Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ വിജയിക്കുകയാണെങ്കില്‍ ഇത്രയും രൂപ നാദിറയ്ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു': അനിയന്‍ വെളിപ്പെടുത്തുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആര് വിജയിക്കുമെന്നത് പ്രവചിക്കാന്‍ കഴിയില്ലെന്ന് അനിയന്‍ മിഥുന്‍. ഒരോരുത്തരേയും ഓരോ തരത്തിലാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. അർഹതപ്പെട്ട നിരവധിയാളുകളുണ്ട്. അവരില്‍ കൂടുതല്‍ ജനം ആർക്കൊപ്പം നില്‍ക്കുന്നോ അവർ വിജയിക്കട്ടേയെന്നും താരം പറയുന്നു. ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിനോഷ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തായി. ഇല്ലെങ്കില്‍ ടോപ് 5 ല്‍ എന്നല്ല, അവന്‍ കപ്പ് അടിക്കണമെന്ന് വരെ ആഗ്രഹമുണ്ടായിരുന്നു. അഖില്‍ മാരാരുടെ പല കാര്യങ്ങളോടും എനിക്ക് യോജിപ്പില്ല. എന്നാല്‍ ഒരു ഗെയിമർ എന്ന രീതിയില്‍ അദ്ദേഹം മികച്ചയാളാവും. സെറീനയ്ക്കും റെനീഷയ്ക്കും അവരുടേതായ ആരാധകരുണ്ട്. ശോഭയെ ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹമുണ്ട്. എന്തുണ്ടെങ്കിലും വെട്ടിത്തുറന്ന് പറയുന്നവനാണ് ജുനൈസ്. പിന്നെ ഷിജു ചേട്ടനും നാദിറയും. എന്നാലവരിലും നല്ലതും ചീത്തയുമുണ്ട്.

aniyan-midhun-evicted

നാദിറയെ വീട്ടില്‍ സ്വീകരിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. എനിക്കെങ്ങാനുമാണ് ട്രോഫി കിട്ടുന്നതെങ്കില്‍ ഇത്രയും രൂപ നിനക്ക് തരുമെന്ന് ഞാന്‍ നാദിറയോട് പറഞ്ഞിരുന്നു. ആ കമ്യൂണിറ്റിയെ മുന്നോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് നാദിറ. സ്വഭാവം ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അത് ചിലർക്ക് ഇഷ്ടമാവും ചിലർക്ക് ഇഷ്ടമാവാതിരിക്കാം. അച്ഛനെക്കെ വീട്ടില്‍ നാദിറയെ സ്വീകരിച്ചത് സമൂഹത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നതെന്നും മിഥുന്‍ പറയുന്നു.

ഒരു ബെല്ലും ബ്രെയിക്കും ഇല്ലാതെ ജുനൈസ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. പിന്നീട് അതിലൂടെ വരുന്ന കാര്യങ്ങളില്‍ അവന്‍ സന്തോഷിക്കുകയോ വിഷമിക്കുകയോ ചെയ്യും. നന്നായി കഠിനാധ്വാനം ചെയ്യുന്ന സ്ത്രീയാണ് ശോഭ. എന്നാല്‍ ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ ചെയ്യും. അത് ഒരു ഷോ ആയി തോന്നും. എന്നാല്‍ നല്ല മനസ്സുള്ള വ്യക്തിത്വമാണ് അവർ. വീട്ടിലെ കാർന്നോർ സ്ഥാനത്ത് നില്‍ക്കുന്ന ആളെപ്പോലെ പോകുന്ന വ്യക്തിയാണ് ഷിജു. അഖില്‍ മാരാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ചില സമയത്ത് കുത്തിത്തിരിപ്പുണ്ടെങ്കിലും നല്ല മനുഷ്യനാണ്.

പ്രത്യേക സ്ട്രാറ്റജിയൊന്നും ഇല്ലാതെയാണ് ഞാനും റിനോഷും ബിഗ് ബോസില്‍ മുന്നോട്ട് പോയത്. എന്നാല്‍ ഒരു കാര്യത്തിലും വിട്ടുകൊടുക്കാതെയാണ് മുന്നോട്ട് പോയത്. അന്ന് കണ്‍ഫഷന്‍ റൂമില്‍ വെച്ച് നടന്ന നോമിനേഷനില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. എനിക്ക് അവനില്‍ ഒരു കുറ്റവും കാണാന്‍ സാധിച്ചില്ല. ഒടുവില്‍ മികച്ചൊരു മത്സരാർത്ഥിയാണ് എന്ന് പറഞ്ഞാണ് നോമിനേറ്റ് ചെയ്തതെന്നും മിഥുന്‍ പറയുന്നു.

ഈ സീസണില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നുണ്ട്. അത് വലിയൊരു ക്വാളിറ്റിയായിട്ടാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ സീസണിലൊക്കെയുള്ള സ്ഥിതി അങ്ങനെയായിരുന്നില്ല. ഈ സീസണില്‍ തല്ല് ഉണ്ടായാലും അത് അപ്പോള്‍ തന്നെ പരിഹരിക്കപ്പെടുന്നു. ഇപ്പോള്‍ തന്നെ എല്ലാവരും സന്തോഷത്തിലാണ് ഇരിക്കുന്നത്. ഹൃദയത്തില്‍ ആർക്കും ദേഷ്യമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗെയിമിന്റെ ഭാഗമായുള്ള ബുദ്ധി പ്രയോഗിക്കുന്നുണ്ടാവും.

എനിക്കും വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. ഫിനാലെ വരാന്‍ പോവുകയാണ്. അർഹതപ്പെട്ടവർ ജയിക്കണം. ജനങ്ങള്‍ തരുന്ന വോട്ടെല്ലാം സ്നേഹമായിട്ടാണ് എടുക്കുന്നത്. എല്ലാവരും അടിപൊളിയായിട്ട് പോവണം. ഞാന്‍ എന്തായാലും ഔട്ടായി. ഉടന്‍ തന്നെ നാട്ടിലേക്ക് എത്തുമെന്നും അനിയന്‍ മിഥുന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+