Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ എന്തുകൊണ്ട് സ്ത്രീകളോട് ദേഷ്യം കാണിക്കുന്നു? ഇത്തവണയും അഖിൽ മാരാർക്ക് രക്ഷയില്ല

ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴ് ആഴ്ചയകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡാണ്. ആ ഒരാഴ്ച ബിഗ്‌ബോസികത്ത് നടന്ന കാര്യങ്ങൾ അദ്ദേഹം പരിശോധിത്തുകയും അഭിപ്രായം പറയുകയും ചെയ്യും. എലിമേഷൻ ഉണ്ടാവുന്നതും മോഹൻലാൽ എത്തുന്ന എപ്പിസോഡിലാണ്. ലാലേട്ടൻ എത്തുന്ന എപ്പിസോഡുകളിൽ ഏറ്റവും കൂടുതൽ വഴക്ക് കേൾക്കുന്നത് അഖിൽ മാരാരാണ്. സാഗറും അഖിലും മോഹൻ ലാലിന് മുന്നിൽ വെച്ച് വഴക്കിടന്ന സംഭവവം ഉണ്ടാവുകയും മോഹന്‌ലാൽ എപ്പിസോഡ് ഉപേക്ഷിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇത്തവണയും അഖിലിന് മോഹൻലാലിന്റെ കയ്യിൽ നിന്നും കണക്കിന് കിട്ടുന്നുണ്ടെന്നാണ് സൂചന. അതിന് കാരണവും ഉണ്ട്.

ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്ത് വിട്ടുണ്ട്. മോഹൻലാൽ വീട്ടിലെ അംഗങ്ങളോട് സംസാരിക്കുന്നതാണ് പ്രൊമോ. മാരാർ കൂടുതൽ ദേഷ്യം കാണിക്കുന്നത് സ്ത്രീകളോട് ആണെന്നും അവരൊന്നും തരിച്ച് പറയില്ലെന്ന് വിചാരിച്ചാണോ എന്നും മോഹൻലാൽ ചോദിക്കുന്നു. എന്താാ വാര്യരെ താൻ നന്നാവാത്തത് എന്നും മോഹൻ ലാൽ അഖിലിനോട് ചോദിക്കുന്നുണ്ട്. അഖിൽ ഈ ആഴ്ച പല വഴക്കുകൾ വീടിനകത്ത് ഉണ്ടാക്കിയിട്ടുണ്ട് ശോഭ, റെനീഷ, ശ്രുതി എന്നിവരുമായി വൻ വഴക്കാണ് അഖിൽ ഉണ്ടാക്കിയത്. അതുപോലെ സ്ത്രീകളെ പരിഹസിക്കാറുമുണ്ട്. കഴിഞ്ഞാഴ്ചത്തെ എപ്പിസോഡിൽ ശോഭ അഖിലിനെ പറ്റിയുള്ള പരാതി പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ ശ്രുതിയെ ആയിരുന്നു അഖിൽ കളിയാക്കിയത്.

Akhil

ഗെയിം കഴിഞ്ഞതിനു പിന്നാലെ ശ്രുതിയെ അഖിൽ കളിയാക്കുകയും ശ്രുതി കരയുകയും ചെയ്യുന്നുണ്ട്. എന്നാൽ അഖിലിനോട് കൂടുതൽ സംസാരിക്കാൻ ശ്രുതി നിന്നില്ല. അവിടെ വെച്ച് പ്രശ്‌നം അവസാനിക്കുന്നു, എന്നാൽ അടുത്ത ദിവസം ഫ്രിഡ്ജിൽ നിന്ന് ബ്രെഡ് എടുത്ത് തിന്നതിന്റെ പേരിൽ അഖിൽ വലിയ പ്രശ്‌നം ഉണ്ടാക്കുകയും വിഷയത്തിൽ റെനീഷ ഇടപെടുകയും ചെയ്യുന്നു. ഫ്രിഡ്ജിൽ‌ നിന്നും വിഷ്ണുവും ശ്രുതിയും ചോദിക്കാതെ ആഹാരം കഴിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത് . ഇത് ക്യാപ്റ്റനായ ഷിജു ചോദ്യം ചെയ്യുന്നുണ്ട്. കിച്ചൺ ക്യാപ്റ്റന്റെ അനുവാദം ഇല്ലാതെ ആരും ഭക്ഷണം എടുത്ത് കഴിക്കരുതെന്നും ഷിജു പറയുന്നു.

എന്നാൽ ഇന്നലെ കഴിക്കാതെ വച്ചിരുന്ന ബന്നാണ് താൻ കഴിച്ചതെന്നാണ് ശ്രുതി പറയുന്നത്. അപ്പോഴാണ് അഖിൽ ഇടപെട്ടത്. ബാക്കി വരുന്ന ഭക്ഷണമാണ് സൂക്ഷിച്ച് വെയ്ക്കുന്നതെന്നും ബാലൻസ് വരുന്നത് എല്ലാവർക്കുമായി വീതിച്ച് കൊടുക്കണമെന്നാണ് പറയുന്നത്. ഇതിന് പിന്നാലെയാണ് റെനീഷ അഖിൽ ഭക്ഷണം കൊണ്ടുകളഞ്ഞ കാര്യം പറയുന്നത്. അപ്പോൾ അഖിൽ പനി പിടിച്ച് കിടന്ന സമയത്ത് കഞ്ഞി കളഞ്ഞ കാര്യം പറയുന്നു. എന്നാൽ ശ്രുതി അല്ലേ ഇത് നിന്നോടു പറയാൻ പറഞ്ഞതെന്ന് പറഞ്ഞ് അഖിൽ പൊട്ടി തെറിക്കുന്നു. ഇതോടെ ശ്രുതിയും അഖിലും വലിയ വഴക്കാവുകയും ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+