Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീന ബെസ്റ്റ് ഫ്രണ്ടല്ല, അതുക്കും മേലെ.. നാദിറ വന്നതോടെ ഞങ്ങള്‍ അകന്നു'; തുറന്ന് പറഞ്ഞ് സാഗര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സാഗര്‍-റെനീഷ പ്രണയം. ഇരുവരും വളരെ ബിഗ് ബോസ് ഹൗസില്‍ വലിയൊരു മാനസിക അടുപ്പം ഉണ്ടാക്കിയിരുന്നു. ഇതിനിടെ സാഗറിനെ ഇഷ്ടമാണ് എന്ന് പറഞ്ഞ് നാദിറയും സെറീനയോടുള്ള അടുപ്പം തുറന്ന് പറഞ്ഞ് ജുനൈസും രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ മിക്ക സീസണിലും ലൗ സ്ട്രാറ്റജി ഉണ്ടാകാറുണ്ട്.

ഈ സീസണില്‍ അത് ഏറ്റവും കൂടുതല്‍ കേട്ടത് സാഗറിനേയും സെറീനയേയും കുറിച്ചായിരുന്നു. അതിനിടെ ഇന്നലെ സാഗര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെ സെറീന, ജുനൈസ്, നാദിറ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സാഗര്‍. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സാഗറിന്റെ പ്രതികരണം. ജുനൈസുമായും സെറീനയുമായും വലിയ അടുപ്പമാണ് ഉള്ളത് എന്ന് സാഗര്‍ പറയുന്നു.

sagar and cereena

സാഗറിന്റെ വാക്കുകള്‍

സൗഹൃദത്തിന് വലിയ വില കൊടുത്തിട്ടുള്ളയാളാണ് ഞാന്‍. എന്റെ കൂടെയുള്ള ആള്‍ക്കാരെ ചേര്‍ത്ത് പിടിക്കാനാണ് ഞാന്‍ നോക്കിയിട്ടുള്ളത്. ഞാന്‍ ആദ്യം പരിചയപ്പെട്ട എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജുനൈസാണ്. എന്റെ ഫ്രണ്ടായ ശേഷം അവനുമായി എന്തൊക്കെ വിയോജിപ്പുണ്ടായെങ്കിലും അതിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് എന്നെ സംബന്ധിച്ച് ശരിയല്ല. അവനോട് നേരായ ട്രാക്കിലേക്ക് വരാനാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.

ഇപ്പോഴും എന്നെ അവന്‍ മനസിലാക്കിയിട്ടില്ല. അതുകൊണ്ട് ഇത്രയും നാള്‍ അടുപ്പമുണ്ടായിട്ട് പോലും അവന്‍ ഏറ്റവും മിസ് ചെയ്യാന്‍ പോകുന്നത് റിനോഷിനേയും മിഥുനേയും ആണ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പക്ഷെ എന്റെ മനസില്‍ നീ തന്നെയാണ് ഏറ്റവും ആത്മാര്‍ത്ഥമായ ഫ്രണ്ട്. അതുപോലെ തന്നെയാണ് സെറീന. സെറീനയുമായി ഇമോഷണലായിട്ട് ഒരുപാട് അടുത്തിട്ടുണ്ട്.

ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. എന്നും കൂടെ കൊണ്ടുനടക്കുന്ന സുഹൃത്തുക്കള്‍ തന്നെയായിരിക്കും ജുനൈസും സെറീനയും. സെറീനയുമായി ഇമോഷണലായിട്ട് ഭയങ്കര ബോണ്ട് ഉണ്ടായിരുന്നു. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ പറ്റിയിട്ടുണ്ടായിരുന്നു. നല്ലൊരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. അതിനിടയില്‍ നാദിറ വന്നിട്ട് എന്നെ ഭയങ്കര ഇഷ്ടമാണ് എന്ന് പറഞ്ഞു.

അപ്പോള്‍ എനിക്ക് ഗെയിമില്‍ ഫോക്കസ് ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ രണ്ടാളുടേയും നടുവിലായത് പോലെ ആയി. സെറീനയോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഗെയിം എന്ന രീതിയില്‍ മുന്നോട്ട് പോകാം എന്നും എല്ലാവരുമായും അല്‍പം ഡിസ്റ്റന്‍സായിട്ട് പോകാം എന്നുമൊക്കെ. അതിനാല്‍ ഒരു ഗ്യാപ്പിട്ട് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. നാദിറ വന്നതാണ് സെറീനയുമായുള്ള അറ്റാച്ച്മെന്റ് കുറഞ്ഞത്. സെറീനയുമായി സുഹൃത്തിനേക്കാള്‍ വലിയ ഒരു ബോണ്ടിംഗ് ഉണ്ടായിട്ടുണ്ടായിരുന്നു.

ഒരു സ്പെഷ്യല്‍ ഫ്രണ്ട് എന്ന രീതിയില്‍ അവള്‍ക്കും തോന്നിയിട്ടുണ്ട് എന്നാണ് എന്റെ ഒരു വിശ്വാസം. പലരീതിയിലും കണക്ട് ആയിരുന്നു. ഞാന്‍ അത് നന്നായിട്ട് എന്‍ജോയ് ചെയ്തിരുന്നു. ലൗ എന്ന രീതിയില്‍ അല്ല. പക്ഷെ ബെസ്റ്റ് ഫ്രണ്ടിനേക്കാളും മുകളില്‍ ഒരു ഇമോഷന്‍ എന്ന രീതിയില്‍ തോന്നിയിരുന്നു. പക്ഷെ ഞാന്‍ തന്നെ ചില സമയത്ത് അകന്ന് പോയിട്ടുണ്ടായിരുന്നു. നാദിറ വന്നതോടെ ഗെയിം എന്ന രീതിയില്‍ ഞാനും എന്റെ ചിന്തയും വളരെ മുന്നോട്ട് പോയിട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+