'പാവം, ഷിജുവിന് ഇത്തിരി പ്രശ്നം ഉണ്ട് .. എല്ലാവരും പ്രശ്നത്തിലാ'; രാത്രി ഉറക്കം വരാതെ മനീഷ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ രണ്ടാമത്തെ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇത്തവണ സാഗറാണ് ക്യാപ്റ്റൻ. അഖിലിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും സാഗർ എന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രത്യേകിച്ച് സാഗർ അങ്ങനെ പ്രശ്‌നങ്ങളിലൊന്നും ഇടപെടാത്ത ആളാണ്. ആവശ്യത്തിന് മാത്രമാണ് സാഗർ ഇടപെടാറുള്ളത്. എന്നാൽ കഴിഞ്ഞദിവസം സാഗറും ശോഭയും തമ്മിൽ പ്രശ്‌നം ഉണ്ടായിരുന്നു.
മനീഷയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് തർക്കം നടന്നത്. സാഗർ മനീഷയെ അമ്മെ എന്നാണ് വിളിക്കാറുള്ളത്. പൊതുവേ ബിഗ്‌ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെക്കാൾ പ്രായം ഉള്ളതുകൊണ്ട് വളരെ പക്വതയോടെയാണ് മനീഷ ഇടപെടാറുള്ളത്. ഷിജുവും താനും ഒരേ പ്രായമായത് കൊണ്ട് ഷിജുവിനോട് സൗഹൃദം ഉണ്ടാക്കാൻ കുറച്ചുകൂടി എളുപ്പമാണെന്ന് മനീഷ പറഞ്ഞിരുന്നു. ഇപ്പോൾ ഷിജുവിന്റെ വിഷമത്തെക്കുറിച്ചാണ് മനീഷ സംസാരിക്കുന്നത്. രാത്രി മനീഷയും റിനോഷും സംസാരിക്കുന്നതിനിടയിലാണ് മനീഷ ഷിജുവിനെക്കുറിച്ച് പറയുന്നത്.

പൊതുവേ വളരെ ശാന്തമായി പെരുമാറുന്ന ആളാണ് ഷിജു. ഷിജുവും വളരെ പക്വതയുള്ള ആളാണ്. അനവാശ്യമായി വഴക്കുകൾക്കൊന്നും ഷിജു പോവാറില്ല, എന്നാൽ എവിടെയാണോ അഭിപ്രായം പറയേണ്ടത് അവിടെ കൃത്യമായി അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. മനീഷ പറയുന്നത് ഷിജു വളരെ പ്രശ്‌നത്തിലാണെന്നാണ്. കാരണം ഷിജുവിന് ഷിജുവിന്റെ പാമിലിയെ മിസ് ചെയ്യുന്നുണ്ടെന്ന് മനീഷ. പറയുന്നു..എല്ലാവരും പ്രശ്‌നത്തിലാണ് നിനക്ക് മിസിംഗ് തോന്നാത്തതാണ് എന്നും മനീഷ റിനോഷിനോട് പറയുന്നു. മനീഷ കുറേനേരം ബെഡിൽ ഉറങ്ങാതെ കിടക്കുകയാണ്. പിന്നീട് അതുവഴി ജുനൈസും സാഗറും വരുമ്പോഴും മനീഷ ഉറങ്ങിയിരുന്നില്ല..
അതേസമയം, ഇത്തവണത്തെ ക്യാപ്റ്റന്ഡ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം വളരെ പോരാട്ടം നിറഞ്ഞതായിരുന്നു. വിഷ്ണു, റെനിഷ, സാഗർ എന്നിവരാണ് മത്സരിച്ചത്. ഒരു റിംഗിൽ തുറന്നുവിടുന്ന ബോളുകളിൽ മത്സരാർത്ഥികൾ തിരഞ്ഞെടുത്ത കളർ ബോളുകൾ പെറുക്കി നിശ്ചിത സമയത്തിലുള്ളിൽ ഒരു പാത്രത്തിൽ നിറയ്ക്കുക എന്നതായിരുന്നു ടാസ്ക്.
ഇതിൽ വിഷ്ണു ഓറഞ്ചും, റെനിഷ മഞ്ഞയും, സാഗർ പിങ്കുമാണ് തിരഞ്ഞെടുത്തത്. മൂന്ന് റൌണ്ടായാണ് മത്സരം നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ ബോളുകൾ പാത്രത്തിൽ നിറയ്ക്കണം. അവസാനം എല്ലാം റൌണ്ടിലെയും പൊയൻറ് കൂട്ടിയാണ് വിജയിയെ തീരുമാനിക്കുക. ഇപ്പോഴത്തെ ക്യാപ്റ്റൻ അഖിൽ മാരാർ ആണ് മത്സരം നിയന്ത്രിച്ചത്.
ആദ്യ റൗണ്ടിൽ മൂന്ന് മത്സരാർത്ഥികളും നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ പാത്രത്തിൽ പന്ത് നിറച്ച് 100 പൊയൻറ് വീതം നേടി. രണ്ടാം റൌണ്ടിൽ സാഗർ മുന്നിട്ട് നിന്നും 87 ബോളുകൾ സാഗർ ശേഖരിച്ചു. റെനിഷ 84, വിഷ്ണു 68. മൂന്നാം റൌണ്ടിൽ റെനിഷയും സാഗറും 59 ബോളുകൾ നിറച്ചപ്പോൾ. വിഷ്ണു 38 ബോളുകൾ മാത്രമാണ് നിറച്ചത്. ഇതോടെ സാഗർ ക്യാപ്റ്റൻസി ടാസ്ക് വിജയിച്ചു.












Click it and Unblock the Notifications