Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയാൽ മിഥുന്റെ വിവാഹമോ?; മാട്രിമോണിയിൽ കൊടുത്തെന്ന് അമ്മ

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ ഫാമിലി വീക്കാണ്. ഇതുവരെ എട്ട് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ എത്തിയിരിക്കുന്നത്. ആദ്യം ഷിജുവിന്റെ ഭാര്യയും മകളുമാണ് എത്തിയത്. പിന്നീട് നാദിറയുടെ സഹോദരിയും സുഹൃത്തുമെത്തി. സെറീനയുടേയും റെനീഷയുടേയും കുടംബാം​ഗങ്ങളാണ് പിന്നീട് വന്നത്.

റെനീഷയുടെ സഹോദരനും അമ്മയുമാണ് വന്നത്, സെറീനയുടെ അമ്മയും ആന്റിയുമാണ് എത്തിയത്. പിന്നെ അഖിലിന്റെ ഭാര്യയും മകളും വന്നു ജുനൈസിന്റെ സഹോദരൻ വന്നു. അങ്ങനെ ഇപ്പോൾ ബിഗ്‌ബോസ് വീട്ടിലാകെ സന്തോഷം നിറഞ്ഞുനിൽക്കുകയാണ്.

Bigg Boss

കഴിഞ്ഞദിവസം ബിഗ്‌ബോസ് വീട്ടിൽ എത്തിയത് മിഥുന്റെ അച്ഛനും അമ്മയും ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് മത്സരാർത്ഥികൾ ഇവരെ സ്വീകരിച്ചത്. ഇഷ്ടപ്പെട്ട മത്സരാർത്ഥികളെക്കുറിച്ചും റിനോഷിനെക്കുറിച്ചുമൊക്കെ മിഥുന്റെ അച്ഛനമ്മമാർ സംസാരിക്കുന്നുണ്ട്. ഇതിനിടയിൽ മിഥുന്റെ വിവാഹക്കാര്യത്തെക്കുറിച്ചും അമ്മ സംസാരിക്കുന്നുണ്ട്.

'കല്യാണം നോക്കണം. മാട്രിമോണിയിൽ ഞാൻ കൊടുത്തു', എന്നാണ് അമ്മ പറയുന്നത്. ഇതുകേട്ടയുടൻ മറ്റ് മത്സരാർത്ഥികൾ ആവേശത്തിലായി. പുറത്തിറങ്ങിയാൽ ഉടനെ കെട്ടിക്കണം എന്നാണ് നാദിറ പറയുന്നത്. എന്നാൽ അമ്മച്ചി വിഷയം മാറ്റ് എന്നാണ് മിഥുൻ പറയുന്നത്. വിവാഹത്തിനല്ലെങ്കിലും മിഥുന്റെ നാട്ടിലേക്ക് തങ്ങൾ വരുമെന്ന് മത്സരാർത്ഥികൾ പറയുന്നു.

അതേസമയം, റിനോഷിനെക്കുറിച്ചും മിഥുന്റെ അച്ഛൻ സംസാരിക്കുന്നുണ്ട്. ആ കുട്ടിയുടെ ശാരീരികാവസ്ഥ കണ്ടപ്പോൾ തനിക്ക് വിഷമമായി എന്നായിരുന്നു മിഥുന്റെ അച്ഛൻ പറയുന്നത്. ശാരീരികമായി എന്തേലും നമുക്ക് മോശമാണ് എങ്കിൽ ഗെയിമിലും പ്രശ്‌നം ആണല്ലോ എന്നും മിഥുന്റെ അച്ഛൻ പറയുന്നുണ്ട്.

കാർണിവൽ ടാസ്ക്കിന് പിന്നാലെ തന്റെ ദേഹത്ത് ചുവന്നപാടുകൾ വന്നത് റിനോഷ് ക്യാമറയിൽ കാണിച്ചിരുന്നു. ഇതുകണ്ടപ്പോൾ വിഷമം ആയി എന്നാണ് മിഥുന്റെ അച്ഛൻ പറയുന്നത്. റിനോഷിന്റെ അച്ഛന്റെയും അമ്മയുടെയും നമ്പർ സംഘടപ്പിച്ച് അവരെ വിളിച്ച് കാര്യം അന്വേഷിക്കണമെന്നാണ് മിഥുൻ ഇവരോട് പറയുന്നത്. വിളിക്കാം എന്ന് മിഥുന്റെ അമ്മ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡ് മുതൽ റിനോഷ് ബി​ഗ്ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. വിദ​ഗ്ധ ചികിത്സയ്ക്ക് വേണ്ടി റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന് ബി​ഗ്ബോസ് അറയിച്ചിരുന്നു. ശനിയാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ റിനോഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞിരുന്നു. റിനോഷ് ആശുപത്രിയിലാണെന്നും അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്നും നമുക്ക് പ്രാർഥിക്കാം എന്നുമാണ് മോഹൻലാൽ പറയുന്നത്.

അഖിൽ മാരാർ, ഷിജു, ജുനൈസ്,ശോഭ, സെറീന, റെനീഷ, മിഥുൻ, റിനോഷ്, നാദിറ എന്നിവരാണ് ഇപ്പോൾ ബി​ഗ്ബോസിൽ ബാക്കിയുള്ള മത്സരാർത്ഥികൾ. ജൂലായ് രണ്ടാം തിയതി ആണ് ബിഗ് ബോസ് ഗ്രാൻറ് ഫിനാലെ നടക്കുക. നിലവിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നാദിറ നേരിട്ട് ​ഗ്രാന്റ്ഫിനാലയിലേക്ക് എത്തിയിട്ടുണ്ട്. ഇനി ഫൈനൽ 5ൽ എത്തുന്ന ബാക്കി നാല് മത്സരാർത്ഥികൾ ആരൊക്കെയാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+