Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമര്‍ ലുലുവിന്റെ ബാത്ത്‌റൂമില്‍ പോക്കില്‍ തര്‍ക്കിച്ച് മനീഷ! മുട്ടുമ്പോള്‍ പോവണ്ടേ എന്ന് ഒമര്‍!

ബിഗ്‌ബോസ് മലയാളം സീസൺ 5 അഞ്ചാം ആഴ്ചയിലൂടെയാണ് പോകുന്നത്. ഇതുവരെ രണ്ടുപേരാണ് വീടിനകത്തു നിന്ന് പുറത്തായത്. രണ്ട് പേർ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പുറത്തുപോവുകയും ചെയ്തു. ഏയ്ഞ്ചലിനും ഗോപികയും പുറത്തായപ്പോൾ വൈൽഡ് കാർഡ് ആയി എത്തിയ ഹനാൻ ആരോഗ്യപ്രശ്‌നങ്ങൾ മൂലം വീടിന് പുറത്തേക്ക് പോവേണ്ടി വന്നു. ലച്ചുവും ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് പുറത്തുപോയത്.

അതേസമയം, കഴിഞ്ഞ സീസണുകളിൽ ഉണ്ടായ ആവേശം ഈ സീസണിൽ ഇല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. വൈൽഡ് കാർഡായി ഹനാൻ വന്നപ്പോൾ ബിഗ്‌ബോസിൽ ഓളം ഉണ്ടാവുമെന്ന് കരുതിയെങ്കിലും വന്നതിന് തൊട്ടുപിന്നാലെ തന്നെ ഹനാൻ പുറത്തേക്ക് പോയി. ഹനാന് പിന്നലെ ബിഗ്‌ബോസിലേക്ക് വൈൽഡ് കാർഡായി എത്തിയത് ഒമർ ലുലുവായിരുന്നു.

Bigg Boss Malayalam

എന്നാൽ ഇതുവരെ കാര്യമായ ചലനങ്ങളൊന്നും തന്നെ ഒമർ ലുലു നടത്തിയിട്ടില്ല. ഇപ്പോൾ മനീഷയും ഒമർ ലുലുവും തമ്മിൽ തർക്കം നടന്നിരിക്കുകയാണ്. ടാസ്‌ക് വരുമ്പോഴൊക്കെ ഒമർ ബാത്ത്‌റൂമിൽ പോകുന്നുവെന്നാണ് മനീഷ പറയുന്നത്. എന്നാൽ തനിക്ക് ബാത്ത് റൂമിൽ പോകാൻ തോന്നുമ്പോൾ പോകണ്ടേ എന്നാണ് ഒമർ ചോദിക്കുന്നത്.

പിന്നീട് ഇവർ രണ്ടുപേരും തമ്മിൽ അങ്ങോട്ടും തർക്കം ഉണ്ടാവുന്നു. ബാത്ത് റൂമിൽ പോകുന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ബാത്ത് റൂമിൽ പോകാൻ മുട്ടിയാൽ ബാത്ത് റൂമിൽ പോകുമെന്നും ഒമർ പറയുന്നു. ടാസ്‌കിൽ നിന്ന് മുങ്ങാനാണ് ഒമർ ഇങ്ങനെ ബാത്ത്‌റൂമിൽ പോകുന്നതെന്നായിരുന്നു് മനീഷ വിമർശിച്ചത്.

എന്നാൽ താൻ വെള്ളം കുടിക്കുന്ന ആളാണ് അപ്പോൾ ബാത്ത്‌റൂമിൽ പോകേണ്ടി വരുമെന്നാ ണ് ഒമർ ലുലു പറഞ്ഞത്. ടാസ്‌കിൽ നിന്ന് രക്ഷപ്പെടാനാണ് താൻ ബാത്ത് റൂമിൽ പോകുന്നതെന്ന് തോന്നുന്നുവെങ്കിൽ ബിഗ്‌ബോസിൽ നിന്ന് തന്നെ പുറത്താക്കിക്കോട്ടേ എന്നും ഒമർ പറയുന്നു.

കഴിഞ്ഞ സീസണിലേതുമായ ആവേശകരമായ ഒന്നും ബി​ഗ്ബോസ് വീട്ടിൽ നടക്കുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ എല്ലാ ​ഗെയിമിലും ​ഗ്രൂപ്പിസം ഉണ്ടെന്നും പറയുന്നു. പാവക്കൂത്ത് ​ഗെയിമിൽ ഇതിന്റെ പേരിൽ വലിയ വഴുക്കുകൾ നടക്കുകയും ചെയ്തിരുന്നു.

ചിലർ അനാവശ്യത്തിന് വഴക്ക് ഉണ്ടാക്കിയും ചിലർ സേഫ് ​ഗെയിം പ്ലാനുമായാണ് മുന്നോട്ടുപോകുന്നത്. മനീഷ, ഷിജു എന്നിവർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശവനം ഉണ്ട്. മനീഷ അധികവും അ‍ടുക്കളയിൽ തന്നെയാണ്. മൊത്തത്തിൽ ഒരമ്മ എന്ന രീതിയിലാണ് മനീഷ പെരുമാറുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഷിജു ആണെങ്കിൽ പ്രായം കൊണ്ട് താൻ മുതിർന്നതാണ് , ആ പക്വത വേണമെന്ന രീതിയിലാണ് നിൽക്കുന്നത്. ഒമർ ഏതാണ്ട് അങ്ങനെ തന്നെയാണ്. മനീഷയും ഷിജുവും തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരു ടാസ്കിനിെ ശേഷം എന്തോ തമാശ പറഞ്ഞ ശേഷം ഷിജു മനീഷയെ ഹ​ഗ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഷിജു പറഞ്ഞ കമന്റിനെ ചൊല്ലി വലിയ ബഹളം നടന്നു. ആ സമയത്ത് ഒമർ ഷിജുവിനൊപ്പം ആണ് നിന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+