'റിനോഷ് മിഥുനിൽ അതെല്ലാം ഇൻജക്ട് ചെയ്തു, അയാളുടെ ഗെയിം പ്ലാനിലെ ആയുധം മാത്രമാണ് മിഥുൻ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദങ്ങളോ ഗ്രൂപ്പുകളോ ഒന്നുമല്ല സീസൺ അവസാനിക്കാറാകുമ്പോൾ കാണാൻ സാധിക്കുന്നത്. അത്തരത്തിലൊന്നാണ് റിനോഷ്-മിഥുൻ കൂട്ടുകെട്ട്. വുഷു ചാമ്പ്യൻ കൂടിയായ അനിയൻ മിഥുൻ തുടക്കത്തിൽ സൗഹൃദം പുലർത്തിയിരുന്നത് വിഷ്ണു ജോഷിയുമായിട്ടായിരുന്നു. ഗെയിമിനിടയിലെ ഇവരുടെ കോമ്പോ വളരെ അധികം കൈയ്യടി നേടിയിരുന്നു. എന്നാൽ പതിയെ ആ കൂട്ടുകെട്ട് ഇല്ലാതായെന്ന് മാത്രമല്ല ശത്രുക്കളായി മാറുകയും ചെയ്തു.
വിഷ്ണുവിന് ശേഷം മിഥുൻ റിനോഷുമായി സൗഹൃദം പുലർത്തുന്ന കാഴ്ചയാണ് പിന്നീട് ബിഗ് ബോസ് ഹൗസിൽ കണ്ടത്. ഈ കൂട്ടുകെട്ടാകട്ടെ വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തു. 'ദാസനും വിജയനും' എന്ന പേരിലായിരുന്നു ഈ കോമ്പോ ആരാധകർക്കിടയിൽ ആഘോഷിക്കപ്പെട്ടത്. ഇരുവരും ഹൗസിൽ മറ്റ് മത്സരാർത്ഥികൾക്ക് ഇരട്ടപേര് നൽകി നടത്തിയ ചർച്ചകളും ഗെയിമുകളിൽ പോലും പരസ്പരം വിട്ടുകൊടുത്ത് കളിക്കുന്നതുമെല്ലാം ഇരുവരുടേയും ഫാൻ ഗ്രൂപ്പുകൾ ആഘോഷിച്ചിരുന്നു.
എന്തിന് മിഥുന്റെ 'ആർമി പ്രണയ കഥ'യുടെ പേരിൽ പലരും മിഥുനെ ക്രൂശിച്ചപ്പോൾ മിഥുനെ പൂർണമായി പിന്തുണച്ച് നിന്ന സുഹൃത്ത് കൂടിയായിരുന്നു റിനോഷ്. മാനസികമായി ഏറെ മിഥുൻ പ്രതിസന്ധിയിലായപ്പോൾ റിനോഷ് ആ വിഷയം കൈകാര്യം ചെയ്തതും സുഹൃത്തിനെ ഒപ്പം നിർത്തിയുമെല്ലാം ആരാധകർക്കിടയിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

എന്നാൽ ബിഗ് ബോസിലെ ഈ കൂട്ടുകെട്ടും പിരിഞ്ഞോ എന്ന സംശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. റിനോഷിനൊപ്പമല്ല മിഥുൻ നടക്കുന്നതെന്നാണ് ആരാധകർ ചിലർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ടിക്കറ്റ് ടു ഫിനാലെ ടാസ്കിനിടയിൽ പരാജയപ്പെട്ടപ്പോൾ മിഥുൻ അഖിൽ-വിഷ്ണു-ഷിജു കൂട്ടുകെട്ടിനൊപ്പം ഇരിക്കുകയും ടാസ്ക് കളിക്കുന്നവർക്ക് മുൻപിലിരുന്നു ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇതാണിപ്പോൾ ഇത്തരം ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. റിനോഷിനൊപ്പമായിരുന്നെങ്കിൽ മിഥുൻ ആ കൂട്ടുകെട്ടിൽ ഇരിക്കുമായിരുന്നില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ റിനോഷ് കൂട്ടുകെട്ട് വിട്ടതോടെ മിഥുനിപ്പോൾ സന്തോഷത്തോടെ കഴിയുന്നത് കാണാൻ സാധിക്കുന്നുണ്ടെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ ചൂണ്ടിക്കാട്ടുന്നത്. മിഥുൻ എന്ന ഗെയിമറിനെ നശിപ്പിച്ചത് റിനോഷ് എന്ന വ്യക്തിയാണെന്നും ആരാധകൻ വിമർശിക്കുന്നു. ബിഗ് ബോസ് ആർമി ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം
'മിഥുനെ രണ്ട് ദിവസമായി സന്തോഷമായി ഇരിക്കുന്നത് കാണാൻ സാധിച്ചു. തുടക്കത്തിൽ മുഖത്ത് ഉണ്ടായ പിന്നീട് എപ്പളോ നഷ്ടപ്പെട്ട ആ പുഞ്ചിരി ഇപ്പൊ തിരിച്ചുവന്നത് പോലെ. എൻഡ്യുറെൻസ് ടാസ്ക് ആയതിനാൽ റിനോഷിനെ അധിക നേരം കിട്ടുന്നില്ല എന്നതായിരിക്കാം ഇതിനു കാരണം. മിഥുൻറെ മുഖത്ത് കാണുന്ന സന്തോഷം കുറച്ച് പേരെങ്കിലം ശ്രദ്ധിച്ചു കാണും എന്ന് കരുതുന്നു.
മിഥുൻ എന്ന ഗെയിമറിനെ നശിപ്പിച്ചത് റിനോഷ് എന്ന വ്യക്തിയാണ്. റിനോഷിന്റെ മറ്റുള്ള കളിക്കാരോടുള്ള സമീപനം മിഥുനിലും ഇൻജക്ട് ചെയ്ത് മിഥുൻ അറിയാണ്ട് തന്നെ റിനോഷിന് ഇഷ്ടമല്ലാത്തവർ മിഥുനും ഇഷ്ടമല്ലാത്തവരായി മാറി. റിനോഷന്റെ ഗെയിം പ്ലാനിലെ ഒരു ആയുധം മാത്രമാണ് മിഥുൻ. ദാസനും വിജയനും എന്നൊരു പേരും.
റിനോഷിന്റെ ആവശ്യങ്ങൾക്കായി മിഥുനെ ഉപയോഗിക്കുന്നത് കാണുമ്പോൾ ഓർമ വരുന്നത് ബ്ലാക്ക് സിനിമയിൽ മമ്മൂക്ക പറയുന്ന ഡയലോഗ് ആണ് "ഷണ്മുഖന്റെ കൈക്കരുത്തും ചങ്കൂറ്റവും പണയം വെച്ച് കിട്ടിയതിന്റെ നടുക്കണ്ടം തിന്ന് വളർന്നവനാണ് നീ "എന്തായാലും ടിക്കറ്റ് റ്റു ഫിനാലെ ടാസ്ക്കൊക്കെ കഴിഞ്ഞ് റിനോഷ് വരുമ്പോൾ മിഥുൻ പഴേപോലെ തന്നെ റിനോഷിന്റെ അടക്കം പറച്ചിലിന് കാത് കൊടുത്ത് നടക്കുന്ന പഴയ മിഥുൻ ആകും.












Click it and Unblock the Notifications