Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ഒരാൾ ഉണ്ടോ? പ്രേക്ഷകർ അറിയാൻ കാത്തിരുന്ന കാര്യം; ലൈവിലെത്തിയ മിഥുന്റെ പ്രതികരണം ഇങ്ങനെ

ബി​ഗ്ബോസ് വീടിനകത്ത് നിന്ന് ഏറ്റവും ഒടുവിൽ പുറത്തുപോയ മത്സരാർത്ഥിയാണ് മിഥുൻ. കഴിഞ്ഞ ആഴ്ചയാണ് മിഥുൻ പുറത്തായത്. മിഥുൻ നേരത്തെ തന്നെ പുറത്താകേണ്ടിയിരുന്ന മത്സരാർത്ഥിയായിരുന്നു എന്നാണ് ഒരുവിഭാ​ഗം പ്രേക്ഷകർ പറയുന്നത്. ജീവിതാനുഭവം പങ്കുവെയ്ക്കുന്ന ഒരു ടാസ്ക്കിൽ മിഥുൻ പറഞ്ഞ പ്രണയകഥ കളവാണെന്ന് വെളിപ്പെട്ടതോടെയാണ് മിഥുനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

ആർമി ഉദ്യോ​ഗസ്ഥയായ യുവതി തന്നെ പ്രണയിച്ചിരുന്നെന്നും താൻ പ്രണയം തുറന്നുപറയാൻ ചെന്നപ്പോൾ നെറ്റിയിൽ വെടി കൊണ്ട് അവർ മരിച്ചെന്ന കാര്യമാണ് അറിഞ്ഞതെന്നുമാണ് മിഥുൻ പറഞ്ഞത്. ഇതിന് പിന്നാലെ തന്നെ സോഷ്യൽമീഡിയയിൽ വലിയ വിമർശനം ഉയർന്നുവന്നിരുന്നു.

Midhun new

ഇതിന് പിന്നാലെയാണ് മോഹൻലാൽ മിഥുൻ പറഞ്ഞ കഥ നേരാണോ എന്ന് ചോദിച്ചത്. അതെ എന്നാണ് മിഥുൻ പറഞ്ഞതെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മോഹൻലാൽ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ മിഥുൻ ബോധം കെട്ട് വീഴുന്നത് ഉൾപ്പെടെ നാടകീയമായ രം​ഗങ്ങൾ ആയിരുന്നു ബി​ഗ്ബോസിൽ ഉണ്ടായത്. എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു അനിയൻ മിഥുന്റെ ആരാധകർ ഇപ്പോൾ മിഥുൻ തന്നെ പ്രതികരണം നടന്നിരിക്കുകയാണ്. സോഷ്യൽമീഡിയ വഴിയാണ് പ്രതികരണം.

താൻ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ലെന്നും ഫിനാലെ കഴിഞ്ഞേ എത്തുമെന്നാണ് മിഥുൻ പറഞ്ഞിരിക്കുന്നത്. ബി​ഗ്ബോസിന്റെ ആൾക്കാരുടെ ഒപ്പമാണ് താൻ ഉള്ളതെന്നും മിഥുൻ പറഞ്ഞു. എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഹൗസിൽ നിൽക്കാൻ വോട്ട് ചെയ്തതിനൊക്കെ. വോട്ടൊക്കെ സ്നേഹമായിട്ടാണ് ഞാൻ എടുത്തിരിക്കുന്നത്, മിഥുൻ പറഞ്ഞു.

വിവാദമായ ആ സംഭവത്തെക്കുറിച്ചും മിഥുൻ പറയുന്നുണ്ട്. എന്റെ വിവാദപരമായ കാര്യങ്ങളോടെ വീഡിയോകൾ ഞാൻ കണ്ടു. അതിനൊക്കെ ഞാൻ മറുപടി തരുന്നതായിരിക്കും. പിന്നെ ഞാൻ ട്രോളൊക്കെ കണ്ടു. കുറേയെണ്ണം അടിപൊളിയായിട്ടുണ്ട്. ചിരിച്ചു. ആ സമയത്ത് പോലും എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു, മിഥുൻ പറഞ്ഞു.

കുറേ ആൾക്കാർ വ്യക്തിപരമായി മെസേജ് അയച്ചു. ഞാൻ വോയിസ് മെസേജൊക്കെ കേട്ടു. ഇനിയും ഒരുപാട് കേൾക്കാനുണ്ട്, വായിക്കാൻ ഉണ്ട്. നിങ്ങളോടും ദൈവത്തോടും ഞാൻ നന്ദി പറയുകയാണ് ഇപ്പോൾ. ഞാൻ ഫാൻസ് ആർമിയെയൊക്കെ കണ്ടു. ആരാധകർ അല്ല, എന്റെ കൂട്ടുകാരും കുടുംബവുമാണ്. അങ്ങനെ കാണാനാണ് തനിക്ക് താല്പര്യം എന്നും അനിയൻ മിഥുൻ പറഞ്ഞു.

അതേസമയം, അനിയൻ മിഥുൻ ബി​ഗ്ബോസ് വീട്ടിൽ അത്ര ആക്ടീവ് ആയിരുന്നില്ല. റിനോഷിനുമായുള്ള സൗഹൃദത്തിന് പിന്നാലെയാണ് മിഥുൻ ബി​ഗ്ബോസ് വീട്ടിലെ പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങിയത്. എന്നാൽ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് റിനോഷ് ഒരാഴ്ചക്കാലം ബി​ഗ്ബോസിന് പുറത്തുപോയിരുന്നു. കഴിഞ്ഞ എവിക്ഷൻ എപ്പിസോഡിലായിരുന്നു താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി റിനോഷ് പറഞ്ഞത്.

ഞായറാഴ്ച്ച നടന്ന എവിക്ഷനിലായിരുന്നു മിഥുൻ പുറത്തായത്. മത്സരാർത്ഥികൾക്ക് ഒരു ടാസ്ക്ക് നൽകിയായിരുന്നു എവിക്ഷൻ പ്രഖ്യാപിച്ചത്. സ്വന്തം മുഖത്തിന്റെ ചിത്രമുള്ള 100 നാണയങ്ങൾ ലഭിക്കുന്ന ആളാണ് സേവ് ആവുക. അങ്ങനെ ഏറ്റവും ഒടുവിൽ റെനീഷയും മിഥുനുമായിരുന്നു ബാക്കിയുണ്ടായിരുന്നത്. റെനീഷയ്ക്ക് 100 നാണയം തികഞ്ഞപ്പോൾ മിഥുന് 99 ലഭിച്ചത് 99 നാണയങ്ങളായിരുന്നു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+