Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിവസങ്ങൾ കഴിയുമ്പോൾ മൈക്കും ക്യാമറയുമൊക്കെ മറക്കും'; തുറന്നുപറഞ്ഞ് മിഥുൻ

ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഒരാഴ്ച മാത്രം. ഏഴ് മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. നിലവിൽ നാദിറ മാത്രമാണ് നേരിട്ട് ഗ്രാന്റ്ഫിനലയിൽ എത്തിയിരിക്കുന്നത്. ഫൈനൽ 5 ൽ എത്തുന്ന മറ്റ് നാല് മത്സരാർത്ഥികൾ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ആരോ​ഗ്യപ്രശ്നങ്ങൾ മൂലം റിനോഷ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. നിലവിൽ അഖിൽ, നാദിറ, ശോഭ, റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവരാണ് ബി​ഗ്ബോസിനകത്ത് ഉള്ളത്. കഴിഞ്ഞദിവസം അനിയൻ മിഥുനാണ് മത്സരത്തിൽ നിന്ന് പുറത്തുപോയത്. മിഥുൻ ഇത്തവണ പുറത്തുപോകുമെന്ന് പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു.

Midhun

ബിഗ്‌ബോസിനകത്തെ ഒരു ടാസക്കിൽ അനിയൻ പറഞ്ഞ ജീവിതകഥ വലിയ വിവാദങ്ങൾക്ക് കാരണം ആവുകയും മിഥുനെതിരെ വലിയ വിമർശനങ്ങൾ സോഷ്യൽമീഡിയയിൽ ഉയരുകയും ചെയ്തിരുന്നു. ഒടുവിൽ മിഥുൻ പറഞ്ഞ കാര്യം കള്ളമാണെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ ആർമി ഉദ്യോഗസ്ഥയായ ഒരു പെൺകുട്ടി പ്രണയിച്ചിരുന്നെന്നും എന്നാൽ അവൾ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നുമാണ് മിഥുൻ പറഞ്ഞത്.

എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. മിഥുനെതിരെ പുറത്ത് വിമർശനങ്ങൾ ഉണ്ടായെങ്കിലും ബിഗ്‌ബോസിലെ മത്സരാർത്ഥികൾ മിഥുനെ കൂടെനിർത്തുകയായിരുന്നു. ഇപ്പോൾ ബിഗ്‌ബോസിനകത്തെ അനുഭവങ്ങൾ മിഥുൻ തുറന്നുപറയുകയാണ്. ഏഷ്യാനെറ്റിനോടായിരുന്നു മുഥുന്റെ പ്രതികരണം. മിഥുന്റെ വാക്കുകൾ:

'ഇവിടെ നിന്ന് കയറിച്ചെന്ന പോലെയല്ല അതിനകത്ത്. നാട്ടിൽ വെച്ച് വിചാരിച്ചിരുന്ന പരിപാടിയായിരുന്നില്ല ഈ സംഭവം. ഞാൻ ഈ പരിപാടി കണ്ടിട്ടില്ല. ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. ഇൻസ്റ്റ്ഗ്രാമിൽ വീഡിയോകൾ കണ്ടിരുന്നു. അത് വെച്ച് ഞാൻ കരുതിയിരുന്നത് ഇത് ഒരു സ്‌ക്രിപ്റ്റ് പരിപാടി ആണ്, തല്ല് പരിപാടി ആണെന്നാണ്. അങ്ങനെയേ ഞാൻ കണ്ടിരുന്നുള്ളൂ. പക്ഷേ ഇത് ഭയങ്കര റീച്ച് ആണ് എന്നതിൽ ഒരു സംശയവുമില്ല. ഒരു എപ്പിസോഡ് പോലും കാണാത്ത ഞാൻ കഴിഞ്ഞ എല്ലാ സീസണിലെ ആൾക്കാരേയും എനിക്ക് കാണാപ്പാഠമാണ്.

ഇൻസ്റ്റാഗ്രാം നോക്കിയാലും ഫേസ്ബുക്ക് നോക്കിയാലും ആൾക്കാർ പറയുന്നത് ഇവരെ കുറിച്ചാണ്. എന്തോ സംഭവമാണെന്ന് നമുക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഇതിനുള്ളിൽ വരുന്നത്. ഇതിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ നമുക്ക് അഭിനയിക്കാനൊന്നും പറ്റില്ല. കപ്പടിക്കാൻ ആണല്ലോ നമ്മൾ വരുന്നത്. ആ ഒരു രീതിയിൽ നിൽക്കാമെന്ന് ആദ്യത്തെ ഒന്ന് രണ്ട് ദിവസം വിചാരിക്കും. പക്ഷേ അതുകഴിഞ്ഞാൽ നമ്മൾ സാധരാണ് ലൈഫിലേത് പോലെയായിരിക്കും, അവിടെ മുക്കിന് മൂലയും ക്യാമറയുണ്ട്.

എപ്പോഴും മൈക്ക് വേണം. പിന്നെ കാണാത്ത ക്യാമറയുണ്ട്. അപ്പോൾ ഈ സാധനമേ നമ്മൾ മറന്നുപോകും, പിന്നെ സാധാരണ പോലെ ആവും'' മിഥുൻ പറഞ്ഞു. വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പരിപാടി ആണ് ബിഗ്‌ബോസ് എന്നും മിഥുൻ പറഞ്ഞു. ബിഗ്‌ബോസ് നിങ്ങൾ വിചാരിച്ചിരുന്ന പോലെയോ ഞാൻ വിചാരിച്ചിരുന്ന പോലെയും ഉള്ള പരിപാടില്ല. ക്വാളിറ്റി ഉള്ള പരിപാടി ആണ്, മിഥുൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+