'എനിക്ക് പ്രസവിക്കാനൊക്കെ പറ്റും, പ്രചരിക്കുന്നതൊക്കെ ഫേക്കാണ്'; രജിത്തിന്റെ ചോദ്യങ്ങൾക്ക് ലച്ചുവിന്റെ മറുപടി
ബിഗ് ബോസ് മലയാളം സീസൺ 5ലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് നടി കൂടിയായ ലച്ചു. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരത്തിന് ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷോയിൽ നിന്നും ലച്ചു സ്വയം പിൻമാറുകയായിരുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങളായിരുന്നു തന്നെ അലട്ടിയിരുന്നതെന്ന് പുറത്ത് വന്നതിന് പിന്നാലെ ലച്ചു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ തന്റെ ആരോഗ്യ പ്രശ്നങ്ങളെ വളച്ചൊടിച്ച് ചിലർ തെറ്റായ പ്രചരണം നടത്തിയിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ ലച്ചു. ബിഗ് ബോസ് താരം രജിത് കുമാറുമായുള്ള സംഭാഷണത്തിനിടയിലാണ് താരം ഇക്കാര്യം പറഞ്ഞത്. പങ്കാളിയെ കുറിച്ച് രജിത് ചോദിച്ചപ്പോഴായിരുന്നു തെറ്റായ പ്രചരണങ്ങൾ പുറത്ത് നടന്നതായി താരം തുറന്നടിച്ചത്. ലച്ചുവിന്റെ വാക്കുകളിലേക്ക്

'എനിക്ക് ഒരു പാട്ണർ ഉണ്ട്, അടിപൊളി മനുഷ്യനാണ്. ഡയറക്ടർ ആണ്, ഫോട്ടോഗ്രാഫർ ആണ്, സെലിബ്രിറ്റീസിനെയൊക്കെ ഫോട്ടോയെടുക്കുന്ന ആളാണ്. ഭാവിയിൽ എന്തെങ്കിലും ചടങ്ങുകളൊക്കെ ഉണ്ടാകുമോന്ന് നോക്കാം. ഞങ്ങൾക് കുട്ടികൾ വേണമെന്ന് ഇല്ല. ഇനി കുഞ്ഞുങ്ങൾ വേണമെങ്കിൽ തന്നെ ദത്തെടുക്കാനാണ് താത്പര്യം. എനിക്ക് സർജറി ചെയ്തിരിക്കുകയാണ് കുട്ടികൾ ഉണ്ടാവില്ലെന്നൊക്കെ ചിലർ പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. അതൊക്കെ ഫേക്കാണ് കള്ളത്തരമാണ്.
എനിക്ക് പ്രസവിക്കാനൊക്കെ പറ്റും. പക്ഷേ ഒരു കുട്ടിയെ ദത്തെടുത്ത് അതിന് പുതുജീവിതം നൽകാനാണ് എനിക്ക് താത്പര്യം. നമ്മൾ ഗൈനക്കിനെ കാണാൻ പോയാൽ അബോഷൻ നടന്നുവെന്ന് പറഞ്ഞ് ഉണ്ടാക്കണ ടീംസ് ആണ് പലരും', ലെച്ചു പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളെ കുറിച്ചുള്ള രജിതിന്റെ ചോദ്യങ്ങൾക്കും ലച്ചു മറുപടി നൽകി. അഖിൽ മാരാരെ കുറിച്ചായിരുന്നു രജിതിന്റെ ആദ്യ ചോദ്യം. അതിന് പ്രതികരണം ഇങ്ങനെ
'അഖിൽ മാരാർ താൻ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ പോലും അത് തിരുത്താൻ തയ്യാറാകില്ല. പറയുന്ന കാര്യങ്ങൾ ആള് മനസിലാക്കില്ല. ഒരുപക്ഷേ ആള് വളർന്ന രീതിയും ചുറ്റുപാടുമെല്ലാമായിരിക്കാം. എന്റെടുത്ത് അദ്ദേഹത്തിന് നല്ല കെയർ ഉണ്ട്. ആരോഗ്യ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ സ്വന്തം മകളെ പോലെയാണ് നോക്കിയത്. പാനിക്ക് അറ്റാക്ക് വന്നപ്പോൾ എന്നെ മെഡിക്കൽ റൂമിലേക്ക് എടുത്തോണ്ട് പോയ വ്യക്തിയാണ്.
വിജയി ആകുമെന്ന് പ്രതീക്ഷിച്ചവരിൽ ഒരാൾ റിനോഷ് ആയിരുന്നു. ശോഭ ചേച്ചി ശക്തയായ മത്സരാർത്ഥിയായിരുന്നു. അവർ മൂന്നാമത് പോകുമെന്ന് പ്രതീക്ഷിച്ചില്ല. ലാലേട്ടൻ അത് അനൗൺസ് ചെയ്തപ്പോൾ ഞങ്ങൾ കരുതിയത് അത് പ്രാങ്കാണെന്നാണ്. വിഷ്ണു ബിഗ് ബോസിൽ നിന്നും പുറത്തായതും എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. റെനീഷയെക്കാൾ യോഗ്യത ഉള്ളവർ ഉണ്ടെന്ന് തോന്നിയിരുന്നു. ചിലപ്പോൾ പുറത്ത് നിന്ന് നല്ല പിന്തുണ ലഭിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ റെനീഷയ്ക്ക് പിആർ ഉണ്ടെന്ന് കരുതുന്നില്ല.
അഖിൽ മാരാർ അവിടെ ഒറിജിനലായി നിന്ന് കളിച്ചൊരാളാണ്. സീസൺ ഓഫ് ഒറിജിനൽസ് എന്ന ടൈറ്റിലിന് യോഗ്യനാണ് അഖിൽ. നാദിറയും ശക്തയായ മത്സരാർത്ഥിയായിരുന്നു. നാദിറ പെട്ടിയെടുത്ത് പോയില്ലെങ്കിൽ ടോപ്പിൽ എത്തിയേനെ. പക്ഷേ അവൾ പെട്ടിയെടുത്ത് പോയതും ഒരു കണക്കിന് നല്ലതാണ്. അവളുടെ സ്മാർട്ട് മൂവായിരിന്നു. ആരോഗ്യം ഉണ്ടെങ്കിൽ ഞാൻ കുറച്ചൊക്കെ പിടിച്ച് നിന്നേനെ', ലച്ചു പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications