Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവര്‍ പറഞ്ഞ തുകയില്‍ ഞാന്‍ വിലപേശിയൊന്നുമില്ല, പ്രശസ്തി ഉണ്ടാവുമെന്ന് കരുതി':മിഥുന്‍

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ അത്രയൊന്നും ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത മത്സരാർത്ഥിയായിരുന്നു മിഥുൻ. ഗെയിമുകൾ മികച്ച രീതിയിൽ കളിക്കുമായിരുന്നെങ്കിലും മറ്റ് ടാസ്‌ക്കുകളിൽ ഒന്നിലും മിഥുൻ സജീവമായിരുന്നില്ല. പ്രശ്‌നങ്ങളിൽ ഒന്നും ഇടപെടാതെ ഒതുങ്ങിനിൽക്കുന്ന ഒരു രീതിയായിരുന്നു മിഥുന്റേത്.

എന്നാൽ റിനോഷുമായുള്ള കൂട്ടുകെട്ടിന് ശേഷം മിഥുൻ കാര്യങ്ങൾ സംസാരിച്ചുതുടങ്ങിയിരുന്നു. എന്നാൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്‌ക്കിൽ തന്റെ പ്രണയകഥ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിലെ ചർച്ച മിഥുനെക്കുറിച്ചായി. ഇപ്പോഴും ആ ചർച്ച അവസാനിച്ചിട്ടില്ല.

Bigg Boss m

മിഥുൻ പറഞ്ഞ പ്രണയകഥയായിരുന്നു എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്. ആർമിയിലെ ഓഫീസർ റാങ്കിലുള്ള ഒരു പെൺ കുട്ടി തന്നോട് പ്രണയം പറഞ്ഞെന്നും എന്നാൽ താൻ ഇഷ്ടമല്ലെന്നാണ് അവളോട് പറഞ്ഞതെന്നും പിന്നീട് പ്രണയം പറയാൻ പോയപ്പോൾ നെറ്റിയിൽ വെടികൊണ്ട് അവൾ മരിച്ച കാര്യമാണ് താൻ അറിഞ്ഞതെന്നുമാണ് മിഥുൻ പറഞ്ഞത്

എന്നാൽ മിഥുൻ പറഞ്ഞത് സിനിമാക്കഥ പോലെ തോന്നുവെന്ന് പ്രേക്ഷകർ വിമർശനം ഉന്നയിച്ചിരുന്നു. പിന്നീട് ഈ വിഷയം സോഷ്യൽമീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ മോഹൻലാൽ മിഥുനോട് മിഥുൻ പറഞ്ഞ കാര്യം സത്യമാണോ എന്ന് ചോദിച്ചു. അതെ എന്നാണ് മിഥുൻ പറഞ്ഞത്. എന്നാൽ തെളിവ് സഹിതം മിഥുൻ പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് മോഹൻലാൽ വ്യക്തമാക്കി,. ഇതിന് പിന്നാലെ മിഥുനെ പുറത്താക്കണെമന്ന് ആവശ്യം സോഷ്യൽമീഡിയയിൽ ഉയർന്നുവന്നിരുന്നു.

ഇതിന് ശേഷം ബി​ഗ്ബോസ് മിഥുനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയും വുഷുവിനെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്.
ബി​ഗ്ബോസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മിഥുനോട് പ്രേക്ഷകർക്ക് വ്യക്തത വരുത്താനാണ് മിഥുനോട് ഇതേക്കുറിച്ച് ചോദിച്ചതെന്നും പറയുന്നുണ്ട്. ഇതോടെ മിഥുൻ പുറത്തുപോകില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ഇപ്പോൾ മിഥുൻ താൻ ബിഗ്‌ബോസിലേക്ക് വന്നത് എന്തിനാണ് എന്ന് റിനോഷിനോടും ജുനൈലിനോടും തുറന്നുപറഞ്ഞിരിക്കുകയാണ്. മൂന്ന് പേരും തമ്മിലുള്ള സംസാരത്തിനിടയിലാണ് മിഥുൻ ഇക്കാര്യം പറയുന്നത്. ബിഗ്‌ബോസിലേക്ക് വരുമ്പോൾ പണത്തിന് താൻ ഒരിക്കലും പ്രധാന്യം കൊടുത്തിരുന്നില്ലെന്നും അവർ പറഞ്ഞ കാശിനാണ് വന്നത്.. അതിൽ വിലപേശൽ പോലും നടന്നിട്ടില്ലെന്നും മിഥുൻ പറയുന്നു. കുഴപ്പമില്ലാത്ത പ്രശസ്തി കിട്ടുമെന്ന് കരുതിയിരുന്നെന്നും മിഥുൻ പറയുന്നുണ്ട്.

''കുറേദിവസം നിൽക്കണമെന്ന് പ്ലാൻ എനിക്ക് ഉണ്ടായിട്ടില്ല. ചിലപ്പോൾ 10 ദിവസമായിരിക്കാം 15 ദിവസമായിരിക്കാം. ആദ്യ ആഴ്ച ലാലേട്ടൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു,'' മിഥുൻ പറഞ്ഞു. ബി​ഗ്ബോസിൽ നടക്കുന്നതെല്ലാം തമാശയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മിഥുൻ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+