Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിനോഷിനെ അത് ബാധിക്കില്ല, ഇങ്ങനെ ഉണ്ടാക്കുന്ന പൈസ കൊണ്ട് തിന്നാൽ ദഹിക്കുമോ?'; സഹോദരൻ

ബിഗ് ബോസ് സീസൺ 5 ലെ ദാസനും വിജയനും എന്നാണ് റിനോഷിനേയും അനിയൻ മിഥുനേയും സഹമത്സരാർത്ഥികൾ വിളിക്കുന്നത്. ഇരുവരും പുലർത്തുന്ന സൗഹൃദമാണ് ഇതിന് കാരണം. എന്ത് കാര്യങ്ങളിലും ഇവർ ഒന്നിച്ചാണ് ഇടപെടാറുള്ളത്. മാത്രമല്ല നടത്തവും ഇരുത്തവും കിടത്തവുമെല്ലാം ഒരുമിച്ച് തന്നെ. മിഥുൻ-റിനോഷ് സൗഹൃദം ഇരുവരുടേയും ഫാൻ ഗ്രൂപ്പുകളിലും വളരെ അധികം ആഘോഷിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ മിഥുനും റിനോഷിനും സോഷ്യൽ മീഡിയയിൽ ഒരു പോലെ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ആർമിയുടെ പേരിൽ പറഞ്ഞ കഥയുടെ പേരിലാണ് മിഥുന് വിമർശനം കേൾക്കുന്നതെങ്കിൽ മിഥുനെ പിന്തുണയ്ക്കുന്നതിനാണ് റിനോഷിനെതിരെ ചിലർ രംഗത്തെത്തിയത്.

മിഥുന്റെ കഥ വ്യാജമാണെന്ന് ആർക്കും മനസിലാകുമെന്നിരിക്കെ റിനോഷ് അത് വിശ്വസിക്കുകയും ഇപ്പോഴും മിഥുനെ പിന്തുണയ്ക്കുകയും ചെയ്യുന്നുന്നുവെന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഈ പിന്തുണയ്ക്ക് റിനോഷ് കനത്ത വില നൽകേണ്ടി വരുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് റിനോഷിന്റെ സഹോദരൻ ആരോഷ്. മിഥുൻ വിഷയം റിനോഷിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആരോഷ് പറയുന്നു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സഹോദരന്റെ പ്രതികരണം. വായിക്കാം

rinosh-midhun-bigg-boss-

'അനിയൻ മിഥുൻ പറഞ്ഞ കഥ ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആ കഥയെ കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല. കഥ കുറച്ച് കേട്ടതിന്റെ അടിസ്ഥാനത്തിൽ പറയാനുള്ളത് മിഥുൻ മിഥുന്റെ ഭാഗം പുറത്ത് വന്നതിന് ശേഷം വിശദമാക്കട്ടെ. എന്നിട്ട് നമ്മുക്ക് അതിനെ കുറിച്ച് സംസാരിക്കാം. എനിക്ക് ആർമിയുമായി യാതൊരു ബന്ധവുമില്ല. പുള്ളി എന്തൊക്കെയോ പറഞ്ഞു. എന്ത് തന്നെയായാലും അദ്ദേഹം അതൊക്കെ പുറത്ത് വന്ന് നേരിടട്ടെ. എന്നിട്ട് നമ്മുക്ക് ഒരു തീരുമാനത്തിലെത്തും.

നമ്മുക്ക് സത്യം എന്താണെന്ന് അറിയില്ല. ബിഗ് ബോസും ഏഷ്യാനെറ്റും പുള്ളിയെ ഇന്റർവ്യൂ ചെയ്തിട്ടാണല്ലോ എടുത്തത്. മിഥുൻ പറഞ്ഞ കാര്യം തെറ്റാണെങ്കിൽ ബിഗ് ബോസ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കട്ടെ. മിഥുനെ ഞാൻ കാണുന്നത് തന്നെ ബിഗ് ബോസ് ഷോയിൽ വെച്ചാണ്.

റിനോഷിനെ സംബന്ധിച്ച് അവന് പുറത്ത് നടക്കുന്നത് എന്താണെന്ന് അറിയില്ല. ആ ഹൗസിൽ ഉള്ളവർക്ക് തന്നെ ഇതിനെ കുറിച്ച് ക്ലാരിറ്റിയില്ല. അഖിൽ മാരാർ പറഞ്ഞത് ഇതിനെ കുറിച്ച് സിനിമയെടുക്കുമെന്നാണ്. ഒരു സുഹൃത്തായത് കൊണ്ട് നിരവധി പേർ റിനോഷിനെ ഡീഗ്രേഡ് ചെയ്യുന്നുണ്ട്. എന്നാൽ സൗഹൃദത്തിനെ ഡീഗ്രേഡ് ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

നെഗറ്റീവായി ബാധിക്കുമോയെന്ന് ചോദിച്ചാൽ റിനോഷിനെ ബാധിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെ ചിലർ കുറെ കഥകളും കട്ടിംഗ്സുകളുമെല്ലാം അടിച്ചിറക്കുന്നുണ്ട്. റിനോഷിനെ ഡീഗ്രേഡ് ചെയ്യുക എന്നത് മാത്രമാണ് ഇവരുടെയൊക്കെ പരിപാടി. അത്തരക്കാരോട് ചോദിക്കാനുള്ളത് ഇങ്ങനെ നിങ്ങൾ ഉണ്ടാക്കാന്ന പൈസ കൊണ്ട് തിന്നാൽ നിങ്ങൾക്ക് ദഹിക്കുമോയെന്നാണ്.

മിഥുൻ വിഷയം റിനോഷിനെ ബാധിക്കില്ല. കാരണം മിഥുൻ മുഥുന്റെ കാര്യങ്ങൾ പറയുകയാണ്, റിനോഷ് മിഥുന്റെ സുഹൃത്ത് മാത്രമാണ്. റിനോഷ് മിഥുനെ മാനസികമായി പിന്തുണച്ചു, അതാണ് റിനോഷ്. ഒരാൾ വീണ് കിടക്കുമ്പോൾ അയാളെ പിന്തുണയ്ക്കുന്ന ആളാണ് റിനോഷ്. അത് അവന്റെ ക്വാളിറ്റിയാണ്. ആ ക്വാളിറ്റിയെ വളച്ചൊടിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ ആ കാണുന്നവന്റെ കണ്ണിലെ പ്രശ്നമാണെന്നേ എനിക്ക് പറയാനുള്ളൂ. യഥാർത്ഥ ആളുകൾക്ക് കാര്യങ്ങൾ മനസിലാകും', ആരോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+