'എല്ലാരോടും ഉണ്ടാക്കുന്നത് പോലെ എന്നോട് ഉണ്ടാക്കാൻ വരല്ലേ, ചക്കരേ മുത്തേ വിളിക്കണോ';പൊട്ടിത്തെറിച്ച് ലച്ചു
ബിഗ് ബോസ് വീട്ടിൽ തുടക്കത്തിൽ ഒട്ടും ആക്ടീവല്ലാതിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ലച്ചു. എന്നാൽ വീക്ക്ലി ടാസ്കായ വെള്ളിയാങ്കല്ലിനിടയിൽ സഹമത്സാർത്ഥിയായ ഹനാനോട് പൊട്ടിത്തെറിക്കുന്ന ലച്ചുവിനെയാണ് കണ്ടത്. ഇന്നലത്തെ എപ്പിസോഡിൽ ഇതാ ജുനൈസിനോടും പൊട്ടിത്തെറിക്കുകയാണ് ലച്ചു. ക്ലീനിങായി വിളിച്ചപ്പോൾ ടീം അംഗമായ ജുനൈസ് വരാൻ വൈകിയതാണ് ലച്ചുവിനെ ചൊടിപ്പിച്ചത്. തുടർന്ന് ജുനൈസും ലച്ചുവും തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു.
മനീഷ ചേച്ചിയുമായി സംസാരിക്കുന്നതിനിടയിലാണ് തന്നെ വിളിച്ചതെന്നും വന്ന് ചെയ്യ് എന്നാണ് പറഞ്ഞത്. വിളിച്ച് വൃത്തിയാക്കാൻ വരാൻ പറയുന്നതിന് ഒരു ടോൺ ഇല്ലേ എന്നും ജുനൈസ് ലെച്ചുവിനോട് ചോദിച്ചു. തന്നോടുള്ള ലച്ചുവിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇങ്ങനെയല്ല മുൻപ് ലച്ചു പെരുമാറിയിരുന്നതെന്നും ജുനൈസ് പറഞ്ഞു.

ഇതിന് തിന്റെ മനസിൽ എന്തേലും തെറ്റിധരിക്കുന്നുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യും എന്നായിരുന്നു ലച്ചുവിന്റെ മറുപടി. മുത്തേ, ചക്കരേ ഒന്ന് വൃത്തിയാക്കാൻ വരൂ എന്ന് ഞാൻ പറയണമായിരുന്നോ? ബാക്കി ഉള്ളവരുടെ അടുത്ത് ഉണ്ടാക്കുന്നത് പോലെ എന്റെ അടുത്ത് ഉണ്ടാക്കാൻ വരല്ലേ എന്നും ലച്ചു തുറന്നടിച്ചു.
സെറീനയാണെങ്കിലും നാദിറ ആണെങ്കിലും മുൻപത്തെ ടീമിന്റെ അടുത്ത് ഇങ്ങനെ തന്നെയാണ് ഞാൻ സംസാരിച്ചിരുന്നതെന്നും അവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ലച്ചു പറഞ്ഞു. വിളിക്കുമ്പോ അപ്പോൾ തന്നെ അവർ വരികയും ഡ്യൂട്ടി ചെയ്യും. ഒരു കാപ്റ്റൻ എന്ന നിലയിൽ എല്ലാവരേയും ഒരുമിച്ച് വിളിച്ച് ജോലി ചെയ്യിപ്പിക്കുക എന്നതാണ് തന്റെ ജോലി. ആര് എന്ത് സംഭാഷണത്തിലാണെങ്കിലും ലച്ചു പറഞ്ഞു.
പിന്നാലെ തന്നെ സാഗറും ജുനൈസും ഉള്ള ടീമിൽ തനിക്ക് തുടരാൻ താത്പര്യമില്ലെന്നും അവരെയോ അല്ലെങ്കിൽ തന്നെയോ ക്ലീനിങ് ടീമിൽ നിന്നും മാറ്റണമെന്നും കാപ്റ്റനായ റെനീഷയോട് ലച്ചു പരാതി പറഞ്ഞു. എന്നാൽ തങ്ങൾക്ക് ടീം മാറാൻ താത്പര്യം ഇല്ലെന്നും വന്നപ്പോൾ മുതൽ ക്ലീനിങ് ടീമിലുള്ള ലച്ചു ടീം മാറട്ടെയെന്നും ജുനൈസും സാഗറും പ്രതികരിച്ചു.

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാമെന്ന് ഇരുവരും ലച്ചുവിനോട് പറയുന്നുണ്ടെങ്കിലും ഇത് കേൾക്കാതെ ലെച്ചു പോകുകയായിരുന്നു. അവർ രണ്ട് പേരും തന്നെ ടാർഗറ്റ് ചെയ്യുകയാണ്. മെന്റലി വീക്കായ തന്നെ മെന്റലി ഡൗൺ ആക്കാൻ നോക്കിയാൽ താൻ അതിന് നിന്ന് കൊടുക്കില്ലെന്നും ലെച്ചു റെനീഷയോടായി പറഞ്ഞു.
അതേസമയം മനീഷ ചേച്ചിയോട് താൻ സംസാരിച്ചിരിക്കുമ്പോഴാണ് ലെച്ചു വന്ന് വിളിച്ചതെന്നും വേഗം വരാം എന്ന് പറഞ്ഞപ്പോൾ തന്നോട് ആഞ്ജാപിക്കുകയായിരുന്നുവെന്നും ജുനൈസ് പറഞ്ഞു. ആജ്ഞാപിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എന്തിനാണ് ഞങ്ങൾ ലച്ചുവിനെ ടാർഗറ്റ് ചെയ്യേണ്ടത്. ലാലേട്ടൻ വന്ന എപ്പിസോഡിൽ തന്റെ ഡാൻസിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ ലച്ചുവിനെ തങ്ങളാണ് കൂടെ നിന്ന് സമാധാനിപ്പിച്ചതെന്നും ജുനൈസ് പറഞ്ഞു.

ലച്ചുവിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തനിക്ക് തോന്നിയതായി ഇതിനിടയിൽ സാഗറും പറയുന്നുണ്ട് അതേസമയം ടീം മാറാൻ താത്പര്യം ഉണ്ടോയെന്ന് വിഷ്ണുവിനോട് പോയി ചോദിച്ച ലച്ചു വിഷണുവിനോട് ക്സീനിങ് ടീമിന്റെ ക്യാപ്റ്റനാകണമെന്നും അഭ്യർത്ഥിച്ചു. ഇതോടെ താൻ കിച്ചൺ ടീമിലേക്ക് മാറുകയാണെന്നും ലച്ചു പറഞ്ഞു.
ജുനൈസ് എനിക്ക് സപ്പോർട്ട് തന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ എന്ത് ഒലക്കയാണ് അവൻ തന്നതെന്നും വെറുതെ സംസാരിക്കുന്ന അവരോടൊന്നും സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ലച്ചു പറഞ്ഞു.












Click it and Unblock the Notifications