Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷിജുവിനെ വാഴ, അടിമക്കണ്ണെന്നൊക്കെ വിളിച്ചു..റിനോഷ് പറഞ്ഞതോ?..മുസ്കാനെ കണ്ട് പഠിക്കട്ടെ'

കൊച്ചി: കുടുംബത്തേയും ഉറ്റവരേയുമെല്ലാം പിരിഞ്ഞ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം ഒരു വീട്ടിൽ കഴിയുകയെന്നതാണ് ബിഗ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. പലപ്പോഴും സ്നേഹിക്കുന്നവരെ കാണാൻ സാധിക്കാത്തതിലെ സങ്കടങ്ങൾ താരങ്ങൾ ഹൗസിൽ തുറന്ന് പ്രകടിപ്പിക്കാറുണ്ട്. ഈ ഘട്ടത്തിൽ കുടുംബാംഗങ്ങളുടെ വീഡിയോയും വിശേഷങ്ങളുമെല്ലാം അറിയിച്ച് കൊണ്ടാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ ഹൗസ് അംഗങ്ങളെ സമാധാനിപ്പിക്കാറുള്ളത്. ചില സീസണുകളിൽ കുടുംബാംഗങ്ങളെ എത്തിച്ച് മത്സരാർത്ഥികളെ സർപ്രൈസ് ചെയ്യിച്ച് ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അതേസമയം ഇത്തവണ പതിവുകളെല്ലാം പൊളിച്ച് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെയെല്ലാം എത്തിച്ച് കൊണ്ട് ഒരു പ്രത്യേക സെഗ്മെന്റ് തന്നെ ബിഗ് ബോസ് തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരായി ഹൗസിലേക്ക് എത്തി തുടങ്ങി. ഇതോടെ വൈകാരിക നിമിഷങ്ങളായിരുന്നു ഹൗസിൽ പലപ്പോഴും അരങ്ങേറിയത്.

rinosh-junaiz-

ആദ്യം ഹൗസിൽ എത്തിയത് സീരിയൽ താരം കൂടിയായ ഷിജുവിന്റെ കുടുംബം ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് ഷിജുവിന്റെ ഭാര്യയേയും മകൾ മുസ്കാനേയും മത്സരാർത്ഥികൾ സ്വാഗതം ചെയ്തത്. ഏറെ നേരം ഇരുവരും ഹൗസിൽ ചെലവഴിച്ചു. മത്സരാർത്ഥികളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ഹൗസിൽ തങ്ങൾക്ക് പ്രിയപ്പെട്ടവരായ മത്സരാർത്ഥികളെ കുറിച്ച് ഷിജുവിന്റെ ഭാര്യയും മകളും തുറന്ന് പറഞ്ഞിരുന്നു.

ജുനൈസിനെ തനിക്ക് വളരെ ക്യൂട്ടായി തോന്നാറുണ്ടെന്നും അവൻ ഊഞ്ഞാലിൽ ആടുമ്പോൾ അതുപോലെ എടുത്ത് കൊണ്ടുപോകാൻ തോന്നാറുണ്ടെന്നുമായിരുന്നു സ്നേഹത്തോടെ ഷിജുവിന്റെ ഭാര്യ പറഞ്ഞത്. റിനോഷിനെയാണ് തനിക്ക് ഏറെ ഇഷ്ടം എന്നും തന്റെ സ്കൂളിലെ കുട്ടികളെല്ലാം റിനോഷിന്റെ ഫാനാണെന്നും മകൾ മുസ്കാനും പറഞ്ഞു. ഇരുവരുടേയും വാക്കുകൾ ജുനൈസ്, റിനോഷ് ഫാൻ ഗ്രൂപ്പുകൾ ഏറെ ആഘോഷമാക്കുന്നുമുണ്ട്.

ബിഗ് ബോസ് ഗ്രൂപ്പുകളിലും ഷിജുവിന്റെ കുടുംബത്തിന്റെ പ്രതികരണങ്ങൾ ഏറെ ചർച്ചയാകുന്നുണ്ട്. ഷിജുവിന്റെ കുടുംബത്തിന്റെ തുറന്ന മനസാണ് ജുനൈസിനേയും റിനോഷിനേയും പുകഴ്ത്തിയതിലൂടെയും സ്നേഹം തുറന്നുപറഞ്ഞതിലൂടെയും പ്രകടമാകുന്നതെന്നാണ് പലരും കുറിക്കുന്നത്. അതിനിടെ ജുനൈസിനേയും റിനോഷിനേയും വിമർശിച്ചും ആരാധകരിൽ ചിലർ കുറിക്കുന്നുണ്ട്. ഷിജുവിന്റെ മകൾ മുസ്കാനെ ഇരുവരും കണ്ടുപഠിക്കട്ടെയെന്നാണ് ഒരു ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ-

'സ്കൂളിലും മറ്റും പലരും റിനോഷ് ഫാൻസ്‌ ആണെന്ന് ഷിജുവിന്റെ മകൾ പറഞ്ഞതോടെ പുതിയ തലമുറ റിനോഷിനൊപ്പമാണെന്നും മറ്റും പൊക്കി പിടിച്ച് റിനോഷ് ഫാൻസ് നടക്കുന്നത് കണ്ടു,കഴിഞ്ഞ ജയിൽ നോമിനേഷനിൽ ഷിജുവിനെ ഡിഹ്യൂമണൈസ് ചെയ്യാൻ ശ്രമിക്കുന്ന റിനോഷിനെ നമ്മൾ കണ്ടു. ആകെ 12 ആഴ്ച്ച ഉള്ളതിൽ 10 ആഴ്ച്ച റിനോഷ് ഉൾപ്പടെയുള്ളവർക്ക് വെച്ചുവിളമ്പിയിട്ട് റിനോഷ് പറഞ്ഞതോ? ഷിജു മാടമ്പി തരം കാണിക്കുന്നുവെന്ന്.

അയാളുടെ സീരിയലിൽ കുട പിടിക്കുന്ന ലൈറ്റ് ബോയോട് പെരുമാറുന്ന കൂട്ട് റിനോഷിനോട് പെരുമാറി (എന്ത് വൃത്തികെട്ട ഇമേജ് ആണ് ഷിജുവിനെ കുറിച്ച് പ്രേക്ഷകർക്ക് കൊടുക്കാൻ റിനോഷ് ആഗ്രഹിക്കുന്നത് എന്ന് നോക്കുക). അതുകൊണ്ടു ഷിജുവിനെ ജയിൽ നോമിനേറ്റ് ചെയ്യുന്നത്രെ. തൊട്ടടുത്ത നിമിഷം വിഷ്ണു റിനോഷിനെതിരെ ഡ്രഗ്സ് വിഷയം ഇട്ടപ്പോൾ എതിർക്കാൻ ഷിജു മാത്രമേ ഉണ്ടായുള്ളൂ.

ഷിജുവിനെ വസന്തം, മര വാഴ, പഴഞ്ചൻ, അടിമക്കണ്ണ് എന്നെല്ലാം വിളിച്ച് സ്ഥിരം കളിയാക്കുന്ന ജുനൈസിനോട് ആ നെഗറ്റിവിറ്റി ഒന്നും പറയാതെ മോൾക്ക് ജുനൈസിനെ ഇഷ്ടമാണ്, ഊഞ്ഞാലോടെ വീട്ടി കൊണ്ട് പോകണം എന്നെല്ലാം ഷിജുവിന്റെ മകളും ഭാര്യയും പറയുന്നത് കണ്ടു. വലിയ ന്യൂ ജനറേഷൻ പുരോഗമന വാദികൾ ആയ റിനോഷും ജുനൈസും എന്താണ് വൈരാഗ്യം ഇല്ലായ്മ, എന്താണ് തുറന്നമനസ്, എന്താണ് സ്പോർട്സ്മാൻ സ്പിരിറ്റ് എന്നൊക്കെ ഷിജുവിന്റെ മകൾ മുസ്കാനിൽ നിന്ന് പഠിക്കട്ടെ, അതല്ലേ ഹീറോയിസം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+