാമര്‍ശത്തില്‍ അഖില്‍ മാരാര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. സമാനമായി ഭാര്യയെ തല്ലും എന്ന മാരാരിന്റെ പരാമര്‍ശവും വലിയ വിവാദമായിരുന്നു.
ഷോ അവതാരകനായ മോഹന്‍ലാല്‍ വരെ ഈ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാരുടെ ഭാര്യയും ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഖില്‍ മാരാര്‍ ആ കാര്യം പറഞ്ഞ സാഹചര്യം അതായിരുന്നില്ലെന്നും എന്നും എന്നാല്‍ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഭാര്യയെ തല്ലുന്ന കാര്യം കേട്ടപ്പോള്‍ എനിക്കും അല്‍പം പ്രശ്നം തോന്നി. അന്നേരം കേട്ടപ്പോള്‍ തോന്നിയില്ല. കാരണം അത് അങ്ങനെ ഒരു കോണ്‍വര്‍സേഷന്‍ ആയിരുന്നു. പറഞ്ഞ് കൊണ്ടിരുന്ന ശോഭ പോലും അത് അങ്ങനെ എടുത്തില്ല. അത്രയും ഫ്ളോയില്‍ പറഞ്ഞ് പോയ ആളാണ്. എല്ലാ വീട്ടിലും ചട്ടിയും കലവുമാകുമ്പോള്‍ തട്ടും മുട്ടും എന്ന് പറയുന്നത് പോലെ. അവള്‍ പറഞ്ഞു എനിക്ക് ഡൊമസ്റ്റിക് വയലന്‍സ് ഉണ്ടായിട്ടുണ്ടെന്ന്.
ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ പറയുമ്പോള്‍ ഇത് എല്ലാവരുടേയും വീട്ടില്‍ ഉള്ളതാണ്. ഭാര്യയും ഭര്‍ത്താവും ആകുമ്പോള്‍ അടിയും വഴക്കും ഉണ്ടാകും എന്ന അര്‍ത്ഥത്തില്‍ പറഞ്ഞതാണ്. പക്ഷെ അത് ഏറ്റെടുത്തപ്പോള്‍ വേറെ ഒരു രീതിയില്‍ ആയിപ്പോയി. അവിടെ എനിക്ക് അണ്ണനെ കുറ്റം പറയാനേ പറ്റു. നമുക്ക് അറിയില്ല ഓരോ വീട്ടിലും എന്താണ് എന്ന്. ഒരുപാട് സ്ത്രീകള്‍ സ്വന്തം വീട്ടില്‍ ഇന്‍സെക്യൂരിറ്റി അനുഭവിക്കുന്നവരുണ്ട്.
നമ്മുടെ വീട്ടില്‍ ഉള്ളത് പോലായിരിക്കില്ല. വേറൊരാളുടെ വീട്ടില്‍. അതിപ്പോള്‍ അണ്ണന് അറിവില്ലാത്തത് കൊണ്ടാണോ ആ ഒരു ഫ്ളോയില്‍ പറഞ്ഞതാണോ എന്ന് അറിയില്ല. അത് തെറ്റ് തന്നെയാണ്. അതൊരിക്കലും എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. നമ്മള്‍ അത് ഫേസ് ചെയ്തിട്ടില്ല എന്ന് കരുതി മറ്റുള്ളവരുടെ വീട്ടില്‍ അത് ഉണ്ടായിക്കൊള്ളണം എന്നില്ല', ലക്ഷ്മി പറഞ്ഞു. അതേസമയം ഫാമിലി വീക്കില്‍ താന്‍ പോയപ്പോള്‍ ശോഭക്ക് തന്നോടൊരു ഡിസ്‌കംഫര്‍ട്ട് ഉള്ളത് പോലെ തോന്നിയെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
'ഈ വഴക്കൊക്കെ നടക്കുമ്പോള്‍ അഖിലേട്ടന്റെ വൈഫ് ഇതൊക്കെ കണ്ടോണ്ടിരിക്കുകയാണ് എന്ന് മറ്റ് മത്സരാര്‍ത്ഥികളൊക്കെ പറയുന്നുണ്ടായിരുന്നു. അതുകൊണ്ടാവാം. പിന്നെ സംസാരിച്ചെല്ലാം കഴിഞ്ഞപ്പോള്‍ ഓക്കെയായി. ഞാന്‍ ശോഭയോട് പറഞ്ഞു അതൊന്നും പ്രോബ്ലമല്ല എന്ന്. സാഡിസ്റ്റ് എന്നൊക്കെ വിളിച്ചു എന്ന് പറഞ്ഞു. പുള്ളിക്കാരന്‍ സാഡിസ്റ്റ് തന്നെയാണ് എന്ന് ശോഭ പറഞ്ഞു.
വൈഫും കുട്ടികളും ഒക്കെ ഉണ്ടായത് കൊണ്ട് സാഡിസ്റ്റിന്റെ വൈഫ്, സാഡിസ്റ്റിന്റെ മക്കള്‍ എന്ന് വിളിച്ചേക്കാം. അതുകൊണ്ട് എനിക്ക് ക്ഷമ പറയണം ലക്ഷ്മിയോട് എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു അതില്‍ കാര്യമില്ലല്ലോ. സാഡിസ്റ്റ് ആണെങ്കില്‍ സാഡിസ്റ്റിന്റെ വൈഫ് തന്നെയാണ്. നല്ലവനാണെങ്കില്‍ നല്ലവന്റെ വൈഫ് തന്നെയാണ്. അപ്പോള്‍ എന്നോട് സോറി പറഞ്ഞിട്ട് കാര്യമില്ല. സോറി പറയണമെങ്കില്‍ അയാളോട് പറയണം.
അയാളുടെ കൈയില്‍ നിന്ന് ആ ലേബല്‍ മാറിയാലല്ലേ ഞങ്ങളുടെ കൈയില്‍ നിന്ന് ആ ലേബല്‍ മാറ്റാന്‍ പറ്റൂ. അങ്ങനെ വിളിച്ചത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ല. അത് ഞങ്ങളെ ബാധിക്കില്ല. മറ്റുള്ളവരല്ലല്ലോ ഞങ്ങളുടെ റിലേഷന്‍ നിര്‍വചിക്കുന്നത്. അണ്ണന്‍ ഇറിറ്റേറ്റ് ചെയ്യുന്ന സമയത്തൊക്കെ ശോഭ അത് എന്‍ജോയ് ചെയ്യുന്നുണ്ട്. എന്നാല്‍ കണ്ടന്റിന് വേണ്ടിയാണോ എന്ന് അറിയില്ല. ശോഭ പിന്നീട് അത് പ്രശ്നമാക്കും.












Click it and Unblock the Notifications