Get Updates
Get notified of breaking news, exclusive insights, and must-see stories!

' അത് സംഭവിച്ചാൽ ഞാൻ ബിഗ് ബോസ് വിടും'; തുറന്ന് പറഞ്ഞ് അവതാരകനായ മോഹൻലാൽ

കൊച്ചി: ബിഗ് ബോസ് സീസൺ 5 ന് പ്രൗഢ ഗംഭീരമായ തുടക്കമായിരിക്കുകയാണ്. 18 മത്സരാർത്ഥികളാണ് ഇത്തവണ മത്സരിക്കാനെത്തിയിരിക്കുന്നത്. പൊടി പാറുന്ന പോരാട്ടത്തിന് തന്നെയായിരിക്കും ബിഗ് ബോസ് ഹൗസ് ഇത്തവണയും വേദിയായേക്കുകയെന്നാണ് മത്സരാർത്ഥികൾ തമ്മിലുള്ള ചില സംഭാഷണങ്ങൾ നൽകുന്ന സൂചന.

അതിനിടെ ഇത്തവണത്തെ സീസണിനെ കുറിച്ച് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് നടനും ഷോയുടെ അവതാരകനുമായ മോഹൻലാൽ. ഷോ വളരെ വിനോദപ്രദമാക്കാൻ നിരവധി കാര്യങ്ങൾ അണിയറ പ്രവർത്തകർ ചെയ്തിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. ലൈവിലെത്തിയാണ് ആരാധകരോടായുള്ള മോഹൻലാലിന്റെ പ്രതികരണം. മോഹൻലാലിന്റെ വാക്കുകളിലേക്ക്

 bigg-boss-malayalam

'ബിഗ് ബോസിന്റെ ആരാധകരുടെ എണ്ണം വർധിക്കുന്നുവെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ നേരിട്ടവരാണ് ഇത്തവണ മത്സരാർത്ഥികളായെത്തുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് പല പ്രത്യേകതകളും ഇത്തവണ ഉണ്ട്. മത്സരാർത്ഥികളുടെ തിരഞ്ഞെടുത്തത് മുതലുള്ള കാര്യങ്ങൾ ഇതിൽ പെടും. ‌

ഷോയിലേക്ക് വരുന്ന ഓരോ വ്യക്തിയും നിരവധി മാറ്റങ്ങൾ നേരിടേണ്ടി വരും. മാത്രമല്ല ഒരു സ്വയം തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാനും അവർക്ക് സാധിക്കും. മത്സരാർത്ഥികൾക്ക് ആത്മീയമായും തൊഴിൽപരമായും വ്യക്തിപരമായും മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം. താൻ ഈ ഷോയിൽ ഓഡിയൻസിനും മത്സരാർത്ഥികൾക്കും ഇടയിലുള്ള മീഡിയേറ്റർ മാത്രമായിരിക്കും', മോഹൻലാൽ പറഞ്ഞു.

ബിഗ് ബോസ് സ്ക്രീപ്റ്റഡ് ഷോ ആണോയെന്നുള്ള സംശയം പല ആരാധകരുടെ പങ്കുവെച്ചിട്ടുണ്ട്. എന്തിന് മത്സരാർത്ഥികൾ ബിബി ഹൗസിലേക്ക് പോകും മുൻപ് തങ്ങൾക്ക് അത്തരമൊരു സംശയം ഉണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു. ഷോയിൽ പോയി അവർ എന്തുകൊണ്ട് സ്ക്രിപ്റ്റ് താരത്തത് എന്ന് ആലോചിച്ചിട്ടുണ്ടെന്നായിരുന്നു സീസൺ 4 മത്സരാർത്ഥിയായ നിമിൽ ഒരിക്കൽ പറഞ്ഞത്.

Bigg Boss Mphanlal

അതേസമയം ഷോ സ്ക്രിപ്റ്റഡ് ആണോയെന്ന ചോദ്യത്തിനും അവതാരകനായ മോഹൻലാൽ ലൈവിൽ മറുപടി നൽകി. അത്തരത്തിൽ ഷോ സ്ക്രീപ്റ്റഡ് ആകുകയോ പക്ഷപാതിത്വം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമയത്ത് താൻ ബിഗ് ബോസ് ഷോയുടെ അവതാരക സ്ഥാനത്ത് നിന്ന് മാറും എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

അതേസമയം ഇത്തവണ പലവിധ പുതുമകളും ഉൾപ്പെടുത്തി കൊണ്ടാണ് ബിഗ് ബോസ് സീസൺ 5 ഒരുക്കിയിരിക്കുന്നത്. അതിൽ എടുത്ത് പറയേണ്ടത് ബിഗ് ബോസ് ഹൗസിനുള്ളിലെ ക്രമീകരണങ്ങളാണ്. . വ്യത്യസ്ത രീതിയിസുള്ള ഇരിപ്പിടങ്ങളാണ് ഹൗസിൽ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിന് വ്യത്യസ്ത സ്വഭാവക്കാരായ മത്സരാർത്ഥികൾ എത്തുന്നതിനാലാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

മാത്രമല്ല ഇത്തവണ ബിഗ് ബോസിലെ കിച്ചണിന് മുകളിലായി ഒരു വലിയ മത്സ്യത്തിന്റെ രൂപവും ഒരുക്കിയിട്ടുണ്ട്. ലോകത്ത് ആദ്യമായി നട്ടെല്ല് ഉണ്ടായ ജീവിയാണ് മീൻ എന്നും അതുകൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ അത്തരത്തിലൊരു രൂപം ഇത്തവണ തയ്യാറാക്കിയതെന്നുമാണ് ചിരിച്ച് കൊണ്ട് മോഹൻലാൽ വ്യക്തമാക്കിയത്. ഇത്തവണയും മുംബൈയിൽ തന്നെയാണ് ബിഗ് ബോസിന് വേദിയൊരുക്കിയിരിക്കുന്നത്.

സീസൺ 5 മത്സരാർത്ഥികൾ ഇവർ

റെനീഷ് റഹ്മാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്,സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ജലീന മരിയ, വൈബർ ഗുഡ് ദേവു, ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ സുരേഷ്, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+